Asianet News MalayalamAsianet News Malayalam

ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ഷൂട്ടിനിടെ കൈ വിട്ട് താഴേക്ക്; ഭയപ്പെടുത്തുന്ന വീഡിയോ !

ഒരു മാസം മുമ്പ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് യുവാക്കളുടെ റീല്‍സ് ഷൂട്ടിന് എതിരെ തങ്ങളുടെ കുറിപ്പുകളെഴുതിയത്. 
 

Scary video of falling down while shooting reels from a running train bkg
Author
First Published Sep 27, 2023, 8:33 AM IST

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്ക് കിട്ടാന്‍ വേണ്ടി ജീവന്‍ പോലും അപകടത്തിലാവുന്ന തരത്തില്‍ റീല്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനലേക്കാണ് യുവാക്കളുടെ ശ്രദ്ധ. ഇന്ത്യയില്‍ ഇതിനായി വ്യാപകമായി തെരഞ്ഞെടുക്കപ്പെടുന്നത് ഓടുന്ന ട്രെയിനുകളാണ്. നിരവധി തവണ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും നടപടി എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഓടുന്ന ട്രെയിനില്‍ നിന്ന് റീല്‍സ് ഷൂട്ട് ചെയ്യുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു റീല്‍സ് ഷൂട്ടിനിടെ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു മാസം മുമ്പ് സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തില്‍ മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് യുവാക്കളുടെ റീല്‍സ് ഷൂട്ടിന് എതിരെ തങ്ങളുടെ കുറിപ്പുകളെഴുതിയത്. 

വജ്രങ്ങള്‍ റോഡില്‍ ചിതറി എന്ന് അഭ്യൂഹം; തെരുവുകളില്‍ വജ്രം തിരഞ്ഞ് സൂറത്തുകാര്‍; പിന്നാലെ ട്വിസ്റ്റ് !

ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു !

ട്രെയില്‍ അത്യാവശ്യം വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കൈ കൊണ്ട് വാതിലിന്‍റെ കമ്പിയില്‍ തൂങ്ങി റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ, ട്രാക്കിലെ കരിങ്കല്‍ ചീളുകളില്‍ തട്ടി യുവാവിന്‍റെ ബാലന്‍സ് തെറ്റുന്നു. തുടര്‍ന്ന് ഇയാള്‍ ട്രെയിനിന്‍റെ അടിയിലേക്ക് വീഴുന്നു. വീഡിയോയില്‍ യുവാവ് മൂന്നാല് തവണ ഉരുണ്ട ശേഷം കൈ ട്രെയിനിന്‍റെ അടിയിലേക്ക് പോകുന്നത് കാണാം. ഈ സമയമാകുമ്പോഴേക്ക ട്രെയിന്‍ അത്യാവശ്യം സഞ്ചരിക്കുകയും വീഡിയോയില്‍ നിന്നും യുവാവ് ഏറെ അകലെയാവുകയും ചെയ്യുന്നു. വീഡിയോയില്‍ യുവാവ് പിടി വിട്ട് വീഴുമ്പോള്‍ ട്രെയിനിലുള്ള ആളുകളുടെ നിലവിളി ഉയരുന്നത് കേള്‍ക്കം. ഓടുന്ന ട്രെയിനില്‍ നിന്നും കരിങ്കല്‍ ചൂളുകളിലേക്ക് വീണ യുവാവിന് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. ട്രെയിന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഇയാള്‍ റെയില്‍വേ ട്രാക്കിന് സമൂപത്തെ കരിങ്കല്‍ ചീളുകള്‍ക്ക് മുകളില്‍ കുത്തിയിരിക്കുന്നത് കാണാം. ocholesഎന്ന ഇന്‍സ്റ്റാഗ്രം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു 'നിങ്ങള്‍ക്ക് തെരുവുകള്‍ കുറവായിരിക്കുമ്പോള്‍'. തൊട്ട് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'ഏറ്റവും മിടുക്കരായ ഇന്ത്യൻ പൗരന്മാർ' എന്നായിരുന്നു. വീഡിയോ കണ്ടവരില്‍ ഒരുപാട് പേര്‍ യുവാവിന് കാര്യമായ അപകടം പറ്റിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios