സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ നായയുടെ കാലിന് സമാനമായ മാംസക്കഷണം കണ്ടെത്തിയതായി ഉപഭോക്താവ് ആരോപിച്ചു. കാൺപൂരിൽ നിന്നുള്ള ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ സൊമാറ്റോയെയും ഹോട്ടലിനെയും കുറ്റപ്പെടുത്തിയപ്പോൾ മറ്റുചിലർ ആരോപണത്തിന്റെ സത്യാവസ്ഥയെ ചോദ്യം ചെയ്തു.

ക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയിൽ നൽകിയ ബിരിയാണി ഓർഡറിനുള്ളിൽ നായയുടെ കാലിന് സമാനമായ ഒന്ന് കണ്ടെത്തിയതായി ഒരു ഉപഭോക്താവ് ആരോപിച്ചു. എക്സിൽ പങ്കുവയ്ക്കപ്പെട്ട കാൺപൂരിൽ നിന്നുള്ള 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നായയുടെ കൈകാലിനോട് സാമ്യമുള്ള ഒരു മാംസക്കഷണം ഈ വീഡിയോൽ സൂം ചെയ്ത് കാണിക്കുന്നു.

ബിരിയാണിയിലെ മാംസക്കഷ്ണം

വീഡിയോ സൊമാറ്റോയുടെ എക്സ് പേജുമായി ടാഗ് ചെയ്തു. ബരിയാണി അരിയ്ക്കി ഇടയിൽ സംശയാസ്പദമായ രീതിയിലുള്ള ഒരു മാംസക്കഷണം ഉപഭോക്താവ് സൂം ചെയ്ത് കാണിക്കുന്നു. അത് കോഴിയുടെയോ ആട്ടിറച്ചിയുടെയോ ആകൃതിയേക്കാൾ നായയുടെ കാലിന്‍റെ ആകൃതിയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. വീഡിയോ വളരെ പെട്ടെന്ന് കാഴ്ചക്കാരെ ആകർഷിക്കുകയും ഓൺലൈനിൽ വലിയ തോതിലുള്ള പ്രതികരണങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ചിലർ അത് നായയുടെ കാൽ അല്ലെന്ന് വാദിച്ചപ്പോൾ മറ്റ് ചിലർ സൊമാറ്റോയ്ക്ക് ഇതിലെന്ത് കാര്യമെന്നായിരുന്നു ചോദിച്ചത്.

Scroll to load tweet…

രൂക്ഷമായി പ്രതികരിച്ച് നെറ്റിസെന്‍സ്

വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളുമായി ചിലരെത്തി. മറ്റ് ചിലർ ഭക്ഷണം പാതി കഴിച്ചപ്പോഴാണ് ഇറച്ചി കഷ്ണം നായയുടെ കാലായതെന്ന് പരിഹസിച്ചു. ചിലർ സൊമാറ്റോയാണ് കുറ്റക്കാരെന്ന് കുറിച്ചപ്പോൾ മറ്റ് ചിലർ അതിനെ എതിർത്ത് രംഗത്തെത്തി. ഭക്ഷണം എത്തിച്ച് കൊടുക്കുന്ന ജോലി മാത്രമാണ് അവർക്കെന്നും ഹോട്ടൽ സെലക്ട് ചെയ്ത് ഓർഡർ ചെയ്തയാളുടെതാണ് പിഴവെന്നും മറ്റ് ചിലരെഴുതി. അതേസമയം ഹോട്ടലുകർക്കെതിരെ കർശന നടപടി വേണെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. ചിലർ ആരോപണം ഉന്നയിക്കും മുമ്പ് അത് എന്തിന്‍റെ മാംസമാണെന്ന് ലബോറട്ടറി പരിശോധന നടത്തണമെന്ന് ഉപദേശിച്ചു. ഇത് നിയമ നടപടിക്ക് ആവശ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഹോട്ടൽ ഭക്ഷണത്തിൽ കോഴി മാത്രമേ ഓർഡർ ചെയ്യാവൂവെന്നും കോഴിയ്ക്ക് പകരം മറ്റൊരു മാംസം വിളമ്പാൻ കഴിയില്ലെന്നും ഒരു കാഴ്ചക്കാരൻ അവകാശപ്പെട്ടു. അതേസമയം വീഡിയോയോട് സൊമാറ്റോയെ പ്രതികരിച്ചിട്ടില്ല. അതേ സമയം ഏത് ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നില്ല.