എങ്ങനെയാണ് ഈ ബഹളത്തിനിടയിൽ ആളുകൾ കഴിയുന്നത് എന്നതാണ് മിക്കവരുടേയും സംശയം. എന്നാൽ, ഏതൊരു ശബ്ദവും കുറച്ച് കാലം പരിചയിച്ച് കഴിഞ്ഞാൽ അതൊരു പ്രശ്നമാവില്ല എന്നാണല്ലോ പറയാറ്. 

റോഡിന്റെ നടുവിൽ ഒരു വീട്, പോട്ടെ ഒരു കുടിൽ, ചുറ്റിലും ചീറിപ്പാഞ്ഞ് വാഹനങ്ങൾ... ഇങ്ങനെ ഒരു കാഴ്ച നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ചൈനയിൽ പോയാൽ അത് കാണാം. ഈ വീട് അറിയപ്പെടുന്നത് 'നെയിൽ ഹൗസ്' എന്നാണ്. ചൈനയിൽ ഇത്തരം ഒരുപാട് 'നെയിൽഹൗസുകൾ' കാണാം. 

ചുറ്റും വികസനം വരുമ്പോൾ ചിലപ്പോൾ ആളുകൾക്ക് തങ്ങളുടെ വീടുകൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരും, അവിടെ നിന്നും മാറേണ്ടി വരും. എന്നാൽ, ചിലർ എത്രയൊക്കെ നഷ്ടപരിഹാരം നൽകാം എന്ന് പറഞ്ഞാലും അതിന് തയ്യാറാവാതെ വരാറുണ്ട്. അത്തരത്തിൽ ഒഴിഞ്ഞുപോയ വീടാവണം ഇതും. പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചൈനയിൽ നിന്നുള്ള ഇത്തരത്തിലുള്ള അനേകം വീടുകളുടെ ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. 

അതിൽ തന്നെ വലിയ വലിയ വീടുകളും കുടിലുകളും ഒക്കെ കാണാം. വാഹനങ്ങൾ പലപ്പോഴും ഈ വീടുകളുടെ സമീപത്തെത്തുമ്പോൾ വളഞ്ഞായിരിക്കും പോകുന്നത്. എന്നാലും, ഈ വാഹനങ്ങളുടെയും ആളുകളുടെയും ബഹളത്തിനിടയിൽ എങ്ങനെ ആയിരിക്കും വീട്ടുകാർ അതിനകത്ത് കിടന്നുറങ്ങുന്നത് എന്ന് സ്വാഭാവികമായും ആരും ചിന്തിച്ച് പോകും. 

Scroll to load tweet…

എന്നാൽ, ആ വീട്ടുകാർക്ക് അത് പരിചയമായിട്ടുണ്ടാവും എന്ന് വേണം കരുതാൻ. എന്തായാലും, ഇത്തരം വീടുകളുടെ ചിത്രങ്ങളും വീഡിയോകളും മിക്കവാറും സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കാറുണ്ട്. എങ്ങനെയാണ് ഈ ബഹളത്തിനിടയിൽ ആളുകൾ കഴിയുന്നത് എന്നതാണ് മിക്കവരുടേയും സംശയം. എന്നാൽ, ഏതൊരു ശബ്ദവും കുറച്ച് കാലം പരിചയിച്ച് കഴിഞ്ഞാൽ അതൊരു പ്രശ്നമാവില്ല എന്നാണല്ലോ പറയാറ്. 

Scroll to load tweet…

സാധാരണയായി ഇത്തരം വികസനം വരുമ്പോൾ നഷ്ടപരിഹാരം നൽകി ആളുകളെ ഒഴിപ്പിക്കാനാണ് സർക്കാർ ശ്രമിക്കാറ്. എന്നാൽ, ചിലർ എന്തൊക്കെ ചെയ്താലും ഒഴിയാൻ തയ്യാറാവില്ല. അതിന് കാരണമായി പറയുന്നത് സർക്കാർ നൽകുന്ന നഷ്ടപരിഹാരം അവരുടെ നഷ്ടം പരിഹരിക്കുന്നതിന് ഉതകുന്നതല്ല എന്നാണ്. 

വായിക്കാം: 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം