Asianet News MalayalamAsianet News Malayalam

മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കടുവ, ജീവനുവേണ്ടി പോരടിച്ചത് ഇരുപത് മിനിറ്റോളം, ഒടുവിൽ...

സർദാർ ഉൾപ്പെടെയുള്ളവർ നദിയുടെ ആഴമേറിയ ഭാഗത്തേക്ക് ഞണ്ടുകളെ പിടിക്കാൻ എത്തിയിരുന്നതാണ് എന്ന് പറയപ്പെടുന്നു. അതിനുള്ള അനുമതിയുണ്ടായിരുന്നു എന്നും. 
 

20 Minutes fight with tiger fisherman rescued
Author
Sundarban, First Published Sep 4, 2021, 10:16 AM IST
  • Facebook
  • Twitter
  • Whatsapp

ഇന്ത്യയിൽ പലയിടങ്ങളിലും മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള സംഘർഷം ഏറെ ഉണ്ടാവാറുണ്ട്. ചിലർ എങ്ങനെയെങ്കിലും രക്ഷപ്പെടും. ചിലർക്കാകട്ടെ പരിക്കേൽക്കും. ജീവൻ തന്നെ നഷ്ടപ്പെടുന്നവരും ഏറെയുണ്ട്. ഇവിടെ ഒരു മത്സ്യത്തൊഴിലാളി തന്റെ ജീവനുവേണ്ടി കടുവയുമായി പോരടിച്ചത് 20 മിനിറ്റിലേറെ നേരമാണ്. 

ഇരുപത് മിനിറ്റ് കടുവയുമായി മൽപ്പിടിത്തം നടത്തിയ മത്സ്യത്തൊഴിലാളിയെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുന്ദർശൻ സർദാർ എന്ന ഒരു മത്സ്യത്തൊഴിലാളിയെയാണ് വ്യാഴാഴ്ച പുലർച്ചെ സുന്ദർബൻസ് ടൈഗർ റിസർവ് (എസ്ടിആർ) ഏരിയയ്ക്ക് താഴെയുള്ള വനത്തിൽ വച്ച് കടുവയുടെ പിടിയില്‍ നിന്ന് രക്ഷിച്ചിരിക്കുന്നത്. ഗ്രാമവാസികള്‍ രക്ഷപ്പെടുത്തുന്നതിന് മുമ്പ് 20 മിനിറ്റാണ് 33 -കാരനായ സര്‍ദാര്‍ കടുവയുമായി ജീവൻമരണ പോരാട്ടം തന്നെ നടത്തിയത്. 

ലൈസൻസുള്ള നാല് മത്സ്യത്തൊഴിലാളികളുടെ സംഘത്തിലുണ്ടായിരുന്നതാണ് ഗോസബയിലെ സോനാഗ ഗ്രാമത്തിലെ സർദാർ. ജില വനത്തിനടുത്തുള്ള കപുര നദിയിലേക്ക് പോയതായിരുന്നു ഇവരുടെ സംഘം. രാവിലെ ഏഴ് മണിയോടെ തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിൽ ചാടിക്കയറിയ കടുവ സർദാറിനെ ആക്രമിക്കുകയായിരുന്നു. 

സർദാറിനൊപ്പം ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ ഉത്തം റേ, അവർ സഹായത്തിനായി നിലവിളിക്കുകയും കടുവയെ തങ്ങളുടെ തുഴകളുമായി നേരിടുകയുമായിരുന്നു എന്ന് പറയുന്നു. ഭാഗ്യവശാൽ, അടുത്തുള്ള ആളുകൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു, അവർ വേഗത്തിൽ തന്നെ എത്തിയെന്നും ഉത്തം റേ പറയുന്നു. 

രക്ഷപ്പെടുത്തിയ ഉടനെ സർദാറിനെ ഗോസബ ബ്ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. സര്‍ദാറിന്‍റെ നില തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

"ഇത് മനുഷ്യ-മൃഗ സംഘർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, മത്സ്യത്തൊഴിലാളികൾ ഈ പ്രദേശങ്ങളിലേക്ക് ശരിയായ അനുമതിയില്ലാതെ കടക്കുകയാണ്" എന്ന് വനം ഉദ്യോഗസ്ഥൻ ടെലിഗ്രാഫ് ഇന്ത്യയോട് പറഞ്ഞു. സർദാറിന്റെ ചികിത്സാ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർദാർ ഉൾപ്പെടെയുള്ളവർ നദിയുടെ ആഴമേറിയ ഭാഗത്തേക്ക് ഞണ്ടുകളെ പിടിക്കാൻ എത്തിയിരുന്നതാണ് എന്ന് പറയപ്പെടുന്നു. അതിനുള്ള അനുമതിയുണ്ടായിരുന്നു എന്നും. 

ഓഗസ്റ്റ് 24 നും, സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗോസബയിലെ സാറ്റ്ജീലിയയ്ക്ക് സമീപം ഒരുകൂട്ടം മത്സ്യത്തൊഴിലാളികളെ ഒരു കടുവ ആക്രമിച്ചിരുന്നു. അത് ഒരാളെ ബോട്ടിൽ നിന്ന് വലിച്ചിഴച്ചു. ജിലയിൽ നടന്ന മറ്റൊരു സംഭവത്തിന് തൊട്ടുപിന്നാലെയാണ് ആ സംഭവം നടന്നത്, അവിടെയാകട്ടെ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.

“കടുവകളുമായുള്ള ഈ ഏറ്റുമുട്ടലുകളിൽ വളരെ കുറച്ച് മാത്രമേ ഈ രീതിയിൽ അവസാനിക്കുകയുള്ളൂ. ഇത്തരം ഏറ്റുമുട്ടലുകൾ ഞങ്ങൾ വളരെയധികം കണ്ടിട്ടുണ്ട്. ഈ സംഘം ഭാഗ്യമുള്ളവരാണ്” എന്നാണ് പ്രദേശവാസിയായ ഒരാൾ പറഞ്ഞത്.

Follow Us:
Download App:
  • android
  • ios