Asianet News MalayalamAsianet News Malayalam

മദ്യപിച്ച് ലക്ക് കെട്ട് പാമ്പിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം !

കണ്ട് നിര്‍ക്കുന്നവര്‍ അതിനെ ഉപേക്ഷിക്കാന്‍ പറയുമ്പോള്‍ ഇയാള്‍ അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടുന്നു. പിന്നീട് പാമ്പിനോട് തന്‍റെ കൈക്ക് കൊത്താന്‍ ആവശ്യപ്പെടുന്നു.

video goes viral of a drunkard who played with a snake was bitten and died bkg
Author
First Published Nov 7, 2023, 12:53 PM IST

ദ്യപിച്ച് ബോധമില്ലാതെ പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ നിന്നുള്ള രോഹിത് ജയ്‌സ്വാൾ എന്ന 22 കാരൻ ആണ് മരിച്ചത്. അഹിരൗലി ഗ്രാമവാസിയാണ് ഇയാൾ. അമിത അളവിൽ മദ്യം കഴിച്ച ഇയാൾ ബോധമില്ലാതെ വഴിയില്‍ കിടന്ന പാമ്പിനെ പിടികൂടുകയും പിന്നീട് വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രോഹിത് ജയ്‌സ്വാൾ പാമ്പിനെ ഒരു കൈയില്‍ തൂക്കിയെടുത്ത് അതിനോട് വര്‍ത്തമാനം പറയുന്നതും കാണാം. 

മരിച്ച് പോയ ഉടമ തിരിച്ച് വരുന്നതും കാത്ത് മോര്‍ച്ചറിക്ക് മുന്നില്‍ നായ; കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ !

ഇടയ്ക്ക് വീഡിയോയില്‍ രോഹിത് പാമ്പിനോട് തന്നെ കൊത്താന്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. കണ്ട് നിര്‍ക്കുന്നവര്‍ അതിനെ ഉപേക്ഷിക്കാന്‍ പറയുമ്പോള്‍ ഇയാള്‍ അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടുന്നു. പിന്നീട് പാമ്പിനോട് തന്‍റെ കൈക്ക് കൊത്താന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ ഇയാള്‍ പാമ്പിനെ തല്ലുമ്പോള്‍ അത് താഴെ വീഴുന്നു. ANB NEWS ട്വിറ്ററില്‍ (X) പങ്കുവച്ച വീഡിയോയില്‍ വീണ് കിടന്ന പാമ്പിനെ എടുത്ത് രോഹിത് തന്‍റെ നാക്കില്‍ നിര്‍ബന്ധിച്ച് കടിപ്പിക്കുന്നതും കാണാം. പാമ്പ് കടിക്കാതിരുന്നതിനെ തുടർന്ന് പലയാവർത്തി ഇയാൾ നാക്ക് നീട്ടി അതിനെ പ്രകോപിപ്പിച്ച് തന്‍റെ നാക്കിൽ കടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. മരണ ശേഷം രോഹിത് ജയ്‌സ്വാളിന്‍റെ മൃതദേഹം പോലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ഏറ്റവും സുരക്ഷിതമായ ഒരു 'വിമാന അപകട'ത്തിന്‍റെ വീഡിയോ; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ !

 

വ്യാജ ബന്ധുക്കളെ വച്ച് ഒരേ സമയം മൂന്ന് പുരുഷന്മാരെ വിവാഹം കഴിച്ചു; 35 കാരി തട്ടിയത് 80 ലക്ഷം രൂപ !

ഏതാനും ആഴ്ചകൾ മുൻപ് പാമ്പുകടിയേറ്റ മുറിവ് ചികിത്സിക്കാൻ  ആശുപത്രിയിൽ മദ്യപിച്ചെത്തിയ യുപിക്കാരന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്നെ കടിച്ച രാജവെമ്പാലയെ തല്ലിക്കൊന്ന് പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് ഇയാള്‍ ചികിത്സയ്ക്കായി എത്തിയത്. തന്‍റെ കൈയിലും കാലിലും രണ്ട് തവണ കടിച്ചതിനെ തുടർന്നാണ് പാമ്പ് ചത്തതെന്നാണ് ഇയാൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പഞ്ചാബ് കേസരി യുപിയുടെ റിപ്പോർട്ട് അനുസരിച്ച് ചത്ത പാമ്പിന് ഏകദേശം മൂന്നടി നീളം ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും ഏകാന്തയായ ചെമ്മരിയാട് ഇനി ഏകാന്തയല്ല; അവള്‍ക്കും വീടും കൂട്ടുകാരുമായി !
 

Follow Us:
Download App:
  • android
  • ios