Asianet News MalayalamAsianet News Malayalam

ഒരേ ഇര, കാട്ടുനായ്‍ക്കളെ പേടിച്ചോടുമോ സിംഹം? ആവേശം ജനിപ്പിക്കുന്ന വീഡിയോ!

ക്രൂ​ഗർ നാഷണൽ പാർക്കിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 106K ആളുകൾ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞു.

lion chased by wild dogs rlp
Author
First Published Sep 18, 2023, 12:21 PM IST

കാട്ടിലെ രാജാവ് ആര് എന്ന് ആരോട് ചോദിച്ചാലും പറയുന്നത് സിംഹം എന്നായിരിക്കും. എന്നാൽ, അതേ സിംഹം തന്നെ പല മൃ​ഗങ്ങളെയും പേടിച്ച് ഓടുന്ന അനേകം വീഡിയോകൾ നാം സാമൂഹിക മാധ്യമങ്ങളിലൂടെ പലതവണ കണ്ടു കാണും. ഇപ്പോഴിതാ ഒരുകൂട്ടം കാട്ടുനായ്‍ക്കളാണ് സിംഹത്തെ ഭയപ്പെടുത്താൻ എത്തിയിരിക്കുന്നത്. എന്നാൽ, ഇവിടെ സിംഹം അങ്ങനെ ഭയന്നോടാൻ ഒന്നും തയ്യാറാല്ല.

വീഡിയോയുടെ തുടക്കത്തിൽ തന്നെ എങ്ങോട്ടോ പോകുന്ന സിംഹത്തെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ, അധികം വൈകാതെ ഒരുകൂട്ടം കാട്ടുനായ്ക്കൾ ഈ സിംഹത്തെ പിന്തുടരുന്നത് കാണാം. അതോടെ വീഡിയോ മറ്റൊന്നായി മാറുകയാണ് എന്ന് പറയേണ്ടി വരും. 

സിംഹം വലിയ മൃ​ഗമാണ് എന്നതടക്കമുള്ള അനേകം ഘടകങ്ങൾ നായകളെ പിന്തിരിപ്പിക്കേണ്ടതാണ്. എന്നാൽ, തങ്ങൾ കൂട്ടത്തോടെയാണ് ഉള്ളത് എന്ന ആത്മവിശ്വാസമോ എന്തോ നായ്‍ക്കൾ പിന്മാറാൻ തയ്യാറായില്ല. എന്ന് മാത്രമല്ല അവ സിംഹത്തെ പിന്തുടരുകയും ചെയ്യുന്നുണ്ട്. 

ആ​ദ്യമൊന്നും സിം​ഹം അത് കാര്യമാക്കുന്നില്ല എങ്കിലും പിന്നീട് സിംഹം ഈ കാട്ടുനായ്ക്കൾക്കെതിരെ തിരിയുന്നത് കാണാം. അതോടെ അവയിൽ പലതും അവിടെ നിന്നും മാറുകയാണ്. എന്നാലും പിന്നെയും ചിലതെല്ലാം അതിനെ പിന്തുടരാൻ ശ്രമിക്കുന്നതും മാറുന്നതും എല്ലാം വീഡിയോയിൽ കാണാം. 

Maasai Sightings എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ക്രൂ​ഗർ നാഷണൽ പാർക്കിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 106K ആളുകൾ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞു. സിംഹങ്ങളും കാട്ടുനായ്‍ക്കളും ശത്രുക്കളാണ്. കാരണം അവയുടെ ഇര ഒന്ന് തന്നെയാണ്. അതിനാൽ പലപ്പോഴും സിംഹങ്ങൾ കാട്ടുനായ്‍ക്കളെ വേട്ടയാടാറുണ്ട്. കാട്ടുനായ്‍ക്കൾ സിംഹങ്ങളെ പരമാവധി ഒഴിവാക്കാറും. 

Follow Us:
Download App:
  • android
  • ios