ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയുള്ള അഭിപ്രായങ്ങൾക്ക് മറുപടിയായി, ഐസ് ആറിഞ്ച് കട്ടിയുള്ളതും ഖരരൂപത്തിലുള്ളതും പരുക്കനുമാണെന്നും അദ്ദേഹം പറഞ്ഞു. 

കാനഡ(Canada)യിലെ മാനിറ്റോബ തടാകം(Lake Manitoba) സന്ദര്‍ശിച്ച ആളുകള്‍ ആകെ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. കാരണം, അവിടെ അപൂര്‍വമായ ഒരു പ്രതിഭാസത്തിനാണ് അവര്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഈ കൂറ്റൻ തടാകത്തിന്റെ തീരത്ത് ആയിരക്കണക്കിന് മഞ്ഞുകട്ടകള്‍ രൂപം കൊണ്ടിരിക്കുകയാണ്. കാലാവസ്ഥയിലെ വ്യതിയാനമാണ് ഇതിന് കാരണം എന്നാണ് കരുതപ്പെടുന്നത്. 

സ്‌റ്റീപ്പ് റോക്ക് കയാക്കിന്റെ ഉടമ പീറ്റർ ഹോഫ്‌ബോവർ പറഞ്ഞു, "ഞാൻ പാൻകേക്കിന്റെ ആകൃതിയിലുള്ള ഐസ് കണ്ടിട്ടുണ്ട്. എന്നാൽ, ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് മഞ്ഞുകട്ടകൾ ഇതുവരെ കണ്ടിട്ടില്ല." 40 വർഷമായി താൻ മാനിറ്റോബയിൽ താമസിക്കുന്നുണ്ട് എന്നും ഹോഫ്ബവർ പറഞ്ഞു. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയുള്ള അഭിപ്രായങ്ങൾക്ക് മറുപടിയായി, ഐസ് ആറിഞ്ച് കട്ടിയുള്ളതും ഖരരൂപത്തിലുള്ളതും പരുക്കനുമാണെന്നും അദ്ദേഹം പറഞ്ഞു. 

ഫൂട്ടേജിൽ, ഗോൾഫ് ബോൾ മുതൽ ഫുട്ബോളിന്റെ വരെ വലിപ്പമുള്ള മഞ്ഞുകട്ടകള്‍ കാണാം. ഹോഫ്‌ബവർ സിബിസിയോട് പറഞ്ഞു: 'ജലം ഈ മഞ്ഞുകട്ടകൾ സൃഷ്ടിച്ചു, അവ തീരത്ത് അടിഞ്ഞുകൂടി, അത് എനിക്ക് കാണാൻ കഴിയുന്നിടത്തോളം തടാകത്തിന് മുകളിൽ വ്യാപിച്ചതായി തോന്നുന്നു.' വിദഗ്ധരുടെ അഭിപ്രായത്തിൽ, വായുവിന്റെ താപനില വളരെ താഴെയായിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാവുന്നത്. കൂടാതെ കടൽത്തീരത്ത് കാറ്റും തിരമാലകളും ഉണ്ടാകുമ്പോഴും മഞ്ഞുപാളികള്‍ രൂപപ്പെടാതെ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ടാവുന്നു എന്നും പറയുന്നു. 

ട്വിറ്ററിൽ, ഒരു ഉപയോക്താവ് പറഞ്ഞു, 'തണുത്തതിനേക്കാൾ തണുപ്പ് എന്താണ്? വളരെയധികം തണുത്തത്? മാനിറ്റോബ തടാകത്തില്‍ അങ്ങനെയൊന്ന് കാണാം. ഈ അപൂർവ സംഭവം ഈ മഞ്ഞുകട്ടകള്‍ സൃഷ്ടിക്കുന്നു. കാറ്റും തിരമാലകളും ശീതീകരിച്ച ജലത്തെ അതിവേഗം തണുപ്പിക്കുന്ന വായു മര്‍ദ്ദവുമായി ചേർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്.'

ഏതായാലും ട്വിറ്ററിൽ നിരവധി പേരാണ് വീഡിയോ കണ്ടത്.

Scroll to load tweet…