ജപ്പാനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ യുവാവ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 200 കിലോമീറ്റർ അകലെ നിന്നുപോലും ഫുജി പർവതം വളരെ വ്യക്തമായി കാണാൻ സാധിക്കുമെന്നും അത്രയും ശുദ്ധമാണ് ജപ്പാനിലെ വായു എന്നുമാണ് യുവാവ് പറയുന്നത്.

ജപ്പാനിലെ ശുദ്ധവായുവിനെ കുറിച്ച് യുവാവിന്റെ പോസ്റ്റ്. ജപ്പാനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 200 കിലോമീറ്റർ അകലെ നിന്നുവരെ വളരെ വ്യക്തമായി ഫുജി പർവതം കാണാം എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. 'ജപ്പാനിലെ ശുദ്ധമായ വായുവുമായി പൊരുത്തപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാം യൂസറായ അസീം മൻസൂരി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താമസം മാറിയതിനുശേഷം അനുഭവങ്ങളിലുണ്ടായ മാറ്റത്തെ കുറിച്ചാണ് ഈ പോസ്റ്റ് സൂചിപ്പിക്കുന്നത്.

തെളിഞ്ഞ വായുവായത് കാരണം ചുറ്റുമുള്ളതൊക്കെ എത്രമാത്രം തെളിഞ്ഞു കാണാം എന്നതിനെ കുറിച്ചാണ് അസീം തന്റെ വീഡിയോയിൽ പറയുന്നത്. 'ജപ്പാനിലേത് ശുദ്ധമായ വായുവാണ്' എന്ന് അസീം പറയുന്നു. താൻ‌ നിൽക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം 200 കിലോമീറ്റർ അകലെയാണെങ്കിലും ഫുജി പർവതം വ്യക്തമായി കാണാൻ കഴിയുന്നുണ്ട് എന്നും അസീം കൂട്ടിച്ചേർത്തു. ക്യാമറ തിരിച്ച് പതുക്കെ ഫുജി പർവതം സൂം ഇൻ ചെയ്യുന്നതും വീഡിയോയിൽ കാണാം. വളരെ വ്യക്തമായി തന്നെയാണ് പർവതം കാണുന്നത്.

View post on Instagram

'ഇത്ര ദൂരെ നിന്നുപോലും എത്ര വ്യക്തമായി അത് കാണപ്പെടുന്നുവെന്ന് ഞാൻ കാണിച്ചുതരാം, ജപ്പാന്റെ വായു വളരെ ശുദ്ധമാണെന്ന് തെളിയിക്കാൻ ഇത് മാത്രം മതി എന്ന് ഞാൻ കരുതുന്നു. ജപ്പാനിലേക്ക് വരൂ, ഇവിടെ കഴിയൂ' എന്ന് പറഞ്ഞുകൊണ്ടാണ് അസീം വീഡിയോ അവസാനിപ്പിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ വായുമലിനീകരണത്തെ കുറിച്ചാണ് പലരും കമന്റുകളിൽ സൂചിപ്പിച്ചത്. അതേസമയം, ദില്ലിയിലെ വായുവിന്റെ ​ഗുണനിലവാരം കുറഞ്ഞ അവസ്ഥയിൽ തന്നെ തുടരുകയാണ്. നിരവധിപ്പേരാണ് തങ്ങൾക്കുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചും ന​ഗരം വിടുന്നതിനെ കുറിച്ചും പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.