Asianet News MalayalamAsianet News Malayalam

സമൃദ്ധമായി അലങ്കരിച്ച, ഒരു മനുഷ്യശരീരം അടക്കം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള ശ്മശാന ഭൂമി കണ്ടെത്തി !

തല വടക്കോട്ട് അഭിമുഖമായി മുഖം മുകളിലേക്ക് നില്‍ക്കത്തക്ക രീതിയിലായിരുന്നു സംസ്കാരം നടത്തിയിരുന്നത്. ഒപ്പം മരതക മുത്തുകളും സെറാമിക് പാത്രങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. 

1000-year-old maya burial ground containing a human body found in Mexico BKG
Author
First Published Sep 26, 2023, 10:01 AM IST

ലോകത്തിലെ പൗരാണിക സംസ്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മായന്‍ സംസ്കാരം. നിരവധി പ്രത്യേകതകളും നിഗൂഢതകളും അടങ്ങിയ മായന്‍ സംസ്കാരം ഇന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ്ണമായും അറിവില്ലാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ ഈ പൗരാണിക നാഗരികതയെ കുറിച്ചുള്ള ഓരോ പുതിയ കണ്ടെത്തലും അത്രയേറെ വിലമതിക്കുന്നു. കഴിഞ്ഞ ദിവസം സമൃദ്ധമായി അലങ്കരിച്ച, ഒരു മനുഷ്യശരീരം അടക്കം ചെയ്ത 1,000 വർഷത്തിലേറെ പഴക്കമുള്ള ഒരു ശവക്കുഴി മെക്സിക്കൻ പുരാവസ്തു ഗവേഷകർ  കണ്ടെത്തി, ഒരു പ്രധാന ടൂറിസ്റ്റ് റെയിൽ പദ്ധതിയുടെ നിർമ്മാണം നടത്തുന്നതിനിടെ തൊഴിലാളികളാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 

തെക്കൻ മെക്‌സിക്കോയിലെ പല പുരാതന മായന്‍ പ്രദേശങ്ങളിലേക്കും സമീപത്തെ കാങ്കൂൺ പോലുള്ള ബീച്ച് റിസോർട്ടുകളിലേക്കും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ദക്ഷിണ മെക്‌സിക്കോയിൽ കോടിക്കണക്കിന് ഡോളറിന്‍റെ ടൂറിസ്റ്റ് ട്രെയിൻ നിർമ്മിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ പുരാവസ്തു സംരക്ഷണ പ്രവർത്തനത്തിനിടെയാണ് ഈ മാസം ആദ്യം ഈ അത്യപൂര്‍വ്വ കണ്ടെത്തൽ നടന്നത്. പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്‍റെ ഏറ്റവും വലിയ സാമ്പത്തിക വികസന മുൻഗണനയില്‍ നടക്കുന്ന പദ്ധതിയാണ് മായ ട്രെയിൻ ( Maya Train) എന്നറിയപ്പെടുന്ന ഈ റെയിൽ പദ്ധതി, ദേശീയ താത്പര്യമുള്ള പദ്ധതിയായതിനാല്‍ പുരാവസ്തു ഗവേഷകരും മുന്നിലുണ്ട്. പരമാവധി മായന്‍ സംസ്കാരാകാവശിഷ്ടങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. 

തവിട്ട് കരടികളെ നിരീക്ഷിക്കാനായി സ്ഥാപിച്ച ക്യാമറയില്‍ സഹായം അഭ്യര്‍ത്ഥിച്ച് സഞ്ചാരി; പിന്നീട് സംഭവിച്ചത് !

പുരാതന നാഗരികതയുടെ ഏറ്റവും വലുതും അത്യാധുനികവുമായ നഗര കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ചിയാപാസ് സംസ്ഥാനത്തെ പാലെൻക്യൂവിലെ പ്രധാന മായന്‍ അവശിഷ്ടങ്ങൾക്ക് സമീപത്താണ് പുതിയ കണ്ടെത്തലും. നഗരമധ്യത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ (1.2 മൈൽ) അകലെയാണിത്. ഉയർന്ന ക്ഷേത്രങ്ങളും വിശാലമായ കൊട്ടാരവളപ്പും ഉള്ള ഒരു കല്ല് പെട്ടിയിൽ അടക്കം ചെയ്ത നിലയിലായിരുന്നു അസ്ഥികൂട അവശിഷ്ടങ്ങൾ. പുരാതന മായകൾ ലകംഹ (Lakamha) എന്നറിയപ്പെട്ടിരുന്ന നഗരത്തിലെ ഒരു ഏറ്റവും വിശിഷ്ട താമസക്കാരുമായി ബന്ധപ്പെട്ടതാകാം ഈ ശവക്കുഴിയെന്ന് കരുതുന്നു. 

രണ്ട് തവണ ബലാത്സംഗം ചെയ്ത വിദ്യാ‌ർഥിയെ വിവാഹം കഴിച്ച അധ്യാപിക; 'സ്നേഹ'മാണ് തങ്ങളുടെ കുറ്റമെന്ന് പുസ്തകമെഴുതി!

പെട്ടിയിൽ മൂന്ന് സെറാമിക് പാത്രങ്ങളും ഒരു ജോടി മരതക മുത്തുകളും ഉണ്ടായിരുന്നു. വ്യക്തിയുടെ കൃത്യമായ പ്രായവും മറ്റ് സവിശേഷതകളും നിർണ്ണയിക്കാൻ കൂടുതൽ പഠനങ്ങള്‍ ആവശ്യമാണ്. അടക്കം ചെയ്ത ആളുടെ തല വടക്കോട്ട് അഭിമുഖമായി, മുഖം മുകളിലേക്ക് നില്‍ക്കത്തക്ക രീതിയിലായിരുന്നു അടക്കം ചെയ്തത്.  പൗരാണിക കാലത്തെ കല, വാസ്തുവിദ്യ, ജ്യോതിശാസ്ത്രം, എഴുത്ത് എന്നിവയിലെ പ്രധാന നേട്ടങ്ങൾക്ക് ഉടമകളായിരുന്നു മായന്‍ സംസ്കാരം. തെക്കൻ മെക്സിക്കോയിലും മധ്യ അമേരിക്കയുടെ ചില ഭാഗങ്ങളിലും ദൃശ്യമായ ഡസൻ കണക്കിന് പുരാതന നഗരങ്ങളെപ്പോലെ പാലെൻക്യൂവും ഏകദേശം 300-900 എഡി മുതൽ അഭിവൃദ്ധി പ്രാപിച്ചെന്ന് കരുതപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios