Asianet News MalayalamAsianet News Malayalam

പൈനാപ്പിൾ ഡേറ്റിംഗ്? സ്‌പെയിനിന്‍റെ ഏറ്റവും പുതിയ ഓഫ്‌ലൈൻ റൊമാൻസ് ട്രെൻഡ്


ടിക് ടോക്കിലാണ് ഈ ട്രെൻഡ് ആദ്യം വൈറലായത്, നിരവധി യുവാക്കൾക്കിടയിൽ ഇപ്പോള്‍ തന്നെ ഇതൊരു തരംഗമായി മാറിക്കഴിഞ്ഞു. സംഗതി ട്രെന്‍റിംഗായതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പൈാപ്പിള്‍ വില്പനയും വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Pineapple dating Spain s latest offline romance trend video viral in social media
Author
First Published Sep 6, 2024, 12:24 PM IST | Last Updated Sep 6, 2024, 12:24 PM IST

ൺലൈൻ ഡേറ്റിംഗ് ആപ്പുകൾ സജീവമായ കാലമാണിത്. എന്നാൽ, സ്പെയിനിലെ അവിവാഹിതരായ ആളുകൾക്കിടയിൽ ഒരു പുതിയ ട്രെൻഡ് വലിയ സ്വീകാര്യത പിടിച്ചു പറ്റിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 'പൈനാപ്പിൾ ഡേറ്റിംഗ്' (Pineapple Dating) എന്നറിയപ്പെടുന്ന ഒരു ഓഫ്‌ലൈൻ റൊമാൻസ് ട്രെൻഡ് (Offline Romance Trend) ആണത്രേ സ്പെയിനിൽ ഇപ്പോൾ ചർച്ച വിഷയം . മെർക്കഡോണ സൂപ്പർ മാർക്കറ്റ് ശൃംഖലയാണ് ഈ ഓഫ് ലൈൻ ഡേറ്റിംഗ് ജനപ്രിയമാക്കിയത്. 

സംഗതി സിമ്പിളാണ് ഷോപ്പിംഗിനായി സൂപ്പർ മാർക്കറ്റുകളിലും മറ്റും എത്തുന്നവർ, ഒരു പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണെങ്കില്‍  വളരെ സൂക്ഷ്മമായ ഒരു സിഗ്നൽ കാണിക്കും. സിഗ്നൽ എന്താണെന്നല്ലേ? ഷോപ്പിംഗ് കാർട്ടിൽ പൈനാപ്പിൾ തലകീഴായി വെക്കുന്നതാണ് ഈ സൂക്ഷ്മമായ 'റൊമാൻറിക് സിഗ്നൽ'. ഈ സിഗ്നൽ റൊമാന്‍റിക് കണക്ഷനുകൾ തേടുന്ന സഹ ഷോപ്പർമാർക്ക് ഒരു സൂചനയായി സ്വീകരിക്കാം.  അങ്ങനെ പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഒക്കെ ഷോപ്പിംഗിനിടയിൽ തന്നെ അവസരം കിട്ടും. പിന്നീട് വേണമെങ്കിൽ ഡേറ്റിംഗിലേക്കും ആ സൗഹൃദം വളർത്താം. 

ടിക് ടോക്കിലാണ് ഈ ട്രെൻഡ് ആദ്യം വൈറലായത്, നിരവധി യുവാക്കൾക്കിടയിൽ ഇപ്പോള്‍ തന്നെ ഇതൊരു തരംഗമായി മാറിക്കഴിഞ്ഞു. സംഗതി ട്രെന്‍റിംഗായതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പൈാപ്പിള്‍ വില്പനയും വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതർ തങ്ങളുടെ ഷോപ്പിംഗ് ട്രോളികളിൽ പൈനാപ്പിൾ എടുത്ത് വച്ച്, കടകളിൽ തീപ്പെട്ടി തിരയുന്ന രസകരമായ നിരവധി വീഡിയോകള്‍ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പിന്നെ ഒല ഓട്ടോ ഡ്രൈവർക്ക് എട്ടിന്‍റെ പണി

വെള്ളമടിച്ച് കിളി പോയി; ജോർജിയയ്ക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത യുവതി കയറിയത് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ

മെർക്കഡോണ സൂപ്പർമാർക്കറ്റിലെ ഈ 'ഓഫ് ലൈൻ ഡേറ്റിംഗ് സൂത്രം' ഏറെ രസകരമാണ്. സൂപ്പര്‍ മാര്‍ക്കറ്റിലുള്ള ഏതെങ്കിലും വ്യക്തിയുമായി ഡേറ്റിംഗ് ചെയ്യാൻ താല്പര്യം ഉള്ളവർ, ആദ്യം തങ്ങളുടെ ട്രോളിയിൽ ഒരു പൈനാപ്പിൾ തല കീഴായി വയ്ക്കണം. തുടര്‍ന്ന് ഈ ട്രോളി ഉന്തി ഉദ്ദേശിച്ച ആളുടെ ട്രോളിയിൽ തട്ടണം. തന്‍റെ ട്രോളിയില്‍ തട്ടിയ ആളോട് താല്പര്യമുണ്ടെങ്കില്‍, അയാള്‍ / അവള്‍ പുറത്തിറങ്ങുമ്പോള്‍ ഒരുമിച്ച് പുറത്തിറങ്ങുക. ഇങ്ങനെ ഒരുമിച്ചാണ് പുറത്തിറങ്ങുന്നതെങ്കില്‍ ഡേറ്റിംഗിന് സമ്മതമാണെന്ന് അര്‍ത്ഥം.  

ഷോപ്പിംഗിലെ റൊമാന്‍റിക് കോഡുകൾ ഇവിടം കൊണ്ട് തീർന്നില്ല, സ്പെയിൻ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഒലിവ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഒരാൾ അയാളുടെ ഷോപ്പിംഗ് ട്രോളിയിൽ മധുര പലഹാരങ്ങളോ ചോക്ലേറ്റുകളോ വെച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അയാള്‍ ഒരു ദീർഘകാല ബന്ധം തിരയുന്ന ആളാണെന്നാണ്. കാഷ്വൽ ബന്ധങ്ങൾ അന്വേഷിക്കുന്നവർ അവരുടെ ട്രോളികളിൽ പയർ വർഗ്ഗങ്ങളോ പച്ചക്കറികളോ ആയിരിക്കും ഇതിനുള്ള സിഗ്നലായി വയ്ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'മകൻ തന്നെ അനുസരിക്കുന്നില്ല'; പുലർച്ചെ 1.30 നും ഓട്ടോ ഓടിക്കുന്ന 55 വയസുള്ള അമ്മയുടെ വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios