8 വർഷത്തിനുള്ളിൽ 2000 പെൺകുട്ടികൾ അപമാനിച്ചുവിട്ടു, പ്രണയത്തിൽ 'തോറ്റ' യുവാവ് പ്രതികാരം ചെയ്തത് ദേ ഇങ്ങനെ

ഒടുവിൽ പതിയെ യോഷിയോയ്ക്ക് ഡേറ്റിം​ഗിലുള്ള താല്പര്യം കുറഞ്ഞുവന്നു. എന്നാൽ, പിന്നീട് അയാൾ തന്റെ ഇപ്പോഴത്തെ പങ്കാളിയായ യുവതിയെ കണ്ടുമുട്ടുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു.

2000 rejections in eight years man finally started dating agency Yoshio Marriage Laboratory

പ്രണയിക്കണം എന്നും പ്രണയിക്കപ്പെടണം എന്നും ആ​ഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, പ്രണയിക്കാൻ ശ്രമിച്ച് നിരന്തരം അപമാനങ്ങളാണ് ഏറ്റുവാങ്ങുന്നതെങ്കിൽ എന്താവും അവസ്ഥ. പലവട്ടം ആളുകൾ നമ്മളെ നിരാകരിക്കുമ്പോൾ ശരിക്കും നമുക്ക് വേദന തോന്നും അല്ലേ? എന്നാൽ, എട്ട് വർഷത്തിനുള്ളിൽ 2000 പേർ നിരാകരിച്ച ഒരാളുടെ അവസ്ഥ എന്താവും? അയാൾ പ്രണയത്തെ തന്നെ വെറുത്ത് പോകും എന്നാണോ കരുതുന്നത്? എന്നാൽ, അങ്ങനെ അല്ലാത്ത സംഭവങ്ങളും ഉണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ. 

ജപ്പാനിൽ നിന്നുള്ള യോഷിയോ എന്നയാളാണ് എട്ട് വർഷത്തിനിടയിൽ രണ്ടായിരം പേരാൽ നിരാകരിക്കപ്പെട്ടത്. എന്നാൽ, അതുകൊണ്ടെന്തുണ്ടായി? അയാൾ സ്വന്തമായി ഒരു ബിസിനസ് തന്നെ തുടങ്ങി. 

സയൻസിൽ ബിരുദാനന്തരബിരുമുണ്ട് യോഷിയോയ്ക്ക്. വർഷം 20 ലക്ഷം രൂപ സ്ഥിരവരുമാനവുമുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമായിരുന്നു അയാൾ‌ താമസിച്ചിരുന്നത്. അത് പലർക്കും തടസമായി തോന്നി. അങ്ങനെ ഒരു പ്രണയവും സെറ്റായില്ല. ആദ്യത്തെ ദിവസം ഡേറ്റിം​ഗിന് പോയിക്കഴിയുമ്പോൾ തന്നെ പലപ്പോഴും പെൺകുട്ടികൾ യോഷിയോയെ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. 

ഒടുവിൽ പതിയെ യോഷിയോയ്ക്ക് ഡേറ്റിം​ഗിലുള്ള താല്പര്യം കുറഞ്ഞുവന്നു. എന്നാൽ, പിന്നീട് അയാൾ തന്റെ ഇപ്പോഴത്തെ പങ്കാളിയായ യുവതിയെ കണ്ടുമുട്ടുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്. എന്നാൽ, അതുകൊണ്ടൊന്നും തീർന്നില്ല. പലവട്ടം പ്രണയത്തിൽ തഴയപ്പെട്ട ഒരാളെന്ന നിലയിൽ പ്രണയത്തോട് മുഖം തിരിച്ച് നിൽക്കുകയല്ല, സ്വന്തമായി ഒരു ഡേറ്റിം​ഗ് ഏജൻസി തന്നെ യോഷിയോ തുടങ്ങി. പേര് യോഷിയോ മാര്യേജ് ലബോറട്ടറി (Yoshio Marriage Laboratory). 

ഈ ഏജൻസി എന്താണ് ചെയ്യുന്നത് എന്നല്ലേ? ഫ്രീയായി പ്രണയത്തെ കുറിച്ച് ഉപദേശം നൽകും, പറ്റിയ പങ്കാളികളെ കണ്ടെത്താൻ സഹായിക്കും. അങ്ങനെ പോകുന്നു ഈ ഏജൻസിയുടെ പ്രവർത്തനങ്ങൾ. എന്തായാലും, പ്രണയത്തിൽ പലവട്ടം പരാജയപ്പെട്ട ഒരാൾക്ക് തുടങ്ങാൻ പറ്റിയ സ്ഥാപനം തന്നെ അല്ലേ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios