രാത്രി ഒരു അച്ഛനും അമ്മയും അവരുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും ഒരു കട്ടിലിൽ കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം. അതിൽ കുട്ടി ഒഴികെ അച്ഛനും അമ്മയും നല്ല ഉറക്കത്തിലാണ്.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറലായി മാറിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു വീഡിയോ. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു കുടുംബത്തിൽ നടന്ന രസകരമായ സംഭവമാണ് എന്നാണ് പറയുന്നത്. 

വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. രാത്രി അമ്മയ്ക്കും അച്ഛനും ഒപ്പം കിടക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഈ വീഡിയോയിലെ താരം. ഉറക്കത്തിൽ അച്ഛൻറെ കൂർക്കംവലി സഹിക്കവയ്യാതെ കിടന്നിടത്തു നിന്നും മുട്ടിലിഴഞ്ഞ് വന്ന് അച്ഛൻറെ മുഖത്തടിച്ച് കൂർക്കം വലി നിർത്തുന്നതാണ് വീഡിയോയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോ കാഴ്ചക്കാരിൽ ഒന്നാകെ ചിരി പടർത്തുകയാണ്.

രാത്രി ഒരു അച്ഛനും അമ്മയും അവരുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും ഒരു കട്ടിലിൽ കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം. അതിൽ കുട്ടി ഒഴികെ അച്ഛനും അമ്മയും നല്ല ഉറക്കത്തിലാണ്. ഇടയ്ക്ക് അച്ഛൻറെ കൂർക്കം വലി ശബ്ദം ഉയരുന്നു. പിന്നെ താമസിച്ചില്ല, അമ്മയോട് ചേർന്ന് കിടന്നിരുന്ന കുട്ടി അതിവേഗത്തിൽ മുട്ടിലിഴഞ്ഞ് അച്ഛനരികിൽ എത്തി, അച്ഛൻറെ കരുണക്കുറ്റി നോക്കി രണ്ടടി. അടികിട്ടിയ അച്ഛൻ അസ്വസ്ഥനായി മുഖം തിരിച്ചുവച്ച് വീണ്ടും ഉറങ്ങാൻ തുടങ്ങി. കുട്ടി പതിയെ അമ്മയ്ക്കരിയിൽ എത്തി കിടന്നു. 

YouTube video player

അപ്പോഴതാ വീണ്ടും ഉയരുന്നു അച്ഛൻറെ കൂർക്കം വലി. പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ, കുട്ടി വീണ്ടും അച്ഛനരികിൽ എത്തി. ഇത്തവണ രണ്ടും കൽപ്പിച്ചായിരുന്നു. അച്ഛൻറെ മുഖത്ത് അല്പം കനത്തിൽ തന്നെ രണ്ടടി കൊടുത്തു. വേദന കൊണ്ട് പുളഞ്ഞ അച്ഛൻ ഉറക്കെ കരയുന്നത് വീഡിയോയിൽ കാണാം. ഈ സമയം മകൻറെ കുറുമ്പുകണ്ട് തൊട്ടടുത്തു കിടക്കുന്ന അമ്മ ഉറക്കെ ചിരിക്കുന്നതും കാണാം.

വായിക്കാം: ഓട്ടോയിൽ പെൺഡ്രൈവർ, സന്തോഷമടക്കാനാവാതെ യുവതി, പോസ്റ്റ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം