തുറന്നപ്പോഴാണ് ബാര്‍ബി ഡോള്‍ കാണുന്നത്. അതിയായ സന്തോഷത്തിലാണ് പിന്നീട് മുത്തശ്ശി.

മുത്തശ്ശിക്ക് സമ്മാനമായി കൊച്ചുമകള്‍ നല്‍കിയത് ഒരു ബാര്‍ബി ഡോള്‍. കാണുന്നവരുടെ കണ്ണ് നനയിക്കുകയാണ് ഈ വീഡിയോ. ഗുഡ്ന്യൂസ് കറസ്പോണ്ടന്‍റ് പങ്കുവച്ചിരിക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഒരു വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞിരിക്കുന്ന സമ്മാനം മുത്തശ്ശിയായ ഡോണ കര്‍മോസ് തുറക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുറന്നപ്പോഴാണ് ബാര്‍ബി ഡോള്‍ കാണുന്നത്. അതിയായ സന്തോഷത്തിലാണ് പിന്നീട് മുത്തശ്ശി. കാപ്ഷനില്‍ മുത്തശ്ശി ജീവിതത്തിലുടനീളം ഒരു ബാര്‍ബിഡോളിന് വേണ്ടി ആഗ്രഹിച്ചിരുന്നുവെന്ന് പറയുന്നു. 

വീഡിയോ കണ്ടവരില്‍ നിരവധി പേരാണ്, അത് ഹൃദയം കവരുന്നതായിരുന്നു എന്ന് പറയുന്നത്.

വീഡിയോ കാണാം: 

Scroll to load tweet…