Asianet News MalayalamAsianet News Malayalam

സന്തോഷം നൽകാനായി ഒരു മ്യൂസിയമുണ്ടോ? ഉണ്ട്, ഇവിടെയാണ് ലോകത്തിലെ ഹാപ്പിനെസ് മ്യൂസിയമുള്ളത്...

ഈ സന്തോഷം എങ്ങനെയാണ് അളക്കുന്നത് അല്ലേ? ഏതായാലും സമീപകാലത്തായി ഇങ്ങനെ സന്തോഷം അളക്കുന്നതില്‍ ചില കാര്യങ്ങളെല്ലാം കൂടുതലായി പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

about happiness museum in Denmark
Author
Denmark, First Published Dec 22, 2020, 9:25 AM IST

എന്താണ് സന്തോഷം? പലര്‍ക്കും പലതായിരിക്കും സന്തോഷം അല്ലേ? ചിലര്‍ക്കത് പ്രിയപ്പെട്ടവരുടെ സാന്നിധ്യമായിരിക്കും. ചിലര്‍ക്ക് പണമോ സമ്പത്തോ ആയിരിക്കും. ചിലര്‍ക്ക് യാത്രകളോ മറ്റിഷ്ടങ്ങളോ ആയിരിക്കും. എന്നാലും ചില നേരങ്ങളിലെങ്കിലും നാം സന്തോഷത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. എന്താണ് യഥാര്‍ത്ഥ സന്തോഷം. ജീവിതത്തില്‍ തനിക്ക് ശരിക്കും സന്തോഷം കിട്ടുന്നുണ്ടോ എന്നെല്ലാം നാം ചിന്തിച്ചു പോയേക്കാം. എന്നാല്‍, സന്തോഷത്തിനായി ഒരു മ്യൂസിയമുണ്ടാകുമോ? ഉണ്ട്, ഇവിടെയൊന്നുമല്ല ഡെന്‍മാര്‍ക്കിലാണത്. കോപ്പന്‍ഹേഗന്‍ കേന്ദ്രീകരിച്ചുള്ള ഹാപ്പിനെസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് ലോകത്തിലെ ആദ്യത്തെ ഹാപ്പിനെസ് മ്യൂസിയം യാഥാര്‍ത്ഥ്യമാക്കിയത്. ഈ വര്‍ഷം ജൂലൈയിലാണ് മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്. 

യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഡെന്‍മാര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനെസ് മ്യൂസിയം തുടങ്ങാന്‍ പറ്റിയം ഇടം തന്നെയാണത്. 

നമ്മളെല്ലാവരും സന്തോഷത്തിനായി അന്വേഷിക്കാറുണ്ട്. എന്നാല്‍, തെറ്റായ ഇടങ്ങളിലായിരിക്കും ചിലപ്പോള്‍ നമ്മുടെ അന്വേഷണം. സമൂഹത്തിന്‍റെ കണ്ണില്‍ ചിലപ്പോള്‍ നാം ധനികരായിരിക്കാം. എന്നാല്‍ അപ്പോഴും സന്തോഷവാന്മാരായിരിക്കുന്നതില്‍ നാം പരാജയപ്പെട്ടേക്കാം. അതിനാല്‍, ഹാപ്പിനെസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഒരു മ്യൂസിയം തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നു. അവിടെ നമുക്ക് ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരാനാവും -എന്നാണ് മ്യൂസിയം തുടങ്ങാനുള്ള തീരുമാനത്തെ കുറിച്ച് നേരത്തെ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 

 

about happiness museum in Denmark

2585 സ്ക്വയര്‍ ഫൂട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെന്ന് സിഎന്‍എന്‍ എഴുതിയിരുന്നു. മ്യൂസിയത്തില്‍ എട്ട് മുറികളാണുള്ളത്. അവയില്‍ എക്സ്പീരിയന്‍സ് മെഷീന്‍, ലോകത്തെ പ്രതിനിധാനം ചെയ്യുന്ന വേദനകളും യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന മുറി, ലോകത്തിലെ സന്തോഷമുള്ളതും ഇല്ലാത്തതുമായ രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളുള്‍ക്കൊള്ളുന്ന മുറി, ഹാപ്പിനെസ് ലാബ്, സന്തോഷത്തിന്‍റെ ചരിത്രം, ഡെന്മാര്‍ക്കും മറ്റു നോര്‍ഡിക് രാജ്യങ്ങളും എന്തുകൊണ്ടാണ് എപ്പോഴും ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നുവെന്ന് Hyperallergic റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഈ സന്തോഷം എങ്ങനെയാണ് അളക്കുന്നത് അല്ലേ? ഏതായാലും സമീപകാലത്തായി ഇങ്ങനെ സന്തോഷം അളക്കുന്നതില്‍ ചില കാര്യങ്ങളെല്ലാം കൂടുതലായി പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത കാലത്തായി, സന്തോഷം കൂടുതൽ ആസൂത്രിതമായി അളക്കാൻ ഹാപ്പിനെസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് പോലുള്ള സംഘടനകൾ പ്രവർത്തിച്ചിട്ടുണ്ട്. നിർദ്ദിഷ്ട രാജ്യങ്ങളിലെ മൊത്തത്തിലുള്ള ക്ഷേമം നിർണ്ണയിക്കാൻ ജിഡിപി, തൊഴിലില്ലായ്മ, പലിശനിരക്കുകൾ, ജീവിത സംതൃപ്തി, വികാരം എന്നിവ പോലുള്ള കൂടുതൽ ആത്മനിഷ്ഠമായ നടപടികൾ ഉൾപ്പെടെയുള്ളവയും പരിഗണിക്കപ്പെടുന്നു. 

ഏതായാലും ഡെന്‍മാര്‍ക്കിലുള്ള ഈ ഹാപ്പിനെസ് മ്യൂസിയം അവിടെയെത്തുന്നവര്‍ക്ക് സന്തോഷം നല്‍കുമെന്നാണ് പറയുന്നത്. ഇല്ലെങ്കില്‍ എന്തൊക്കെയാണ് സന്തോഷമെന്ന് മനസിലാക്കുവാനുള്ള അവസരമെങ്കിലും ഈ ഹാപ്പിനെസ് മ്യൂസിയം നല്‍കിയേക്കും. 


 

Follow Us:
Download App:
  • android
  • ios