രണ്ടു നായകളും സന്തോഷത്തോടെ വീട്ടിലാകെ ചുറ്റിനടന്നു, ഫോട്ടോകൾക്ക് പോസ് ചെയ്തു, മുറ്റത്ത് കളിച്ചു, റെഗ്ഗിയുടെ വീട്ടിലെ സോഫയിൽ ഒരുമിച്ച് വിശ്രമിച്ചു എന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നു.

ലോകത്തിലെ ഏറ്റവും കുഞ്ഞൻ നായയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായയും പരസ്പരം കണ്ടുമുട്ടുന്ന നിമിഷം. വളരെ രസകരമായ മുഹൂർത്തമായിരിക്കും അല്ലേ അത്? അങ്ങനെ ഒരു കൂടിച്ചേർൽ ഇഡാഹോയിൽ ഉണ്ടായി. 

3 അടി 4 ഇഞ്ച് ഉയരമുള്ള 7 വയസ്സുള്ള ഗ്രേറ്റ് ഡെയ്ൻ നായ്ക്കുട്ടിയായ റെഗ്ഗിയും 3.59 ഇഞ്ച് മാത്രം ഉയരമുള്ള 4 വയസ്സുള്ള ചിഹുവാഹുവ നായ്ക്കുട്ടിയായ പേളുമാണ് പരസ്പരം കണ്ടുമുട്ടിയത്. തങ്ങളുടെ ഉയരങ്ങളിലുള്ള വ്യത്യാസം ഇരുവരേയും ഒരുതരത്തിലും ബാധിച്ചില്ല. രണ്ടുപേരും പെട്ടെന്ന് തന്നെ കൂട്ടായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

രണ്ടു നായകളും സന്തോഷത്തോടെ വീട്ടിലാകെ ചുറ്റിനടന്നു, ഫോട്ടോകൾക്ക് പോസ് ചെയ്തു, മുറ്റത്ത് കളിച്ചു, റെഗ്ഗിയുടെ വീട്ടിലെ സോഫയിൽ ഒരുമിച്ച് വിശ്രമിച്ചു എന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നു.

YouTube video player

വലിയ നായകളെ കണ്ടാൽ, അവയോട് കൂട്ടാകുന്നതിൽ പേളിന് ഒരു പ്രശ്നവുമില്ല എന്നാണ് അവളുടെ ഉടമ വനേസ സെംലർ പറയുന്നത്. ഫ്ലോറിഡയിൽ നിന്നും വനേസയാണ് അവളെയും കൊണ്ട് റെഗ്ഗിയുടെ അടുത്തെത്തിയത്. ഫ്രണ്ട്‍ലി ആണെന്ന് മാത്രമല്ല പേൾ അല്പം ഫാഷനും കൂടിയാണ്. അതേസമയം, താനൊരു കുഞ്ഞൻ നായയാണ് എന്ന് പേളിന് തോന്നലില്ല എന്നാണ് വനേസ പറയുന്നത്. അവളെപ്പോഴും വലിയ നായകൾക്കൊപ്പം കൂട്ടാകുകയും കളിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് എന്നും അവൾ പറയുന്നു. 

റെഗ്ഗിയെ കണ്ടപ്പോൾ തന്നെ പേൾ കൂട്ടായി. എന്നാൽ, പേളിന്റെ ഈ ഭയമില്ലാത്ത പെരുമാറ്റം കണ്ട് താൻ സർപ്രൈസ്ഡായിപ്പോയി എന്നാണ് റെഗ്ഗിയുടെ ഉടമ സാം ജോൺസൺ റെയിസ് പറയുന്നത്. 

എന്തായാലും, രണ്ട് നായകളുടെ ഉടമകൾക്കും ഈ അപൂർവമായ കൂടിച്ചേരൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം