മക്കാവു ടവറിലെ ബംഗീ ജംപിങ് നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര സാഹസിക കായിക കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്കൈപാർക്ക് ആണ്. 2006 -ലാണ് അവർ തങ്ങളുടെ മക്കാവു ഔട്ട്‌ലെറ്റ് തുറന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജംപിങ് പ്ലാറ്റ്ഫോമിൽ ഒന്നാണ് ചൈനയിലെ മക്കാവു ടവർ. മക്കാവു ടവറിൽ നിന്നും ബംഗീ ജംപിങ് നടത്തിയ 56 -കാരനായ ജാപ്പനീസുകാരൻ മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
764 അടി ഉയരത്തിൽ നിന്നാണ് ഇദ്ദേഹം ചാടിയത്. ബംഗീ ജംപിങ്ങിനിടെ ശ്വാസതടസ്സമുണ്ടായതാവാം മരണകാരണം എന്നാണ് കരുതുന്നത്. ചാട്ടം പൂർത്തിയാക്കിയ ഉടനെ തന്നെ ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ആളുകൾ അടുത്തെത്തുമ്പോഴേക്കും തന്നെ അദ്ദേഹം പ്രതികരിക്കാത്ത അവസ്ഥയിൽ എത്തിച്ചേർന്നു എന്നും പറയുന്നു. എങ്കിലും, അദ്ദേഹത്തെ കോണ്ടെ എസ് ജനുവാരിയോ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പക്ഷേ, അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നത്രെ. അവിടെവച്ച് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശരിക്കും മരണകാരണം എന്താണ് എന്നത് ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
മക്കാവു ടവറിലെ ബംഗീ ജംപിങ് നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര സാഹസിക കായിക കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്കൈപാർക്ക് ആണ്. 2006 -ലാണ് അവർ തങ്ങളുടെ മക്കാവു ഔട്ട്‌ലെറ്റ് തുറന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബംഗീ ജംപിങ് പ്ലാറ്റ്‍ഫോമാണ് മക്കാവു ബംഗീ ജംപിങ്. ചൈനയിലെ തന്നെ 853 അടി ഉയരമുള്ള ഷാങ്ജിയാജി ഗ്ലാസ് ബ്രിഡ്ജ് ആണ് ആദ്യത്തേത്.
ബംഗീ ജംപിങ് നടത്തുന്നതിന് മുമ്പ് തന്നെ അതിന് തയ്യാറായി എത്തുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ബിപി, പ്രമേഹം എന്നിവയൊന്നും ഉള്ളവരെ ബംഗീ ജംപിങ് നടത്താൻ അനുവദിക്കാറില്ല. മാത്രമല്ല, അതിന്റെ എല്ലാ വശങ്ങളെ കുറിച്ചും അവരെ ബോധവൽക്കരിക്കുകയും സാധാരണയായി ചെയ്യാറുണ്ട്. മക്കാവു ടവറിൽ ബംഗീ ജംപിങ് നടത്തുന്നതിന് ഒരാൾക്ക് ഏകദേശം 30,000 രൂപയാണ് നൽകേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
