വീഡിയോയിൽ, താൻ വിദേശത്തു നിന്നാണ് വന്നതെന്ന് തെളിയിക്കാൻ ഈ യുവാവ് തന്റെ ഓസ്‌ട്രേലിയൻ ഐഡന്റിറ്റി കാർഡ് കാണിക്കുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മാത്രം ഇത്രയും തുക ചെലവഴിച്ച് യാത്ര ചെയ്തത് എന്തിനാണെന്ന് ഗോസ്വാമി ഇയാളോട് ചോദിക്കുന്നുണ്ട്.
രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാനായി മാത്രം ഒരു ലക്ഷം രൂപ ചെലവഴിച്ചെത്തിയ ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാനായി മാത്രമാണ് താൻ ഓസ്‌ട്രേലിയയിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര ചെയ്തെത്തിയത് എന്നും ഏകദേശം 1 ലക്ഷം രൂപ വിമാനടിക്കറ്റിനായി ചെലവഴിച്ചെന്നുമാണ് ഈ യുവാവ് പറയുന്നത്.
കണ്ടന്റ് ക്രിയേറ്ററായ സാർത്ഥക് ഗോസ്വാമിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, താൻ വിദേശത്തു നിന്നാണ് വന്നതെന്ന് തെളിയിക്കാൻ ഈ യുവാവ് തന്റെ ഓസ്‌ട്രേലിയൻ ഐഡന്റിറ്റി കാർഡ് കാണിക്കുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മാത്രം ഇത്രയും തുക ചെലവഴിച്ച് യാത്ര ചെയ്തത് എന്തിനാണെന്ന് ഗോസ്വാമി ഇയാളോട് ചോദിക്കുന്നുണ്ട്.
'ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം ഓസ്‌ട്രേലിയയിൽ നിന്ന് നേരിട്ട് എത്തിയ ആളാണിത്. ഇത് വലിയൊരു സാമ്പത്തിക ചെലവ് കൂടിയാണ്. എന്താണ് താങ്കളെ ഇവിടേക്കെത്തിച്ചത്?' എന്ന് ഗോസ്വാമി ചോദിക്കുന്നു. 'സഹോദരാ, ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം 1 ലക്ഷം രൂപയുടെ ടിക്കറ്റെടുത്താണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്' എന്നായിരുന്നു ആ യുവാവിന്റെ മറുപടി. അയാൾ NEET പരീക്ഷയോ മറ്റ് മത്സരപരീക്ഷകളോ എഴുതിയിട്ടുണ്ടോ എന്ന് ഗോസ്വാമി ചോദിച്ചപ്പോൾ, താൻ B.Tech പൂർത്തിയാക്കിയ ആളാണെന്നും പരീക്ഷാ ക്രമക്കേടുകളുമായി തനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു മറുപടി.
'ഇല്ല സാർ, ഞാൻ B.Tech ആണ് ചെയ്തത്. എനിക്ക് NEET-മായി ഒരു ബന്ധവുമില്ല. ഈ സർക്കാർ ഇപ്പോൾ വൻ ഏകാധിപത്യമാണ് കാണിക്കുന്നത്. അവർ ഒന്നും കേൾക്കാൻ തയ്യാറാകുന്നില്ല. 18 ദിവസമായി ഒരാൾ നിരാഹാര സമരം നടത്തുന്നു, എന്നിട്ടും സംസാരിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല' എന്നും യുവാവ് പറയുന്നു. അതേസമയം, രാജ്യതലസ്ഥാനത്ത് ഇപ്പോഴും പ്രതിഷേധം തുടരുക തന്നെയാണ്. കൂടുതൽ കൂടുതൽ യുവാക്കൾ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് മുന്നോട്ട് വരുന്നു.
