പ്രദേശത്തെ താമസക്കാർ പറയുന്നത്, ആന അവിടെ താമസിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചാണ് ഈ പൈപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിച്ചത് എന്നാണ്. 

കുട്ടിയാനകളുടെ വീഡിയോ കാണാന്‍ പലര്‍ക്കും ഇഷ്ടമാണ്. അവയുടെ രസകരമായ ചലനങ്ങളും കുട്ടിക്കുറുമ്പുകളുമെല്ലാം ആസ്വദിക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെ ഒരു വീഡിയോ ആണ് ഇതും. ഒരു ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയാണ് വീഡിയോയില്‍. സാമൂഹികമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്ന ഈ വീഡിയോയില്‍ നിന്നും എങ്ങനെയാണ് ആ ആനക്കുട്ടി മനുഷ്യരെ നോക്കി ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്നത് എന്ന് മനസിലാക്കിയതായി വ്യക്തമാവും. ബംഗാളിലെ അലിപുർദുർ ജില്ലയിലെ ജൽദാപര പ്രദേശത്തു നിന്നുള്ളതാണ് വീഡിയോ. 

ജൽദാപര സെൻട്രൽ പിൽഖാനയില്‍ ജനിച്ച ഈ ആനയ്ക്ക് വെറും ഒമ്പത് മാസം മാത്രമേ പ്രായമുള്ളൂ. പ്രദേശത്തെ താമസക്കാർ പറയുന്നത്, ആന അവിടെ താമസിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചാണ് ഈ പൈപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിച്ചത് എന്നാണ്. പിന്നെപ്പിന്നെ ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതില്‍ നിന്നും വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങി. ആളുകൾ മാറിനിന്ന് ഈ കൗതുകം നിറഞ്ഞ കാഴ്ച കാണുകയും അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു. 

കുട്ടിയാനയുടെ കൗതുകം നിറഞ്ഞ വീഡിയോ കാണാം:

Scroll to load tweet…