45 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, കുരങ്ങനെ ഒരു തുണികൊണ്ട് പൊതിഞ്ഞതായി കാണാം. ഹെയർഡ്രെസ്സർമാർ അവന്റെ മുഖത്തെ രോമം ചീകിയ ശേഷം ഒരു ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് ട്രിം ചെയ്യാൻ തുടങ്ങുന്നു.

മൃഗങ്ങളുടെ വീഡിയോ(videos)കൾ ഇന്റർനെറ്റിൽ കാണുന്നത് മിക്കവര്‍ക്കും ഇഷ്ടമാണ്. അതില്‍ മിക്കവയും രസകരങ്ങളായിരിക്കും. എന്നാൽ, ഒരു കുരങ്ങിന്റെ(monkey) പുതിയ വീഡിയോ തീർച്ചയായും ആളുകളെ ചിരിപ്പിക്കുകയാണ്. ഈ വീഡിയോയിൽ, ഒരു സലൂണിൽ ഒരു കുരങ്ങൻ ട്രിം ചെയ്യുന്നത് കാണികളെ അമ്പരപ്പിക്കുന്നു. 

ഐപിഎസ് ഓഫീസർ രൂപിൻ ശർമ്മയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 'സ്മാര്‍ട്ടായിരിക്കുന്നു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ സലൂണിലെ കസേരയില്‍ ഒരു കണ്ണാടിക്ക് മുന്നിലായി ഒരു കുരങ്ങ് ഇരിക്കുന്നത് കാണാം. 

Scroll to load tweet…

45 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, കുരങ്ങനെ ഒരു തുണികൊണ്ട് പൊതിഞ്ഞതായി കാണാം. ഹെയർഡ്രെസ്സർമാർ അവന്റെ മുഖത്തെ രോമം ചീകിയ ശേഷം ഒരു ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് ട്രിം ചെയ്യാൻ തുടങ്ങുന്നു. ചുറ്റുമുള്ള ഒരു കൂട്ടം ആളുകൾ രസകരമായ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് കാണാം. ട്രിം ചെയ്യുന്നതിനിടയിൽ കുരങ്ങൻ കാണിക്കുന്ന ക്ഷമയാണ് വീഡിയോയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഭാഗം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയത്. ഭൂരിഭാഗം പേരും രസകരമായ കമന്‍റുകളാണ് ഇട്ടിരിക്കുന്നത്. നിരവധിപ്പേര്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടു. 

നേരത്തെയും കുരങ്ങന്മാരുടെ പല വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദില്ലിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പ്രീമിയം പ്ലാസ ലോഞ്ചിലെ ബാർ കൗണ്ടറില്‍ നിന്നുള്ള കുരങ്ങന്‍റെ ദൃശ്യങ്ങള്‍ അതുപോലെ വൈറലായതാണ്. 

Scroll to load tweet…