Asianet News MalayalamAsianet News Malayalam

ഡ്രോണിനെ വായിലാക്കി ചവച്ച് ചീങ്കണ്ണി, തൊട്ടുപിന്നാലെ വായിൽ നിന്നും പുക, വീഡിയോ വൈറൽ

"വായ തുറന്ന് ചീങ്കണ്ണിയുടെ ഒരു ക്ലോസ് അപ്പ് എടുക്കാന്‍ ഞങ്ങൾ ശ്രമിക്കുകയായിരുന്നു, ഡ്രോൺ പറന്നുയരുമെന്ന് ഞങ്ങൾ കരുതി" എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിലെഴുതിയിരിക്കുന്നത്.

Alligator Eating A Drone viral video
Author
USA, First Published Sep 3, 2021, 10:49 AM IST

ഫ്ലോറിഡയില്‍ ഒരു ചെറിയ ഡ്രോണിനെ ഒരു ചീങ്കണ്ണി വായിലാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. വന്യമൃഗങ്ങളെ പകര്‍ത്താന്‍ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച തന്നെ ഇത് സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടാക്കിയിരിക്കുകയാണ്. 

വീഡിയോയിൽ, "ജോർജ്" എന്ന് പരാമർശിക്കപ്പെടുന്ന ഒരു ചീങ്കണ്ണി ഡ്രോൺ ചുറ്റിക്കറങ്ങുമ്പോൾ അത് വായിലാക്കുകയും അത് ചവയ്ക്കാൻ തുടങ്ങുകയും ചെയ്യുകയാണ്. അതോടെ ആളുകള്‍ പരിഭ്രാന്തരായി വിളിച്ചുകൂവുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

എന്നിരുന്നാലും, ചീങ്കണ്ണി പെട്ടെന്ന് തന്നെ ഒരു പുകയിൽ മൂടുന്നതും വീഡിയോയില്‍ കാണാം. "ദൈവമേ, അവൻ അത് കഴിക്കുന്നു" എന്ന് ഒരു സ്ത്രീ വീഡിയോയിൽ പറയുന്നുണ്ട്. "ജോർജ്, നോ. അത് കഴിക്കരുത്! " എന്ന് പറയുന്നതും കേള്‍ക്കാം. അപ്പോഴും ചീങ്കണ്ണിയുടെ പേര് ജോര്‍ജ് ആണോ എന്ന് ഉറപ്പില്ല. 

സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ചീങ്കണ്ണിയുടെ ഇത്ര അടുത്തുവച്ച് ഡ്രോണിലൂടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചു. എന്തുകൊണ്ട് ഡ്രോണ്‍ ചീങ്കണ്ണിയില്‍ നിന്നും കൃത്യമായ അകലം പാലിച്ചില്ല എന്നും പലരും ചോദിച്ചു. 

"വായ തുറന്ന് ചീങ്കണ്ണിയുടെ ഒരു ക്ലോസ് അപ്പ് എടുക്കാന്‍ ഞങ്ങൾ ശ്രമിക്കുകയായിരുന്നു, ഡ്രോൺ പറന്നുയരുമെന്ന് ഞങ്ങൾ കരുതി" എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിലെഴുതിയിരിക്കുന്നത്. @Devhlanger എന്ന ഉപയോക്താവ് ടിക് ടോക്കിൽ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ മറ്റ് പ്ലാറ്റ്ഫോമുകളിലും വൈറലായി. 

വീഡിയോ കാണാം:

Follow Us:
Download App:
  • android
  • ios