കണ്ണുനീർത്തുള്ളികൾ പോലെയാണ് അവ മുഖത്ത് കാണപ്പെടുന്നത്. വിഷമകരമായ അവസ്ഥ കാണിക്കാനും സഹതാപം നേടാനും ഒക്കെ ഇത് ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഓരോ സമയത്തും ഓരോ ട്രെൻഡാണ്. എന്നാൽ, ജപ്പാനിൽ‌ ഇപ്പോൾ തരം​ഗമായിക്കൊണ്ടിരിക്കുന്നത് സൂപ്പർ ​ഗ്ലൂ പ്രയോ​ഗമാണ്. അതേ, ജപ്പാനിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഇത് തരം​ഗമായിക്കൊണ്ടിരിക്കുന്നു എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇതുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് വിദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടത്രെ. 

‌ഈ മേക്കപ്പ് ട്രെൻഡിന്റെ പേര് '3D ടിയർഡ്രോപ്പ് മേക്കപ്പ്' എന്നാണ്. അതായത്, സൂപ്പർ ​ഗ്ലൂ ഉപയോ​ഗിച്ച് ശരിക്കും കണ്ണീരിന്റേത് പോലെയുള്ള തുള്ളികൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുഖത്ത് ചൂടുള്ള ഉരുകിയ പശ ഉപയോ​ഗിച്ച് കണ്ണീർത്തുള്ളികളുടെ രൂപമുണ്ടാക്കുന്ന ഈ വിചിത്രമായ പ്രവണത സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇടയിൽ അതിവേ​ഗം ശ്രദ്ധ പിടിച്ചുപറ്റുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഇതിൽ ആദ്യം ചെയ്യുന്നത്, ഒരു പ്ലാസ്റ്റിക് ഷീറ്റോ മറ്റോ എടുത്ത് അതിലേക്ക് ചൂടുള്ള പശ ഒഴിക്കുകയാണ്. പിന്നീട് അതിനെ ഉരുകാനും തണുക്കാനും അനുവദിക്കുന്നു. അതിനുശേഷം അതെടുത്ത് മുഖത്ത് വയ്ക്കുന്നു. 

അപ്പോൾ കണ്ണുനീർത്തുള്ളികൾ പോലെയാണ് അവ മുഖത്ത് കാണപ്പെടുന്നത്. വിഷമകരമായ അവസ്ഥ കാണിക്കാനും സഹതാപം നേടാനും ഒക്കെ ഇത് ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജപ്പാനിലെ സോഷ്യൽ മീഡിയയിൽ ഒക്കെ ഇത് ഉപയോ​ഗിച്ചു കൊണ്ടുള്ള പെൺകുട്ടികളുടെ വീഡിയോകൾ കാണാം എന്നും റിപ്പോർട്ടുകൾ പറയുന്നു. 

എന്നിരുന്നാലും, ചർമ്മത്തിൽ നേരിട്ട് ചൂടുള്ള പശ പ്രയോഗിക്കുന്നതിൻ്റെ സുരക്ഷയെക്കുറിച്ച് വിദ​ഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചർമ്മത്തിൽ പ്രയോഗിക്കുന്നതിന് മുമ്പ് സ്റ്റെയിൻലെസ് സ്റ്റീലിന് മുകളിലോ കടലാസ് പേപ്പറിലോ വച്ചു നോക്കിയ ശേഷം മാത്രം ഇത് മുഖത്ത് പ്രയോ​ഗിക്കണം എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്. 

കരഞ്ഞുപോയി, ആരും കൊതിക്കും ഇങ്ങനെ ഒരു ബോസിനെ, ജോലി രാജിവെച്ച യുവതിയോട് മാനേജർ പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം