ഷാർലറ്റും ബോബി ബക്കിംഗ്ഹാമും 2021 ജൂണിലാണ് ഇത് വാങ്ങിയത്. 436,000 പൗണ്ടിന് (4,58,55,034.07) നാണ് ഈ വീട് വാങ്ങിയത്. ശേഷം അവർ 60000 പൗണ്ട് (63,10,176.00) ചെലവഴിച്ച് മുറികളെല്ലാം നവീകരിച്ചു.
യുകെയിൽ നിന്നുള്ള ഈ ദമ്പതികൾ 93 വർഷം പഴക്കമുള്ള തങ്ങളുടെ വീട് നവീകരിച്ചത് കണ്ടാൽ ആരായാലും ഞെട്ടിപ്പോകും. വീട് നന്നാക്കിയതോടെ അതിന്റെ മൂല്ല്യത്തിൽ രണ്ട് കോടി രൂപ അധികം ഉയർന്നിരിക്കുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഈ വീട് അതിന്റെ ക്ലാസിക്കൽ ഭംഗി നിലനിർത്തിയും അതിനൊപ്പം ആധുനികസാധ്യതകൾ ഉപയോഗപ്പെടുത്തിയുമാണ് നവീകരിച്ചിരിക്കുന്നത്.
വീട് ഇത്തരത്തിൽ മനോഹരമാക്കിയതോടെയാണ് ഇതിന്റെ മൂല്ല്യത്തിൽ ഇപ്പോൾ രണ്ട് കോടി അധികം ഉയർന്നിരിക്കുന്നത്. യുകെയിൽ നിന്നുള്ള ദമ്പതികളായ 32 കാരിയായ ഷാർലറ്റെന്ന ഫിസിയോതെറാപ്പിസ്റ്റും 35 -കാരനായ ബോബി ബക്കിംഗ്ഹാമുമാണ് ഈ വീടിന്റെ ഉടമകൾ. വളരെ നല്ല രീതിയിൽ നവീകരിച്ചാൽ ഏതൊരു പഴക്കം ചെന്ന വീടും അതിമനോഹരവും മോഡേണുമായിത്തീരും എന്ന് തെളിയിക്കുന്നതാണ് ഈ വീടിന്റെ മാറ്റം.
അതുപോലെ, നന്നായി ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്താൽ കാലങ്ങളെ അതിജീവിച്ചു കൊണ്ട് വീടുകൾ നിലനിൽക്കും എന്നും ഈ വീട് തെളിയിക്കുന്നു. ഷാർലറ്റും ബോബി ബക്കിംഗ്ഹാമും 2021 ജൂണിലാണ് ഇത് വാങ്ങിയത്. 436,000 പൗണ്ടിന് (4,58,55,034.07) നാണ് ഈ വീട് വാങ്ങിയത്. ശേഷം അവർ 60000 പൗണ്ട് (63,10,176.00) ചെലവഴിച്ച് മുറികളെല്ലാം നവീകരിച്ചു. ഇപ്പോൾ അതിന്റെ മൂല്ല്യം 620,000 പൗണ്ട് (6,56,93,402) വരെ ഉയർന്നതായിട്ടാണ് ദമ്പതികൾ കണക്കാക്കുന്നത്.
വീടിന്റെ പിറകിലെ ഭാഗം ഇവർ ഒരു മൾട്ടിപർപ്പസ് ഏരിയയാക്കി മാറ്റിയിട്ടുണ്ട്. അതിൽ അടുക്കളയും ലിവിംഗ് ഏരിയയും ഒക്കെ പെടുന്നു. എങ്ങനെയാണ് ഒരു പഴയ വീടിനെ തങ്ങൾ മാറ്റിയെടുത്ത് ഇങ്ങനെയാക്കി മാറ്റിയത് എന്നത് ഇവർ വിശദമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത് വിശദമാക്കുന്ന വീഡിയോയും ഇവർ പങ്കുവച്ചതായി കാണാം. അതിൽ, മിക്ക ജോലികളും ദമ്പതികൾ തന്നെയാണ് ചെയ്യുന്നത്. വലിയ ശ്രദ്ധയാണ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയിരിക്കുന്നത്.
വായിക്കാം: അമ്പോ ഇതെങ്ങനെ? ഏഴു മില്ല്യൺ ആളുകൾ കണ്ട ആ വീഡിയോയിൽ എന്താണ്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
