സാമൂഹികമാധ്യമങ്ങളില്‍ ഈ മുതലയുടെ വീഡിയോ വൈറലായി. അതില്‍ പലതിലും ആളുകള്‍ ദൂരെനിന്നും മുതലയെ നോക്കുന്നത് കാണാം.

ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വീട്ടുമുറ്റത്തൂടെ ഒരു മുതല പോകുന്നത് കണ്ടാലെന്ത് ചെയ്യും? കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ജനങ്ങള്‍ കണ്ടത് അത്തരമൊരു കാഴ്ചയാണ്. വഴിയിലൂടെ ദാ പോകുന്നു ഒരു മുതല. സമീപവാസികളെയാകെ തന്നെ ഇത് ഭയപ്പെടുത്തിയെന്ന് പ്രത്യേകം പറയേണ്ടല്ലോ. ദണ്ടേലിയിലെ കോഗിലബാന ഗ്രാമത്തിലാണ് സംഭവം നടന്നത്. 

സാമൂഹികമാധ്യമങ്ങളില്‍ ഈ മുതലയുടെ വീഡിയോ വൈറലായി. അതില്‍ പലതിലും ആളുകള്‍ ദൂരെനിന്നും മുതലയെ നോക്കുന്നത് കാണാം. ഏതായാലും വനം വകുപ്പിനെ വിവരമറിയിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി മുതലയെ രക്ഷിച്ചുകൊണ്ടുപോയി. രക്ഷപ്പെടുത്തിയ മുതലയെ പിന്നീട് സമീപത്തൂടെ ഒഴുകുന്ന കാളിനദിയില്‍ വിട്ടുവെന്ന് അധികൃതര്‍ പറയുന്നു. 

വീഡിയോ കാണാം: 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona