Asianet News MalayalamAsianet News Malayalam

19 വയസ്സുകാരന് സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ, മകന് മാനസികവളർച്ചയില്ലെന്നും ക്ലിനിക്ക് ചതിച്ചെന്നും അമ്മ

ഇപ്പോൾ തന്റെ മകന്റെ സ്തനങ്ങൾ ബി കപ്പ് സൈസിലാണുള്ളത്. അതിന് താഴെയായി വലിയ രണ്ട് പാടുകളുണ്ട്. അത് കാണുമ്പോൾ തന്റെ ഹൃദയം തകരുന്നു എന്നും യുവാവിന്റെ അമ്മ പറയുന്നു.

19 year old mentally disabled boy tricked by beauty clinic into having breast enlargement surgery
Author
First Published Aug 14, 2024, 4:28 PM IST | Last Updated Aug 14, 2024, 4:28 PM IST

ചൈനയിൽ മാനസിക വെല്ലുവിളി നേരിടുന്ന 19 -കാരനെ കബളിപ്പിച്ച് സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ നടത്തിയതായി പരാതി. ലൈവ് സ്ട്രീമിം​ഗിൽ വരുമാനം വർധിപ്പിക്കാം എന്നും പറഞ്ഞ് പറ്റിച്ചാണത്രെ ചൈനയിലെ ഒരു ബ്യൂട്ടി ക്ലിനിക്ക് 19 -കാരനെ കൊണ്ട് ശസ്ത്രക്രിയ ചെയ്യിപ്പിച്ചത്. 

മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ നിന്നുള്ളതാണ് യുവാവ്. അവന്റെ അമ്മ ലു പറയുന്നത്, അടുത്തുള്ള ബ്യൂട്ടി ക്ലിനിക്കിലെ ജീവനക്കാരുടെ ഉപദേശത്തെ തുടർന്ന് ജൂലൈ 28 -നാണ് തൻ്റെ മകൻ കോസ്മെറ്റിക് ഓപ്പറേഷൻ നടത്തിയത് എന്നാണ്. താനും കുടുംബവും ഈ വിവരമറിഞ്ഞപ്പോൾ ആകെ ഞെട്ടിപ്പോയി. അവനാകെ 19 വയസ്സേ പ്രായമുള്ളൂ എന്നാണ് ലു പറയുന്നത്. 

ക്ലിനിക്കിൽ ജോലി തേടിപ്പോയപ്പോഴാണ് ലൈവ് സ്ട്രീമിം​ഗ് വഴി പണമുണ്ടാക്കാൻ ഒരു വഴിയുണ്ട് എന്നും പറഞ്ഞ് പറ്റിച്ച് യുവാവിന് ശസ്ത്രക്രിയ നടത്തിയത് എന്നും അമ്മയായ ലു ആരോപിക്കുന്നു. ക്ലിനിക് സ്റ്റാഫും മകനും തമ്മിലുള്ള വിചാറ്റ് സംഭാഷണത്തെ കുറിച്ചും അവർ പറയുന്നു. 

3000 യുവാൻ ശമ്പളമുള്ള ജോലിയുണ്ട് എന്നറിഞ്ഞതിനെ തുടർന്നാണ് യുവാവ് ചെല്ലുന്നത്. ജോലിയെ കുറിച്ച് അന്വേഷിച്ച യുവാവിനോട് ആദ്യം സ്തനശസ്ത്രക്രിയ നടത്തണമെന്നും അത് ഭേദമാകുമ്പോൾ ജോലി ചെയ്ത് തുടങ്ങാമെന്നുമാണ് സ്റ്റാഫ് പറഞ്ഞത്. അത് സ്ത്രീകൾക്കല്ലേ ചെയ്യുക എന്ന് ചോദിച്ചപ്പോൾ പുരുഷന്മാർക്കും ചെയ്യാം എന്നായിരുന്നു മറുപടി. ഫീസിനെ കുറിച്ച് ചോദിച്ചപ്പോൾ തവണകളായി അടച്ചാൽ മതിയെന്നും ലൈവ് സ്ട്രീമിം​ഗിൽ നിന്നും പണം കിട്ടുമ്പോൾ അടച്ചാൽ മതിയെന്നുമാണ് പറഞ്ഞത്. അങ്ങനെയാണ് യുവാവിന് സർജറി ചെയ്യുന്നത്. 30,000 യുവാനാണ് യുവാവിന് അടക്കേണ്ടത്.

ഇപ്പോൾ തന്റെ മകന്റെ സ്തനങ്ങൾ ബി കപ്പ് സൈസിലാണുള്ളത്. അതിന് താഴെയായി വലിയ രണ്ട് പാടുകളുണ്ട്. അത് കാണുമ്പോൾ തന്റെ ഹൃദയം തകരുന്നു എന്നും യുവാവിന്റെ അമ്മ പറയുന്നു. തന്റെ മകന് ഒരു അഞ്ചുവയസ്സുകാരന്റെ മാനസിക വളർച്ചയേ ഉള്ളൂ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളും ലു കാണിച്ചു. ഒപ്പം വിഷാദവും ഉത്കണ്ഠയും അടക്കം വിവിധ പ്രശ്നങ്ങളും യുവാവിനുണ്ട്. 

19 -കാരന്റെ അമ്മ തന്നെയാണ് മീഡിയയെ വിവരം അറിയിച്ചത്. വലിയ രോഷമാണ് ഈ വാർത്ത ജനങ്ങളിലുണ്ടാക്കിയത്. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios