Asianet News MalayalamAsianet News Malayalam

യാത്രക്കാരുടെ ലഗേജില്‍ നിന്നും പണം മോഷ്ടിക്കുന്ന എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സിസിടിവി ദൃശ്യം വൈറല്‍ !

ചില ലഗേജുകള്‍ തുറന്ന് അവയില്‍ നിന്ന് സാധനങ്ങള്‍‌ മോഷ്ടിച്ച ശേഷം സ്കാനറിലേക്ക് വിടുന്നത് വരെ പിടിച്ച് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

CCTV footage of an airport security officer stealing money from passengers luggage has gone viral bkg
Author
First Published Sep 16, 2023, 11:30 AM IST

ട്രാൻ‌സ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടി‌എസ്‌എ) ഏജന്‍റുമാർ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷ്ടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ സുരക്ഷാ ടെർമിനലിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ടത് ഫ്ലോറിഡ സ്റ്റേറ്റ് അറ്റോർണി ഓഫീസാണ്. സ്കാനറിലൂടെ ലഗേജ് കടത്തിവിടുന്നതിന് മുമ്പ് ഒന്നിലധികം ബാഗുകൾ തുറക്കാനും കൈയില്‍ തടയുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ അപ്പോള്‍ തന്നെ കോട്ടിന്‍റെ പോക്കറ്റിലേക്ക് മാറ്റാനും ഒന്നില്‍ കുടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

മൂന്ന് കൊവിഡ് -19 രോഗികളുമായി ഗ്രീന്‍ലാന്‍ഡില്‍ ചളിയില്‍ അകപ്പെട്ട ക്രൂയില്‍ കപ്പല്‍ ഒടുവില്‍ പുറത്തെടുത്തു

ജൂലൈ 29 ന് നടന്ന സംഭവത്തിൽ രണ്ട് സുരക്ഷാ സ്‌ക്രീനർമാർ ഒരു യാത്രക്കാരന്‍റെ ലഗേജിന് മുന്നില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യത്തെയാള്‍ വിദഗ്ദമായി ലഗേജില്‍ നിന്നും എന്തോ എടുത്ത് തന്‍റെ കോട്ടിന്‍റെ പോക്കറ്റില്‍ ഇടുന്നു. പിന്നാലെ രണ്ടാമത്തെ ആളും ലഗേജില്‍ നിന്ന് എന്തോ എടുത്ത് തന്‍റെ പാന്‍റിന്‍റെ പോക്കറ്റിലേക്ക് വയ്ക്കുന്നു. ചില ലഗേജുകള്‍ തുറന്ന് അവയില്‍ നിന്ന് സാധനങ്ങള്‍‌ മോഷ്ടിച്ച ശേഷം സ്കാനറിലേക്ക് വിടുന്നത് വരെ പിടിച്ച് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയമത്രയും യാത്രക്കാര്‍ ഇവരുടെ മുന്നിലേക്ക് തങ്ങളുടെ ബാഗുകള്‍ സ്കാനറിലേക്ക് അയക്കുന്നതിനായി വച്ച് കൊടുക്കുന്നതും ദൃശ്യങ്ങളിലൂണ്ട്. മുന്നില്‍ യാത്രക്കാര്‍ നില്‍ക്കുമ്പോഴാണ് സുരക്ഷാ ടെർമിനലിലെ സ്‌ക്രീനർമാർ ബാഗില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത്. 

സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകണം; തെരുവിൽ ഭിക്ഷയെടുത്ത് ഒരു വയോധികൻ !

'കാന്താരിയുടെ കലിപ്പന്‍, പക്ഷേ, പിടിക്കപ്പെട്ടപ്പോള്‍ സഹോദര'നെന്ന്; ചിരിയുണത്തിയ ഒരു വീഡിയോ !

വീഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ ദേഷ്യം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. 'ഞാന്‍ എപ്പോഴും എന്‍റെ പണം ലഗേജിന്‍റെ വിവിധ സ്ഥലങ്ങളിലായിട്ടാണ് വയ്ക്കുന്നത്. ' “വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. അതിശയകരം!" എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. പേലീസ് രേഖകള്‍ അനുസരിച്ച് സെക്യൂരിറ്റ് സ്കാനര്‍മാര്‍ യാത്രക്കാരന്‍റെ ലഗേജില്‍ നിന്നും  600 ഡോളർ (ഏകദേശം 49,000 രൂപ) മോഷ്ടിച്ചതായി സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ നീക്കം ചെയ്യുമെന്നും എയര്‍പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios