'ഇന്ത്യയിൽ 1bhk ഫ്ലാറ്റിന് 50,000- 70,000 ആണ് വാടക. അച്ഛനോടും അമ്മയോടും നല്ല ബന്ധത്തിലായിരിക്കുക. ഇൻഡിപെൻഡന്റായി ജീവിക്കാൻ വീടു വിട്ടിറങ്ങാൻ തിരക്ക് കാണിക്കണമെന്നില്ല' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. 

ഓരോ ന​ഗരത്തിലും വാടക ദിവസമെന്നോണം കൂടിക്കൂടി വരികയാണ്. ഇന്ത്യയിലെ ചില പ്രധാന ന​ഗരങ്ങളിലാണെങ്കിൽ ശമ്പളം പോലും തികയില്ല വാടക നൽകാൻ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മുംബൈ, ബം​ഗളൂരു, ദില്ലി ഒക്കെ ഇതിൽ പെടുന്നു. അതുപോലെ, മുംബൈയിലെ ഫ്ലാറ്റിന്റെ വാടകയെ കുറിച്ചുള്ള ഒരു വക്കീലിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. 

ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ജീവിതച്ചെലവ് കൂടുതലുള്ള ന​ഗരങ്ങളിൽ ഒന്നാണ് മുംബൈ. ന​ഗരത്തിലെ ഫ്ലാറ്റുകളുടെ വാടകയെ കുറിച്ചും നമ്മുടെ ജീവിതരീതി മാറ്റുന്നതിനെ കുറിച്ചുമാണ് Vita എന്ന യൂസർ എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്. മുംബൈയിലെ പീക്ക് ലൊക്കേഷനിൽ ഒരു 1bhk ഫ്ലാറ്റ് കിട്ടണമെങ്കിൽ 50,000 രൂപ മുതൽ 70,000 രൂപാ വരെയാണ് വാടക എന്നാണ് ട്വീറ്റിൽ പറയുന്നത്. 

'ഇന്ത്യയിൽ 1bhk ഫ്ലാറ്റിന് 50,000- 70,000 ആണ് വാടക. അച്ഛനോടും അമ്മയോടും നല്ല ബന്ധത്തിലായിരിക്കുക. ഇൻഡിപെൻഡന്റായി ജീവിക്കാൻ വീടു വിട്ടിറങ്ങാൻ തിരക്ക് കാണിക്കണമെന്നില്ല' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. 

നിരവധിപ്പേരാണ് യുവതിയുടെ ട്വീറ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ യുവതി എഴുതിയിരിക്കുന്നത് അം​ഗീകരിക്കുകയും സമാനമായ അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ, മറ്റ് ചിലർ ഇതിനേക്കാൾ ചെറിയ വാടകയ്‍ക്ക് താമസസ്ഥലം കിട്ടുന്ന ചില സ്ഥലങ്ങൾ യുവതിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. 

Scroll to load tweet…

അന്ധേരിയിലുള്ള തന്റെ ഒരു സുഹൃത്ത് 3bhk -യ്ക്ക് ഒരുലക്ഷം രൂപയാണ് വാടക നൽകുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. പണപ്പെരുപ്പം കൂടുകയാണ്, ലോണുകളുടെ ഭാരമില്ലാതെ നല്ല വീട്, നല്ല ഹെൽത്ത് കെയർ, നല്ല വിദ്യാഭ്യാസം എന്നിവയെല്ലാം കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടാണ് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം