വീഡിയോ ശരിക്കും ആളുകളെ ആശങ്കയിലാക്കുക തന്നെ ചെയ്തു. നിരവധിപ്പേരാണ് കമന്റിൽ അത് സൂചിപ്പിച്ചിരിക്കുന്നതും. 'ആ കൊച്ചുകുട്ടി നിഷ്കളങ്കനായിരിക്കാം. പക്ഷേ, ചെറിയ ചില അശ്രദ്ധയ്ക്ക് പോലും ജീവന്റെ വിലയുണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

ഭൂമിയിൽ ഏറ്റവുമധികം പേടിക്കേണ്ടുന്ന ജീവികളിൽ ഒന്നായിരിക്കാം പാമ്പുകൾ. എന്നിരുന്നാലും പാമ്പുകളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന അനേകം പേരെ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. എന്നാൽ, എല്ലാത്തിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് വീഡിയോയിൽ ഉള്ളത് ഒരു ചെറിയ കുട്ടിയാണ് എന്ന കാര്യമാണ്.

ഒരു ചെറിയ ആൺകുട്ടി തന്റെ കയ്യിൽ പാമ്പിനെ എടുത്തു പിടിച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ സോഷ്യൽ മീഡ‍ിയയിൽ വൈറലായി മാറിയതോടെ അനേകങ്ങളാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. വലിയ ആശങ്ക തന്നെ വീഡിയോ സൃഷ്ടിച്ചിട്ടുണ്ട്.

പാമ്പിനെ പിടിക്കുന്ന വടി മാത്രം ഉപയോ​ഗിച്ചുകൊണ്ടാണ് കുട്ടി പാമ്പിനെ പിടിക്കുന്നത്. ഇപ്പോഴും പലയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് പാമ്പിനെ പിടികൂടാറുള്ളത്. അതിനി പാമ്പിനെ പിടികൂടാൻ പരിശീലനം ലഭിച്ചിരിക്കുന്നവരാണെങ്കിലും ശരി. ഇവിടെ കുട്ടി പാമ്പിനെ പിടികൂടി നല്ല പരിചയമുള്ള ഒരാളെ പോലെയാണ് പാമ്പിനെ പിടികൂടുന്നത്. വടി എടുത്ത് പാമ്പിന്റെ തലഭാ​ഗത്ത് വച്ച ശേഷം അതിന്റെ തലയിൽ തന്നെയാണ് കുട്ടി പിടിച്ചിരിക്കുന്നത്.

എക്സിൽ (ട്വിറ്ററിൽ) മഞ്ജു എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ മഞ്ജു പറയുന്നത്, 'കുട്ടിക്ക് യമരാജുമായി അടുത്ത ബന്ധമുണ്ട് എന്ന് തോന്നുന്നു. എന്നാൽ, ഇത്തരം ധൈര്യം ചിലനേരങ്ങളിൽ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം' എന്നാണ്.

Scroll to load tweet…

വീഡിയോ ശരിക്കും ആളുകളെ ആശങ്കയിലാക്കുക തന്നെ ചെയ്തു. നിരവധിപ്പേരാണ് കമന്റിൽ അത് സൂചിപ്പിച്ചിരിക്കുന്നതും. 'ആ കൊച്ചുകുട്ടി നിഷ്കളങ്കനായിരിക്കാം. പക്ഷേ, ചെറിയ ചില അശ്രദ്ധയ്ക്ക് പോലും ജീവന്റെ വിലയുണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'എത്ര അപകടകരമായ ദൃശ്യം' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. അതേസമയം പാമ്പിനെ കുറിച്ചും ചിലർ ആശങ്ക അറിയിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കുട്ടിക്കും പാമ്പിനും ദോഷകരം എന്നായിരുന്നു അവരുടെ അഭിപ്രായം.