Asianet News MalayalamAsianet News Malayalam

വീടിന് പുറത്ത് ആർത്തിരമ്പി കടന്നൽക്കൂട്ടം, പുറത്തിറങ്ങാനാവാതെ വീട്ടുകാർ...

വീട്ടിനകത്തുള്ളവർക്ക് ഇവയിൽ നിന്നും രക്ഷപ്പെടാൻ വഴിയൊന്നും കാണുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല എന്നാണ് ഇവർ പറയുന്നത്. 

wasps has invaded family's garden
Author
Salford, First Published May 15, 2022, 3:35 PM IST

വീടിന്റെ പൂന്തോട്ടത്തിൽ വൻകടന്നൽക്കൂട്ടം. ഒടുവിൽ വീടുവിട്ടിറങ്ങാനാവാതെ കുടുങ്ങി വീട്ടുകാർ. സാൽഫോർഡിലെ ലോവർ കെർസലിൽ (Lower Kersal, Salford) നിന്നുള്ള കുടുംബമാണ് ആകെ കുടുങ്ങിപ്പോയത്. കടന്നലുകൾ (wasps) കൂട്ടത്തോടെ വീടിനുനേരെ പറക്കാൻ തുടങ്ങിയതോടെ ആകെ അടച്ചുപൂട്ടി അകത്തിരിക്കേണ്ടി വന്നിരിക്കയാണിവർക്ക്. വീടിരിക്കുന്ന വസ്തുവിൽ ഒരു കൂടുണ്ട്. അതാണ് ഇവയെ ആകർഷിക്കുന്നത് എന്നാണ് കരുതുന്നത്. 

ആ വീട്ടിലെ താമസക്കാരുടെ അമ്മ ജൂലി പറയുന്നത്, കുറച്ച് ദിവസങ്ങളായി കടന്നൽക്കൂട്ടം അവിടെയുണ്ട് എന്നാണ്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ വളരെ അധികം വഷളായിക്കൊണ്ടിരിക്കുകയാണ്. അവയുടെ നിരവധി കൂട്ടങ്ങളാണുള്ളത്. 'എന്റെ മകൾക്കും അവളുടെ അയൽക്കാർക്കും അവരുടെ ജനലുകളും വാതിലുകളും പൂട്ടിയിടേണ്ടിവന്നു. അവർക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല, മക്കളെ പുറത്തിറക്കാനും പറ്റുന്നില്ല' എന്നും അവർ പറയുന്നു. 

ജൂലിയുടെ മകൻ കീറോൺ പറയുന്നത്, ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ അവയെ നീക്കം ചെയ്യാൻ ശ്രമിച്ചു. അതും നടന്നില്ല എന്നാണ്. അവ അടുക്കളയിലേക്ക് വന്നു തുടങ്ങി. പൂന്തോട്ടത്തിലും പുറത്തും അവയുണ്ട്. വാതിലിനടുത്തേക്ക് പോലും അതുകൊണ്ട് പോകാൻ വയ്യ എന്നാണ്. 

വീട്ടിനകത്തുള്ളവർക്ക് ഇവയിൽ നിന്നും രക്ഷപ്പെടാൻ വഴിയൊന്നും കാണുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഇനി എത്ര ദിവസം ഇങ്ങനെ കഴിയേണ്ടി വരും എന്നതിന്റെ ആകുലതയിൽ കഴിയുകയാണ് നിലവിൽ വീട്ടുകാർ. 

Follow Us:
Download App:
  • android
  • ios