Asianet News MalayalamAsianet News Malayalam

ബാഗ് വയ്ക്കുന്നതിനെ ചൊല്ലി വന്ദേഭാരതില്‍ 'അമ്മാവന്മാരുടെ' വാക്കേറ്റം; വീഡിയോ വൈറല്‍ !

"വന്ദേഭാരതോ  വിമാനമോ ആകട്ടെ, എല്ലായിടത്തുമുള്ള ഞങ്ങൾ ഇന്ത്യക്കാർ ഒരു 'കലേഷിൽ' ഏർപ്പെടാൻ ഒരു കാരണം കണ്ടെത്തുന്നു," ഒരു കാഴ്ചക്കാരന്‍ കുറിച്ചു.

video of Uncles get into an argument on Vande Bharat over placing of bags went viral bkg
Author
First Published Jan 18, 2024, 8:38 AM IST

ന്ത്യന്‍ റെയില്‍വേയുടെ സൂപ്പര്‍ ഹിറ്റ് ട്രെയിനാണ് അതിവേഗം ബഹുദൂരം പോകുന്ന വന്ദേഭാരത് ട്രെയിന്‍. എന്നാല്‍ ഒരു ട്രെയിന്‍ വന്നത് കൊണ്ട് കാര്യങ്ങളെല്ലാം ശരിയാകുമെന്ന് കരുനെങ്കില്‍ തെറ്റിയെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം Ghar Ke Kalesh എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ, 'വന്ദേഭാരത് ട്രെയില്‍ ബാഗ് വയ്ക്കാനുള്ള സ്ഥലത്തിന് മുകളിലൂടെ രണ്ട് അമ്മാവന്മാരും കലേഷും.' എന്നായിരുന്നു. ഏതാണ്ട് ഒരു ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 

വീഡിയോയില്‍, സഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളില്‍ മദ്ധ്യവയസ്കനെന്ന് തോന്നിക്കുന്ന കോട്ടും തൊപ്പിയും ധരിച്ച ഒരാള്‍ തന്‍റെ ബാഗ് വയ്ക്കുന്നതിനെ ചൊല്ലി. തൊട്ട് അടുത്ത് ഇരിക്കുന്നയാളുമായി തര്‍ക്കിക്കുന്നു. ഇതിനിടെ പുറകിലിരിക്കുന്ന സ്ത്രീ വിഷയത്തില്‍ ഇടപെടുകയും നില്‍ക്കുന്നയാളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതിനിടെ ഇയാള്‍ ഇരുന്നപ്പോള്‍ അത് വരെ സീറ്റിലിരുന്ന മറ്റൊരു മദ്ധ്യവയസ്കനായ വ്യക്തി എഴുന്നേല്‍ക്കുകയും തന്‍റെ ഭാഗം വ്യക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ പോലീസ് സംഭവസ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാം. പോലീസ് എത്തുമ്പോള്‍, അതുവരെ കാഴ്ചക്കാരായി വീഡിയോ പകര്‍ത്തിക്കൊണ്ടിരുന്ന ചെറുപ്പക്കാര്‍ 'പോലീസ് എത്തി, പോലീസ് എത്തി' എന്ന് ആവേശത്തോടെ പറയുന്നതും കേള്‍ക്കാം. 

ബാർബിക്യൂ നാഷനിൽ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ 'ചത്ത എലി'; യുവാവ് ആശുപത്രിയില്‍, പിന്നാലെ പരാതി

വെള്ളക്കുപ്പി 'ഒറിജിനനല്ല', 'ഡ്യൂപ്ലിക്കേ'റ്റെന്ന് സഹപാഠികള്‍; മകള്‍ അപമാനിതയായെന്ന് അമ്മയുടെ പരാതി !

നിരവധി പേര്‍ വീഡിയോയ്ക്ക് അഭിപ്രായമെഴുതാനെത്തി. നിരവധി പേര്‍ പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരം ചെറിയ വഴക്കുകള്‍ സ്ഥിരമാണന്ന് എഴുതി. 'ഇതൊക്കെ എന്ത്? എന്ന ഭാവമായിരുന്നു ചില കാഴ്ചക്കാരുടെ കുറിപ്പുകള്‍ക്ക്. "വന്ദേഭാരതോ  വിമാനമോ ആകട്ടെ, എല്ലായിടത്തുമുള്ള ഞങ്ങൾ ഇന്ത്യക്കാർ ഒരു 'കലേഷിൽ' ഏർപ്പെടാൻ ഒരു കാരണം കണ്ടെത്തുന്നു," ഒരു കാഴ്ചക്കാരന്‍ കുറിച്ചു. "വിമാനങ്ങള്‍ ട്രെയിനുകളായി മാറി. ട്രെയിനുകൾ ബസുകളായി മാറി," എന്നായിരുന്നു മറ്റൊരു രസികന്‍ എഴുതിയത്. "വന്ദേ ഭാരത് ട്രെയിനുകളിൽ ഇത് വളരെ സാധാരണമാണ്. ഞാൻ യാത്ര ചെയ്യുമ്പോഴെല്ലാം ബാഗിനായി പോരാടുന്ന ചിലരെ ഞാൻ എല്ലായ്പ്പോഴും കണ്ടിട്ടുണ്ട്." എന്നായിരുന്നു മറ്റൊരു സ്ഥിരം യാത്രക്കാരന്‍റെ പരാതി. 

'ഇരുണ്ട യുഗം വെറുമൊരു മിത്ത്'; വഡ്നഗറില്‍ 3,000 വര്‍ഷം പഴക്കമുള്ള പുരാതന ഇന്ത്യന്‍ നഗരം കണ്ടെത്തി !
 

Latest Videos
Follow Us:
Download App:
  • android
  • ios