Asianet News MalayalamAsianet News Malayalam

അത്ഭുതം തന്നെ, കൗതുകം പകർന്ന് ചില്ലുനീരാളിയുടെ ദൃശ്യം!

എന്തൊക്കെയാണ് ഈ നീരാളിയുടെ പ്രത്യേകതകളെന്നും വീഡിയോയ്ക്കൊപ്പം എഴുതിയിട്ടുണ്ട്. നിരവധിപ്പേരെയാണ് ദൃശ്യം ആകര്‍ഷിച്ചത്.

glass octopus video
Author
Thiruvananthapuram, First Published Jul 12, 2021, 11:31 AM IST

ഒരു ചില്ലു നീരാളിയുടെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു സംഘം ഗവേഷകര്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യത്തില്‍ നീന്തിനടക്കുന്ന ഒരു നീരാളിയെ കാണാം. ചില്ലുപോലെയാണ് അതിന്‍റെ ദേഹമിരിക്കുന്നത്. ഷ്മിത്ത് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഔദ്യോഗിക പേജിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്തൊക്കെയാണ് ഈ നീരാളിയുടെ പ്രത്യേകതകളെന്നും വീഡിയോയ്ക്കൊപ്പം എഴുതിയിട്ടുണ്ട്. നിരവധിപ്പേരെയാണ് ദൃശ്യം ആകര്‍ഷിച്ചത്. 'അത്ഭുതമുളവാക്കുന്നതെ'ന്ന് പലരും കമന്‍റ് ചെയ്തിട്ടുണ്ട്. 'അവള്‍ സുന്ദരിയാണ്' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 'ഇത്തരം നീരാളികളെ പകര്‍ത്താനാവുക വളരെ പ്രയാസകരമാണ്. കാരണം അത്രയേറെ ആഴത്തിലാണ് അവ നീന്താറുള്ളത്' എന്ന് ഡെയ്ലിമെയില്‍ എഴുതുന്നു.

“നാം ചിന്തിക്കുന്നതിനും അപ്പുറം മഹാത്ഭുതങ്ങള്‍ സമുദ്രത്തിലുണ്ട്. നാം കണ്ടെത്തുന്നവ കുറവാണ്.” ഷ്മിത്ത് ഓഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനായ വെൻഡി ഷ്മിത്ത് പറഞ്ഞു. “ഇതുപോലുള്ള പര്യവേഷണങ്ങൾ എല്ലായിടത്തും സമുദ്ര ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിനും നന്നായി മനസ്സിലാക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു - കാരണം സമുദ്രത്തിൽ ആരംഭിക്കുന്ന മഹത്തായ ജീവിത ശൃംഖല മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും നിർണ്ണായകമാണ്” എന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios