ഭാര്യയും ഭർത്താവും മിക്കവാറും വഴക്കുണ്ടാകാറുണ്ട്. ഒടുവിൽ വഴക്ക് കൈവിട്ടു പോയപ്പോൾ ഭാര്യ ഭർത്താവിനെതിരെ പരാതിയും നൽകി. പിന്നാലെ ഭർത്താവും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ മിക്കവാറും കൈവിട്ടു പോകാറും അത് പരാതികളായി പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ചേരാറും ഉണ്ട്. അതുപോലെ ഒരു ഭാര്യ ഭർത്താവിനെതിരെ പരാതി നൽകി. പിന്നാലെ, പൊലീസ് സ്റ്റേഷനിൽ വച്ചുണ്ടായ ഒരു രം​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. സംഭവം നടന്നത് യുപിയിലാണ്. 

ഭാര്യയും ഭർത്താവും മിക്കവാറും വഴക്കുണ്ടാകാറുണ്ട്. ഒടുവിൽ വഴക്ക് കൈവിട്ടു പോയപ്പോൾ ഭാര്യ ഭർത്താവിനെതിരെ പരാതിയും നൽകി. പിന്നാലെ ഭർത്താവും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. അവിടെ പൊലീസുകാരുടെ സാന്നിധ്യത്തിൽ വച്ച് എങ്ങനെ എങ്കിലും ഭാര്യയെ തിരികെ വേണമെന്നു തോന്നിയ ഭർത്താവ് അവരുടെ മനസലിയിക്കുന്നതിന് വേണ്ടി ഒരു പാട്ട് പാടുകയാണ്. ‘ബദ്‌ലാപൂർ’ എന്ന സിനിമയിലെ ആതിഫ് അസ്‌ലമിന്റെ ‘ജീന ജീന’ എന്ന പാട്ടാണ് അയാൾ തന്റെ ഭാര്യയ്ക്കായി പാടുന്നത്. പാടുന്നതിനിടയിൽ ഭാര്യ ഭർത്താവിനെ കെട്ടിപ്പിടിക്കുകയാണ്. പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസലിം​ഗ് സെന്ററിലാണ് ഈ രം​ഗം അരങ്ങേറിയത്. സ്ത്രീ ഭർത്താവിനെ കെട്ടിപ്പിടിച്ചതിന് പിന്നാലെ അവിടെയുണ്ടായിരുന്ന ആളുകൾ കയ്യടിക്കുന്നതും കേൾക്കാം. 

2017 -ൽ ഐപിഎസ് ഓഫീസറായ മധുർ വർമ ​​ഷെയർ ചെയ്തപ്പോഴാണ് ആദ്യമായി ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും അതേ വീഡിയോ ഒരിക്കൽ കൂടി വൈറലാവുകയാണ്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളിട്ടു. എല്ലാത്തിനും ഒരു സെക്കന്റ് ചാൻസ് ഉണ്ട് എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അവസാനം സ്നേഹം വിജയിക്കും എന്നാണ് മറ്റ് ചിലർ കമന്റുകളിട്ടത്. 

Scroll to load tweet…

എന്നാൽ, സ്ത്രീകൾക്കെതിരെ വീടിനകത്തും പുറത്തും നടക്കുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന കാലത്ത് അതിനെ ഇത്ര റൊമാന്റിക്കായി മാത്രം കാണരുത് എന്നും പ്രശ്നങ്ങൾ ശരിക്കും പരിഹരിക്കപ്പെടണമെന്നും സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം എന്നും അഭിപ്രായപ്പെട്ടവരും ഉണ്ട്.

വായിക്കാം: ഇനി ഒരു വാടകവീട്ടിലേക്കില്ല, ഇതാണ് ഏറെ ലാഭം ഫോർഡ് ഫിയസ്റ്റ വീടാക്കി മാറ്റി അടിപൊളി ജീവിതം നയിച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo