Asianet News MalayalamAsianet News Malayalam

14 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിച്ചു, ഒൺലിഫാൻസ് കണ്ടന്റ് ക്രിയേറ്റർക്ക് സംഭവിച്ചത്...

മണിക്കൂറുകളോളം തുടർച്ചയായി മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമായി സമയം ചിലവഴിച്ചതിന്റെ ഫലമായി അതിതീവ്രമായ തലകറക്കത്തിലൂടെയാണ് ഈ യുവതി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇവൾക്ക് ശരിയായി എഴുന്നേൽക്കാനോ നടക്കാനോ സാധിക്കുന്നില്ല.

adult content creator spend 14 hours on social media and this happened
Author
First Published Nov 9, 2022, 1:46 PM IST

സോഷ്യൽ മീഡിയ റീലുകളുടെ കാലമാണിത്. കൺമുമ്പിൽ കാണുന്നതെല്ലാം കണ്ടന്റായി മാറുന്ന കാലം. ഇത്തരത്തിൽ ആയിരക്കണക്കിന് കണ്ടന്റ് ക്രിയേറ്റേഴ്സ് ആണ് നമുക്ക് ചുറ്റുമുള്ളത്. ഇക്കൂട്ടത്തിൽ ഇതൊരു പ്രൊഫഷനായി തന്നെ കരുതി മണിക്കൂറുകളോളം സാമൂഹിക മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നവർ ഉണ്ട്. 

എന്നാൽ, ഒരു ദിവസത്തിൻറെ സിംഹഭാഗവും ഇത്തരത്തിൽ മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും കമ്പ്യൂട്ടറുകൾക്കും ഒക്കെ മുൻപിൽ ചെലവഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്നത് ആർക്കും ഒരു പുതിയ അറിവല്ല. എന്നാൽ, നമ്മുടെ ജീവിതത്തെ പൂർണമായും താറുമാറാക്കാൻ മാത്രം ശേഷിയുള്ള വിപത്താണ് സോഷ്യൽ മീഡിയ അഡിക്ഷൻ എന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസം നടന്ന ഒരു സംഭവം. 

മുതിർന്നവർക്കായുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ ആയ
ഫെനെല്ല ഫോക്കസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് അതീവ ഗുരുതരമായ ഒരു ശാരീരിക അവസ്ഥയാണ്. മുതിർന്നവർക്കായി മാത്രമുള്ള കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്ന 'ഒൺലിഫാൻസ്' എന്ന വെബ്സൈറ്റിലെ ലക്ഷക്കണക്കിന് ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് 29 -കാരിയായ ഫെനെല്ല. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ ഏറ്റവും കുറഞ്ഞത് 14 മണിക്കൂറെങ്കിലും ഫെനെല്ല സമയം ചിലവഴിക്കുന്നത് ഓൺലൈനിൽ തന്റെ ആരാധകർക്കൊപ്പം ആണ്. ഓരോ മാസവും കോടികളാണ് ഈ 29 -കാരിയുടെ വരുമാനം. പക്ഷേ, ഇപ്പോൾ ഇവർക്ക് സ്വന്തമായി ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

കാരണം മണിക്കൂറുകളോളം തുടർച്ചയായി മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമായി സമയം ചിലവഴിച്ചതിന്റെ ഫലമായി അതിതീവ്രമായ തലകറക്കത്തിലൂടെയാണ് ഈ യുവതി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇവൾക്ക് ശരിയായി എഴുന്നേൽക്കാനോ നടക്കാനോ സാധിക്കുന്നില്ല. പൂർണ്ണമായ ബെഡ് റസ്റ്റ് ആണ് യുവതിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. മണിക്കൂറുകളോളം ഗാഡ്ജെറ്റ്സിന് മുൻപിൽ ചിലവഴിക്കുകയും ഓരോ ദിവസവും കൂടുതൽ കൂടുതൽ കണ്ടെന്റ് ക്രിയേറ്റ് ചെയ്യാനുള്ള ശ്രമത്തിൽ നിന്നുണ്ടായ സമ്മർദ്ദവുമാണ് ഇവരെ ഇത്തരത്തിൽ ഒരു ശാരീരിക അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ രോഗത്തിൽ നിന്ന് പൂർണ്ണമായി ശമനം ലഭിക്കണമെങ്കിൽ ഈ ജോലി ഉപേക്ഷിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

താൻ കടന്നുപോയത് മരണത്തിന് സമാനമായ അവസ്ഥയിലൂടെയാണെന്നും തലകറക്കം എന്നൊക്കെ മുൻപ് കേട്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു അവസ്ഥ തനിക്ക് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവതി പറഞ്ഞതായി ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും ഇവർ തങ്ങളുടെ ആരാധകർക്കായി കണ്ടക്റ്റുകൾ ക്രിയേറ്റ് ചെയ്യുന്നുണ്ടെങ്കിലും അവയുടെ എഡിറ്റിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി ജോലിക്കാരെ നിയോഗിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios