യാതൊരുവിധ അലവൻസുകളുമില്ലാതെ ഷാങ്ഹായ് നഗരത്തിൽ ജീവിക്കാൻ പ്രതിമാസം ഏകദേശം 9.8 ലക്ഷത്തോളം രൂപയാണ് തങ്ങൾക്ക് ചെലവാകുന്നതെന്ന് ഇവർ പറയുന്നു.

ചൈനയിലെ ഒരു പ്രധാന ന​ഗരത്തിൽ ഒരുമാസം ജീവിക്കാൻ തങ്ങൾക്ക് എത്ര രൂപ ചിലവാകും എന്ന് പറയുകയാണ് ഷാങ്ഹായിൽ താമസിക്കുന്ന ഇന്ത്യൻ യുവതി. അദിതി ശർമ്മ എന്ന യുവതിയാണ് തങ്ങളുടെ നാലംഗ കുടുംബത്തിന്റെ പ്രതിമാസ ചെലവുകളുടെ കണക്ക് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. യാതൊരുവിധ അലവൻസുകളുമില്ലാതെ ഷാങ്ഹായ് നഗരത്തിൽ ജീവിക്കാൻ പ്രതിമാസം ഏകദേശം 9.8 ലക്ഷത്തോളം രൂപയാണ് തങ്ങൾക്ക് ചെലവാകുന്നതെന്ന് ഇവർ പറയുന്നു.

പ്രതിമാസ ചെലവുകളുടെ കണക്ക് ഇങ്ങനെയാണ്; വാടക 25,000 യുവാൻ (ഏകദേശം 3.5 ലക്ഷം രൂപ). അന്താരാഷ്ട്ര സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഫീസിനായി മാത്രം 25,000 യുവാൻ (ഏകദേശം 3.5 ലക്ഷം). വീട്ടുജോലിക്ക് നിൽക്കുന്നവർക്ക് 1 ലക്ഷത്തിലേറെ രൂപ. ​ഗ്രോസറിക്ക് 5,000 യുവാൻ (ഏകദേശം 70,750). ഭക്ഷണവും ഷോപ്പിംഗും 4,000 യുവാൻ (ഏകദേശം 56,650). യുട്ടിലിറ്റിസ് 1,500 യുവാൻ (ഏകദേശം 21,230). കുട്ടികളുടെ എന്റർടെയ്‍ൻമെന്റ്സ് 1,500 യുവാൻ (ഏകദേശം 21,230). പൊതുഗതാഗതം 700 യുവാൻ (ഏകദേശം 10,000), ആകെ പ്രതിമാസ ചെലവ് 9,81,860

View post on Instagram
 

തങ്ങളുടെ കുടുംബത്തിന്റെ ജീവിതരീതിയും ചോയ്സുകളും അനുസരിച്ചുള്ള വ്യക്തിപരമായ ചെലവുകളാണ് ഇതെന്നും, ഇത് പൊതുവായൊരു കോസ്റ്റ്-ഓഫ്-ലിവിംഗ് ഗൈഡ് അല്ലെന്നും അദിതി വ്യക്തമാക്കി. തനിക്ക് കമ്പനിയുടെ യാതൊരുവിധ എക്സ്പാറ്റ് അലവൻസുകളും ലഭിക്കുന്നില്ലെന്നും, എന്നാൽ മെഡിക്കൽ ഇൻഷുറൻസ് വഴി ചികിത്സാ ചെലവുകൾ പൂർണ്ണമായും കവർ ചെയ്യപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. ഇത് ഞങ്ങളുടെ ഒരു വർഷത്തെ മൊത്തം ചെലവാണ് എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, ഷാങ്ഹായ്, ബെയ്ജിംഗ് തുടങ്ങിയ മെട്രോ നഗരങ്ങളിൽ ജീവിതച്ചെലവ് വളരെ ഉയർന്നതാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.