മോഹവില! വെറും 20 പെൻസിന്റെ നാണയത്തിന് കിട്ടിയത് ആയിരം മടങ്ങ് വില, വാങ്ങാന്‍ ആളുകളുടെ തള്ളിക്കയറ്റം
അനേകം പേർ ലേലത്തിൽ പങ്ക് കൊണ്ടു. ഒടുവിൽ ആയിരം മടങ്ങ് വിലയ്ക്കാണ് ആ നാണയം വിറ്റത്. അതായത് ഏകദേശം 20,671 രൂപയാണ് വെറും 20 പെൻസിന്റെ നാണയത്തിന് ലേലത്തിൽ കിട്ടിയത് എന്നർത്ഥം.

ഈ ലോകത്ത് പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിൽ താല്പര്യമുള്ള അനേകം ആളുകളുണ്ട്. അതുപോലെ തന്നെ കരകൗശല വസ്തുക്കൾ പോലെയുള്ളവയോട് താല്പര്യമുള്ളവരും അനേകരാണ്. ചില ആളുകൾക്ക് നാണയങ്ങളോടാണ് കൗതുകം കൂടുതൽ. അവർ നാണയങ്ങൾ ശേഖരിക്കാൻ വേണ്ടി എന്തും മുടക്കും എന്ന അവസ്ഥയിലാണ് പലപ്പോഴും നിൽക്കാറ്. അങ്ങനെ ഇപ്പോൾ ഇ- ബേയിൽ തരംഗമാകുന്നത് യുകെയിലെ 20 പെൻസിന്റെ നാണയമാണ്. അതിന്റെ മുഖവിലയേക്കാൾ ആയിരം മടങ്ങ് വിലയ്ക്കാണ് ഇവ വിറ്റുപോകുന്നത്.
നാണയം ശേഖരിക്കുന്നവർ വലിയ തുകകൾ നൽകിയാണ് ഈ നാണയങ്ങൾ വാങ്ങുന്നത്. ലേലത്തിന് വച്ച് ഒരാഴ്ചയ്‍ക്കുള്ളിലാണ് ഇതിന്റെ വില ആയിരം മടങ്ങായത്. ഈ നാണയത്തിന് ഒരു പ്രത്യേകതയുണ്ട്. 1983 -ലാണ് ഈ നാണയം നിർമ്മിച്ചത്. അതിന്റെ നിർമ്മാണപ്രക്രിയയിൽ അബദ്ധവശാലാണ് ഇതിന് വെങ്കലനിറം വന്നത് എന്നും പറയുന്നുണ്ട്. 2016 -ൽ ഒരാളുടെ കൈവശം ഈ നാണയം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അയാൾ ആ നാണയം 2016 -ൽ തിരികെ റോയൽ മെയിലിലേക്ക് അയച്ചു. എന്നാൽ, പിന്നാലെ റോയൽ മെയിൽ ഇതിലൂടെ വൻ ലാഭം ഉണ്ടാക്കാൻ തുടങ്ങി.
അനേകം പേർ ലേലത്തിൽ പങ്ക് കൊണ്ടു. ഒടുവിൽ ആയിരം മടങ്ങ് വിലയ്ക്കാണ് ആ നാണയം വിറ്റത്. അതായത് ഏകദേശം 20,671 രൂപയാണ് വെറും 20 പെൻസിന്റെ നാണയത്തിന് ലേലത്തിൽ കിട്ടിയത് എന്നർത്ഥം. ഇത്തരം നാണയങ്ങൾക്ക് മോഹവില നൽകാൻ തയ്യാറായി നിൽക്കുന്ന അനേകം നാണയകുതുകികൾ ഉണ്ട് എന്നത് തന്നെയാണ് ഈ നാണയത്തിന് ഈ വില കിട്ടാനുള്ള കാരണം.
ഇത്തരം നാണയങ്ങളുടെ വില ലേലസമയത്ത് നാണയത്തിന് എത്രയധികം ആവശ്യക്കാരുണ്ട്, എത്ര നാണയങ്ങൾ ലഭ്യമാണ് എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്.