Asianet News MalayalamAsianet News Malayalam

ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാതെ പോയൊരാള്‍ കല്ലറ തകര്‍ത്ത് ഉയര്‍ത്തെഴുന്നേറ്റ് വന്നു; അത് സി. അയ്യപ്പന്‍

സി. അയ്യപ്പനെ വായിച്ചിട്ടില്ലാത്തവര്‍ക്കും ആ പേരുപോലും കേട്ടിട്ടില്ലാത്തവര്‍ക്കും തമാശയിലെ അയ്യപ്പന്‍ ഇഫെക്ട് മനസിലാകും. കാരണം, സിനിമയില്‍ ഒരിടത്തും ബോഡി പൊളിറ്റിക്‌സിനെക്കുറിച്ച് പ്രേക്ഷകനെ ഉപദേശിക്കുന്നില്ല. 

abin joseph facebook post on thamasha film and writer c ayyappan
Author
Thiruvananthapuram, First Published Jun 7, 2019, 3:44 PM IST

മലയാള സാഹിത്യത്തിലെ ശക്തമായ എഴുത്തിന്‍റെ വക്താവാണ് സി. അയ്യപ്പന്‍. ദളിത് ജീവിതത്തെ അത്രതന്നെ ശക്തമായും തീവ്രമായും ആവിഷ്കരിച്ച എഴുത്തുകാരന്‍. എന്നിട്ടും സി. അയ്യപ്പന്‍ എത്ര ആഘോഷിക്കപ്പെട്ടു എന്നത് ഒരു ചോദ്യമാണ്. 2011 ആഗസ്തിലാണ് അദ്ദേഹം മരിക്കുന്നത്. മരിച്ചിട്ടും സി. അയ്യപ്പന് വേണ്ടി സ്മാരകമുണ്ടായിട്ടില്ല. 

എന്നാല്‍, 'തമാശ' എന്ന സിനിമയില്‍ സി. അയ്യപ്പന്‍ കടന്നു വരുന്നുണ്ട്. ശ്രീനിവാസന്‍ മാഷിന്‍റേയും, ചിന്നുവിന്‍റെയും ജീവിതത്തില്‍. വളരെ കൃത്യമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട്. അതിനെ കുറിച്ച് എഴുതിയിരിക്കുകയാണ് യുവ എഴുത്തുകാരന്‍ അബിന്‍ ജോസഫ്. 

'സി. അയ്യപ്പന്‍ ആരായിരുന്നു?. എവിടെയാണ് ജീവിച്ചത്?. എങ്ങനെ മരിച്ചു?. ഏതൊക്കെയാണ് പ്രധാനപ്പെട്ട കൃതികള്‍?- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കുറച്ചുപേര്‍ക്കു മാത്രം സാധിച്ചേക്കും; അദ്ദേഹത്തെ അത്രമേല്‍ പിന്തുടരുന്ന വളരെ കുറച്ചുപേര്‍ക്കു മാത്രം. പക്ഷേ, അതിനപ്പുറത്തുള്ള മുഖ്യധാരയുടെ വെള്ളിവെളിച്ചത്തിലേക്ക് അയ്യപ്പന്‍ ഒരിക്കലും വന്നില്ല; എഴുത്തുകൊണ്ടും ജീവിതംകൊണ്ടും. കൃത്യമായി രാഷ്ട്രീയം പറഞ്ഞ കഥകള്‍ നമ്മളാരും കൊണ്ടാടിയില്ല. മരിച്ചിട്ടും സി. അയ്യപ്പനുവേണ്ടി ആരും സ്മാരകങ്ങളുണ്ടാക്കിയില്ല. പക്ഷേ, മരണാനന്തരം ശ്രീനിവാസന്‍ മാഷിന്റെയും ചിന്നുവിന്റെയും ജീവിതത്തില്‍ അയ്യപ്പന്‍ ഇടപെടുന്നുണ്ട്. എന്ന് എഴുതുന്നു അബിന്‍ ജോസഫ്. 

ഫേസ്ബുക്ക് പോസ്റ്റ്: 
ജീവിച്ചിരിക്കെ ആരാലും ആഘോഷിക്കപ്പെടാതെ പോയ ഒരാള്‍ കല്ലറ തകര്‍ത്തുകൊണ്ട് ഉയര്‍ത്തെഴുന്നേറ്റു വരുന്നത് ഇന്നുകണ്ടു

അയാള്‍: സി. അയ്യപ്പന്‍. 
കണ്ടത്: 'തമാശ'യില്‍.

എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കാലത്ത് സി. അയ്യപ്പനെയും അദ്ദേഹത്തിന്റെ കഥകളെയും ഒരുത്സവ കമ്മിറ്റിക്കാരും ആഘോഷിച്ചതായി അറിയില്ല. അങ്ങനൊരു കഥാകൃത്ത് ജീവിക്കുന്നുണ്ടെന്നും കണിശമായ രാഷ്ട്രീയ ബോധത്തോടെ എഴുതുന്നുണ്ടെന്നും പലരും തിരിച്ചറിഞ്ഞില്ല. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു.

സി. അയ്യപ്പന്‍ ആരായിരുന്നു?. എവിടെയാണ് ജീവിച്ചത്?. എങ്ങനെ മരിച്ചു?. ഏതൊക്കെയാണ് പ്രധാനപ്പെട്ട കൃതികള്‍?- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കുറച്ചുപേര്‍ക്കു മാത്രം സാധിച്ചേക്കും; അദ്ദേഹത്തെ അത്രമേല്‍ പിന്തുടരുന്ന വളരെ കുറച്ചുപേര്‍ക്കു മാത്രം. പക്ഷേ, അതിനപ്പുറത്തുള്ള മുഖ്യധാരയുടെ വെള്ളിവെളിച്ചത്തിലേക്ക് അയ്യപ്പന്‍ ഒരിക്കലും വന്നില്ല; എഴുത്തുകൊണ്ടും ജീവിതംകൊണ്ടും. കൃത്യമായി രാഷ്ട്രീയം പറഞ്ഞ കഥകള്‍ നമ്മളാരും കൊണ്ടാടിയില്ല. മരിച്ചിട്ടും സി. അയ്യപ്പനുവേണ്ടി ആരും സ്മാരകങ്ങളുണ്ടാക്കിയില്ല.
പക്ഷേ, മരണാനന്തരം ശ്രീനിവാസന്‍ മാഷിന്റെയും ചിന്നുവിന്റെയും ജീവിതത്തില്‍ അയ്യപ്പന്‍ ഇടപെടുന്നുണ്ട്.

സി. അയ്യപ്പനെ വായിച്ചിട്ടില്ലാത്തവര്‍ക്കും ആ പേരുപോലും കേട്ടിട്ടില്ലാത്തവര്‍ക്കും തമാശയിലെ അയ്യപ്പന്‍ ഇഫെക്ട് മനസിലാകും. കാരണം, സിനിമയില്‍ ഒരിടത്തും ബോഡി പൊളിറ്റിക്‌സിനെക്കുറിച്ച് പ്രേക്ഷകനെ ഉപദേശിക്കുന്നില്ല. നാലും മൂന്നും ഏഴു കൈയടിക്കുവേണ്ടി പൊളിറ്റിക്കല്‍ കറക്ട്‌നെസ് തിരുകിക്കയറ്റുന്നില്ല. ജീവിതത്തിന്റെ കേക്കു കഷണം ചീന്തിത്തിന്നുന്നതുപോലെ തമാശ കാണാം.

തമാശയെഴുതി, സംവിധാനം ചെയ്ത അഷ്‌റഫ് ഹംസയ്ക്കു നന്ദി. സി. അയ്യപ്പനെ ഓര്‍മിച്ചതിനും ലളിതഗാനംപോലെ മനോഹരമായൊരു സിനിമ സമ്മാനിച്ചതിനും.

NB: ഒണ്‍ഡു മൊട്ടേയ കഥ എന്ന കന്നഡ പടത്തിന്‍റെ റീമേക്കാണെന്ന് അറിഞ്ഞു. ഒറിജിനല്‍ കാണാനൊത്തിട്ടില്ല.

Follow Us:
Download App:
  • android
  • ios