Asianet News MalayalamAsianet News Malayalam

വെള്ളമടിച്ച് കിളി പോയി; ജോർജിയയ്ക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത യുവതി കയറിയത് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ


വിമാനത്തില്‍ കയറി ഇരുന്ന് ഹിന്ദിയിലുള്ള അനൌണ്‍സ്മെന്‍റ് കേട്ട് ഇതേത് ഭാഷ എന്ന രീതിയില്‍ നോക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Drunk woman booked a fight ticket for Georgia and boarded to India video viral in social media
Author
First Published Sep 6, 2024, 9:47 AM IST | Last Updated Sep 6, 2024, 9:47 AM IST


മിതമായി മദ്യപിച്ചാൽ  ആളുകൾ അബോധാവസ്ഥയിൽ ആകുന്നത് സ്വാഭാവികമാണ്. യാത്രകൾക്കിടയിൽ അമിതമായി മദ്യപിച്ച് വഴിതെറ്റി പോകുന്നതും വാഹനങ്ങൾ മാറി കയറുന്നതും ഒക്കെ അമിത മദ്യപാനികൾക്ക് പറ്റുന്ന സ്ഥിരം അബദ്ധങ്ങളാണ്. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായിട്ടായിരിക്കാം മദ്യപിച്ച് ലക്ക് കെട്ട് ഒരാൾ വിമാനം മാറി കയറുന്നത്. ജോർജിയയിലേക്ക് പോകാനായി ഒരുങ്ങിയ ഒരു യുവതിക്കാണ് ഇത്തരത്തിൽ വലിയൊരു അബദ്ധം പറ്റിയത്. അമിതമായി മദ്യപിച്ച് കിളി പോയ ഇവർ ജോർജിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതിന് പകരം ടിക്കറ്റ് ബുക്ക് ചെയ്തത് എങ്ങോട്ടാണെന്ന് അറിയേണ്ടേ? ഇന്ത്യയിലേക്ക്. ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമല്ല ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറിയിരുന്നതിന് ശേഷമാണ് തനിക്ക് അബദ്ധം പറ്റിയതായി ഇവർ തിരിച്ചറിഞ്ഞത് പോലും. 

വിമാനത്തില്‍ ഹിന്ദിയിലുള്ള അനൌണ്‍സ്മെന്‍റ് കേട്ട് ഇതേത് ഭാഷ എന്ന രീതിയിലുള്ള യുവതിയുടെ ഭാവ പ്രകടനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.  തനിക്ക് പറ്റിയ അബദ്ധത്തിന്‍റെ വീഡിയോ യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 'ഞാനിനി എന്ത് ചെയ്യും' എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിൽ വിമാനത്തിനുള്ളിലെ ഹിന്ദിയിലുള്ള അനൗൺസ്മെൻറ് കേട്ട് അമ്പരന്നിരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. സമീപത്തായി അതേ അമ്പരപ്പോടെ തന്നെ ഇരിക്കുന്ന മറ്റൊരു യുവതിയേയും കാണാം. വീഡിയോയ്ക്ക് ഒപ്പം  മദ്യപിച്ച് ജോർജിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്നും, എന്നാൽ, ഇപ്പോഴാണ് മനസ്സിലായത് കയറിയിരിക്കുന്നത് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ ആണെന്ന് എന്ന കുറിപ്പും ഇവർ തന്നെ ചേർത്തിട്ടുണ്ട്.

'മകൻ തന്നെ അനുസരിക്കുന്നില്ല'; പുലർച്ചെ 1.30 നും ഓട്ടോ ഓടിക്കുന്ന 55 വയസുള്ള അമ്മയുടെ വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NINI ★ (@stellaniniii)

സർക്കാറേ, ഇവരുടെ ദുരവസ്ഥയും കാണണം, ഉരുൾപൊട്ടൽ ഇല്ലാതാക്കിയത് ഇവരുടെ ജീവിതമാർഗമാണ്!

സ്റ്റെല്ലാനമിനീ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായത്. ആളുകളെ പറ്റിക്കാനായി തമാശയ്ക്ക് ചെയ്ത ഒരു വീഡിയോ ആകാനാണ് സാധ്യത എന്നായിരുന്നു ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്. മദ്യപിച്ച് വിമാനത്തിനുള്ളിൽ കയറാൻ അനുവദിക്കുമോ എന്ന സംശയവും ചിലർ ഉന്നയിച്ചു. എന്നാൽ ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിൽ ഒട്ടും നിരാശപ്പെടേണ്ടതില്ലെന്നും മനോഹരമായ ഒരുപാട് കാഴ്ചകൾ കാത്തിരിപ്പുണ്ടന്നുമായിരുന്നു മറ്റൊരാൾ കുറിച്ചത്.

'ഒരു നാടകവുമില്ല സീനുമില്ല'; ബെഡ്റൂമിൽ ഒളിച്ചിരുന്ന പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios