Asianet News MalayalamAsianet News Malayalam

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി; ​ഗ്രാജ്വേഷൻ ​ഗൗണിൽ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി

ബിരുദദാനച്ചടങ്ങിന് ശേഷമായിരുന്നു അവളുടെ പ്രസവത്തീയതി പറഞ്ഞിരുന്നത്. ഡിസംബർ 15 -നായിരുന്നു കോൺവൊക്കേഷൻ ചടങ്ങ്.

10 days old child in graduation gown womans photo viral rlp
Author
First Published Dec 22, 2023, 4:23 PM IST

ഒരു കുട്ടിയുണ്ടാവുക, ആ കുഞ്ഞിനെ വളർത്തി വലുതാക്കുക. ഇതിനൊക്കെ മിക്കവാറും ഏറെ നേരം ചെലവഴിക്കേണ്ടി വരിക ഒരമ്മയ്‍ക്കായിരിക്കും. അതിനിടയിൽ അവളുടെ പഠനം, ജോലി എല്ലാം ചിലപ്പോൾ പ്രതിസന്ധിയിൽ ആയേക്കാം. പഠനവും ജോലിയും ഉപേക്ഷിക്കേണ്ടി വരുന്നവരും ഏറെയുണ്ട്. എന്നാൽ, ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഒരു യുവതിയുടെ ​ഗ്രാജ്വേഷൻ ചടങ്ങിൽ നിന്നുമുള്ള ഒരു അപൂർവ ചിത്രമാണ്. 

മിഷി​ഗണിൽ നിന്നുള്ള ​ഗ്രേസ് സിംഷാക്ക് എന്ന യുവതിയാണ് ഈ ചിത്രത്തിൽ ഉള്ളത്. കോൺവൊക്കേഷൻ സെറിമണിക്ക് ഏതാനും ദിവസങ്ങൾ മുമ്പാണ് ​ഗ്രേസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, ലേബർ റൂമിൽ നിന്നുമിറങ്ങി വെറും ദിവസങ്ങൾക്കുള്ളിൽ അവൾ തന്റെ ​ഡി​ഗ്രി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായി എത്തുകയായിരുന്നു. പക്ഷേ, അതൊന്നുമല്ല ശ്രദ്ധേയമായത്. അവളുടെ ​ഗ്രാജ്വേഷൻ ​ഗൗണിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞിനെയും അവൾ ചേർത്ത് പിടിച്ചിരുന്നു. 

എൻ‌ബി‌സി ചിക്കാഗോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫെറിസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ എർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിലാണ് ​ഗ്രേസ് ബിരുദം നേടിയത്. ട്രാവേഴ്‌സ് സിറ്റിയിലെ താമസക്കാരിയാണ് ​ഗ്രേസ്. ബിരുദദാനച്ചടങ്ങിന് ശേഷമായിരുന്നു അവളുടെ പ്രസവത്തീയതി പറഞ്ഞിരുന്നത്. ഡിസംബർ 15 -നായിരുന്നു കോൺവൊക്കേഷൻ ചടങ്ങ്. എന്നാൽ, ചില സങ്കീർണതകൾ കാരണം പറഞ്ഞ തീയതിക്ക് മുമ്പ് സിസേറിയനിലൂടെ ​ഗ്രേസ് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. 

എന്നാൽ, ഇതൊന്നും തന്നെ കോൺവൊക്കേഷൻ സെറിമണിയിൽ പങ്കെടുക്കാനുള്ള 24 -കാരി ​ഗ്രേസിന്റെ പദ്ധതികളിൽ മാറ്റം വരുത്താൻ കാരണമായില്ല. അങ്ങനെ ഡിസംബർ 15 -ന് നടന്ന ബിരുദദാനച്ചടങ്ങിൽ അവൾ പങ്കെടുത്തു. എല്ലാവരേയും പോലെ അവളും ​ഗ്രാജ്വേഷൻ ​ഗൗൺ ധരിച്ചു. പക്ഷേ, ആ ​ഗൗണിനുള്ളിൽ അവളുടെ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനബെല്ലും ഉണ്ടായിരുന്നു എന്ന് മാത്രം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TODAY (@todayshow)

ആ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

വായിക്കാം: ജനിച്ചയുടനെ ഉപേക്ഷിച്ചു, പെറ്റമ്മയല്ലേ? 10 വർഷമായി അമ്മയെ തേടി വിദേശവനിത ഇന്ത്യയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios