Asianet News MalayalamAsianet News Malayalam

ആരെടാ നീ? കണ്ണാടിയിൽ തന്നെത്തന്നെ കണ്ട് ആശയക്കുഴപ്പത്തിലായി കുരങ്ങൻ, വൈറലായി വീഡിയോ

മറ്റൊരു കുരങ്ങാണ് കണ്ണാടിയില്‍ കാണുന്നത് എന്നാണ് കുരങ്ങന്‍ ചിന്തിച്ചത് എന്ന് തോന്നുന്നു. എന്നാല്‍, പിന്നീട് കുരങ്ങന് തനിക്ക് അബദ്ധം പിണഞ്ഞതാണ് എന്ന് മനസിലാവുന്നുണ്ട്. 

monkey confused about reflection in mirror
Author
Thiruvananthapuram, First Published Oct 18, 2021, 11:59 AM IST

മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായ വീഡിയോ പലപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ വൈറലാ(viral)വാറുണ്ട് അല്ലേ? അതുപോലെ ഇപ്പോള്‍ വൈറലാവുന്നത് ഒരു കുരങ്ങന്‍റെ(monkey) വീഡിയോ(video) ആണ്. ഒരു മോട്ടോര്‍ബൈക്കിന്‍റെ കണ്ണാടിയില്‍ തന്നെത്തന്നെ കാണുന്ന ഒരു കുരങ്ങന്‍റേതാണ് വീഡിയോ. 

വീഡിയോയില്‍ കുരങ്ങന്‍ ബൈക്കിന്‍റെ കണ്ണാടിയില്‍ തന്നെത്തന്നെ കാണുന്നത് കാണാം. എന്നാല്‍, ആദ്യത്തെ കാഴ്ചയില്‍ കുരങ്ങനൊന്ന് ഞെട്ടുകയാണ്. മറ്റൊരു കുരങ്ങാണ് കണ്ണാടിയില്‍ കാണുന്നത് എന്നാണ് കുരങ്ങന്‍ ചിന്തിച്ചത് എന്ന് തോന്നുന്നു. എന്നാല്‍, പിന്നീട് കുരങ്ങന് തനിക്ക് അബദ്ധം പിണഞ്ഞതാണ് എന്ന് മനസിലാവുന്നുണ്ട്. എന്നാലും ചെറിയൊരു ആശയക്കുഴപ്പമുണ്ട്. അത് കുരങ്ങന്‍റെ തല ചൊറിയലിലൂടെ മനസിലാവും. വളരെ എളുപ്പം തന്നെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 

ഇതുപോലെ നേരത്തെയും കുരങ്ങന്മാരുടെ വീഡിയോ വൈറലായിട്ടുണ്ട്. മദ്ധ്യപ്രദേശിലെ മണ്ടലയിൽ നിന്ന് മദ്യഷാപ്പിനുള്ളിൽ ഇരുന്നുകൊണ്ട് ഒരു കുരങ്ങൻ തന്റെ പ്രിയപ്പെട്ട വിസ്കി ആസ്വദിക്കുന്നതിന്റെ ഒരു വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. മദ്യവിൽപ്പനശാലയിലെ അസാധാരണ ഉപഭോക്താവിനെ കടയുടമ സ്വാഗതം ചെയ്തതിനേക്കാൾ പ്രിയപ്പെട്ട പാനീയം തെരഞ്ഞെടുക്കാനും അനുവദിച്ചിരുന്നു. അതുപോലെ, മെട്രോയില്‍ യാത്ര ചെയ്യുന്ന ഒരു കുരങ്ങന്‍റെ വീഡിയോയും നേരത്തെ വൈറലായിരുന്നു. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios