ജപ്പാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ശമ്പളത്തെയും നികുതിയെയും കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഐടി പ്രൊഫഷണലുകളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ജപ്പാൻ . എന്നാൽ, അവിടുത്തെ ശമ്പളത്തെക്കുറിച്ചും ജീവിക്കാൻ വേണ്ടിവരുന്ന ചെലവിനെക്കുറിച്ചും വ്യക്തമായ ചിത്രം നൽകുകയാണ് ഈ കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ. ജപ്പാനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് കണ്ടുമുട്ടിയ ബെംഗളൂരു സ്വദേശികളായ രണ്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ് അവിടുത്തെ സാമ്പത്തിക വശങ്ങൾ വിവരിക്കുന്നത്:

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കക്കാർക്ക് ജപ്പാനിൽ ഐടി മേഖലയിൽ ജോലി തുടങ്ങുമ്പോൾ ഏകദേശം 3 മില്യൺ യെൻ അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 17 ലക്ഷം രൂപ ആണ് വാർഷിക ശമ്പളം ലഭിക്കുക. 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഇത് 4.5 മുതൽ 5 മില്യൺ യെൻ അതായത്, ഏകദേശം 25 - 30 ലക്ഷം രൂപ വരെയായി വർദ്ധിക്കും. എന്നാൽ, ഇങ്ങനെ കൈനിറയെ ശമ്പളം കിട്ടുമെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാമെങ്കിലും, ഇതിൽ വലിയൊരു ഭാഗം നികുതിയിനത്തിൽ പോകുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വാർഷിക വരുമാനത്തിൽ നിന്ന് ഏകദേശം 3 ലക്ഷം രൂപയോളം നികുതിയായി നൽകേണ്ടി വരുന്നുണ്ടെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്.

View post on Instagram

വീഡിയോ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ തന്നെ സോഷ്യൽ മീഡിയയിൽ നടന്നു. ശമ്പളം ആകർഷകമാണെങ്കിലും ജപ്പാനിലെ കഠിനമായ തൊഴിൽ സംസ്‌കാരത്തെ കുറിച്ചാണ് പലരും പറഞ്ഞത്. പുറത്തുനിന്ന് കേൾക്കുമ്പോൾ സുഖമാണെന്ന് തോന്നുമെങ്കിലും അവിടെ കഴിയുന്നവർക്കേ അതിന്റെ സത്യാവസ്ഥ അറിയൂ എന്നാണ് ഒരാളുടെ കമന്റ്. 15-17 ലക്ഷം രൂപ ശമ്പളത്തിന് 3 ലക്ഷം നികുതിയോ എന്ന അതിശയവും ചിലർ പങ്കുവെക്കുന്നുണ്ട്.