Asianet News MalayalamAsianet News Malayalam

37 Year age gap couple : 61 -കാരി ഭാര്യയും 24 -കാരൻ ഭർത്താവും, ഗർഭപാത്രം വാടകയ്‍ക്കെടുക്കാനൊരുങ്ങുന്നു

ചെറിലിന് ഖുറാനേക്കാൾ നല്ല പ്രായമുള്ളതിനാൽ, ഒരുകാലത്ത് കുട്ടിയെ ഒറ്റയ്ക്ക് താൻ വളർത്തേണ്ടിവരുമെന്ന് അദ്ദേഹത്തിന് അറിയാം. അതിന് അദ്ദേഹം മനസ്സ് കൊണ്ട് തയ്യാറാണ്. 

61 year old wife and 24 year old husband planning to have their first baby via surrogacy
Author
Rome, First Published Jan 14, 2022, 2:33 PM IST
  • Facebook
  • Twitter
  • Whatsapp

ജോർജിയയിലെ റോമി(Rome, Georgia)ലുള്ള ഖുറാൻ മക്കെയിനും(Quran McCain), ചെറിൽ മക്ഗ്രെഗറി(Cheryl McGregor)നും തമ്മിലുള്ള വിവാഹം വലിയ രീതിയിൽ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കാരണം ചെറിലിന് 61 -ഉം ഭർത്താവിന് 24 -ഉം വയസ്സുമായിരുന്നു പ്രായം. സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അത്. എന്നാൽ, ഇപ്പോൾ അവർ തങ്ങളുടെ ആദ്യത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. പ്രണയത്തിൽ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച വയോധികയും, യുവാവും ഗർഭപാത്രം വാടകക്കെടുത്ത്(surrogacy or adoption) മാതാപിതാക്കളാകാൻ ഒരുങ്ങുകയാണ്.    

അവർ തമ്മിൽ 37 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും, അവരുടെ പ്രണയം ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. 2012 -ൽ ജോർജിയയിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ഖുറാൻ ജോലി ചെയ്യുന്നതിനിടെയാണ് അവർ തമ്മിൽ കണ്ടുമുട്ടുന്നത്. ചെറിലിന്റെ മകൻ ക്രിസ്, ഖുറാന്റെ മാനേജരായിരുന്നു. ചെറിൽ മകനെ കാണാനും, ഭക്ഷണം കഴിക്കാനുമായി റെസ്റ്റോറെന്റിൽ വരുമായിരുന്നു. പക്ഷേ, ആ സമയത്ത് ഖുറാന് പ്രായം വെറും 15.  അതിനാൽ അന്ന് അവർക്കിടയിൽ പ്രണയം വളർന്നിരുന്നില്ല. എന്നാൽ, പിന്നീട് ഖുറാന് ജോലി നഷ്ടപ്പെടുകയും, കുറേ കാലം അവർ തമ്മിൽ ബന്ധമൊന്നുമില്ലാതിരിക്കയും ചെയ്തു. പിന്നീട് 2020 നവംബറിൽ ഖുറാൻ ഒരു കൺവീനിയൻസ് സ്റ്റോറിൽ കാഷ്യറായി ജോലി ചെയ്യുന്നതിനിടെയാണ് അവർ തമ്മിൽ വീണ്ടും കാണുന്നത്. അത് പിന്നീട് പ്രണയമായി വളർന്നു.  

ചെറിലിന്റെ മക്കളിൽ ഒരാൾ ഖുറാനെക്കാൾ ഇളയതാണ്. എന്നിരുന്നാലും ഈ പ്രായവ്യത്യാസമൊന്നും അവരുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. അവർ തമ്മിൽ നല്ല പൊരുത്തമാണെന്നും, അവരുടെ ലൈംഗിക ജീവിതം മികച്ചതാണെന്നും അവർ അവകാശപ്പെടുന്നു. തങ്ങൾക്കല്ല കുഴപ്പം ചുറ്റുമുള്ളവർക്കാണ് എന്നും അവർ കൂട്ടിച്ചേർത്തു. അവർ ഒരുമിച്ചുള്ള വീഡിയോകൾ സന്തോഷപൂർവ്വം ഓൺലൈനിൽ പങ്കിടുമ്പോൾ, പലപ്പോഴും ആളുകളിൽ നിന്ന് മോശം പ്രതികരണമാണ് ലഭിക്കാറുള്ളതെന്ന് ചെറിൽ പറയുന്നു. എത്ര അവഗണിക്കാൻ ശ്രമിച്ചാലും തന്നെ ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അവർ പറഞ്ഞു.

2021 സെപ്റ്റംബറിലാണ് അവർ വിവാഹിതരായത്. ചെറിലിന് ഇതിനകം ഏഴ് കുട്ടികളും 17 പേരക്കുട്ടികളും ഉണ്ട്. എന്നാലും സ്വന്തമായി കുട്ടികൾ വേണമെന്ന് ആഗ്രഹിച്ച അവർ അതിനായി ശ്രമിച്ചു. എന്നാൽ, ചെറിലിന്റെ പ്രായം കാരണം അത് നടന്നില്ല. അങ്ങനെയാണ് വാടക ഗർഭധാരണത്തിലേക്കോ ദത്തെടുക്കലിലേക്കോ തിരിയാൻ അവർ തീരുമാനിച്ചത്. വാടക ഗർഭധാരണത്തിനാണ് അവർ മുൻഗണന നൽകുന്നത്.

കുട്ടി ജനിച്ചതിന് ശേഷം കുട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന കരാറിൽ ഒപ്പിടാൻ തയ്യാറുള്ള ഒരു നല്ല വാടകക്കാരിയെയാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപ് ചെറിലിന്റെ രണ്ട് പെൺമക്കൾക്കും ഗർഭപാത്രം നീക്കം ചെയ്യേണ്ടതായി വന്നു. അല്ലാത്തപക്ഷം അവരുടെ ഗർഭപാത്രം വാടകയ്ക്ക് എടുക്കാമായിരുന്നുവെന്ന് ഖുറാൻ പറയുന്നു. പക്ഷേ കുട്ടിയെ നോക്കുന്ന ചുമതല എത്രനാൾ ചെറിലിന് നിറവേറ്റാൻ സാധിക്കുമെന്ന് അറിയില്ല.

ചെറിലിന് ഖുറാനേക്കാൾ നല്ല പ്രായമുള്ളതിനാൽ, ഒരുകാലത്ത് കുട്ടിയെ ഒറ്റയ്ക്ക് താൻ വളർത്തേണ്ടിവരുമെന്ന് അദ്ദേഹത്തിന് അറിയാം. അതിന് അദ്ദേഹം മനസ്സ് കൊണ്ട് തയ്യാറാണ്. 'ഞാൻ ഇല്ലെങ്കിലും അവൻ കുട്ടികളെ നല്ല രീതിയിൽ തന്നെ വളർത്തും. അവൻ ഒരു നല്ല അച്ഛനാകും. അവൻ നല്ല ഉത്തരവാദിത്തമുള്ള ആളാണ്' ചെറിൽ പറഞ്ഞു. കുട്ടികൾക്കായുള്ള അവരുടെ തീരുമാനത്തെ ഇരുകുടുംബവും വളരെയധികം പിന്തുണയ്ക്കുന്നു.

ഖുറാനിന്റെ അമ്മൂമ്മയെക്കാൾ ആറ് വയസ്സിന് ഇളയതും മുത്തച്ഛനേക്കാൾ എട്ട് വയസ്സിന് ഇളയതുമാണ് ചെറിൽ. ചെറിലിന്റെ ഇളയ മകൾക്ക് 29 വയസ്സാണ്. അതുകൊണ്ട് തന്നെ ഇന്നും അവരുടെ ഈ ബന്ധത്തെ എതിർക്കുന്നവർ ഏറെയാണ്. ചീത്തവിളി കാരണം 700,000 -ലധികം അക്കൗണ്ടുകൾ ഇതിനിടയിൽ അവർ ബ്ലോക്ക് ചെയ്തു. എന്നാൽ ഇത്രയൊക്കെ വിദ്വേഷം ആളുകൾ കാണിച്ചിട്ടും, അവർ പോസിറ്റീവായി തന്നെ തുടരുന്നു. പ്രായമുണ്ടെങ്കിലും, ചെറിലിന് ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന ഒരു മനസ്സുണ്ടെന്ന് ഖുറാൻ പറഞ്ഞു. ഒരു ഡേറ്റിംഗിന് പോയപ്പോഴാണ് അദ്ദേഹം തന്റെ പ്രണയം അവളോട് തുറന്ന് പറയുന്നത്. കേട്ടപ്പോൾ തന്നെ ചെറിൽ സമ്മതം മൂളി. എന്നാൽ, ചെറിലിന്റെ മക്കൾക്ക് ആദ്യമൊക്കെ വലിയ എതിർപ്പായിരുന്നു. പിന്നീട് അവരുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയപ്പോൾ ആ ബന്ധത്തെ വീട്ടുകാരും അംഗീകരിച്ചു. 

Follow Us:
Download App:
  • android
  • ios