അമ്മയുടേയും കുഞ്ഞിന്‍റേയും ആരോഗ്യം; പ്രസവരക്ഷാ പരിചരണവും പ്രധാനം

ഗര്‍ഭകാലത്തുള്ള പരിചരണം പോലെ തന്നെ പ്രധാനമാണ് പ്രസവരക്ഷാ പരിചരണവും. ഇത് സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും ആരോഗ്യം നല്‍കും. മാത്രമല്ല, മുലപ്പാല്‍ വര്‍ധിക്കാനും കുട്ടിയുടെ ആരോഗ്യത്തിനും ഇത് അത്യാവശ്യം തന്നെ. പക്ഷെ, ഈ പരിചരണം അശാസത്രീയമാകരുത്, വൈദ്യ നിര്‍ദ്ദേശപ്രകാരമാകണം പ്രസവരക്ഷ.