Asianet News MalayalamAsianet News Malayalam

12 വർഷങ്ങൾക്ക് സമ്മാനിച്ച നാണയം, 1000 വർഷങ്ങൾ പഴക്കമുള്ള അതിന്‍റെ സത്യം തിരിച്ചറിഞ്ഞ് ഞെട്ടി അധ്യാപകൻ

അധ്യാപകര്‍ക്കായി നടത്തിയ ഒരു കോഴ്സ് വര്‍ക്കിനിടെ ക്ലാസെടുക്കാനെത്തിയ തഞ്ചാവൂരിലെ നാണയശാസ്ത്രജ്ഞൻ അറുമുഖ സീതാരാമൻ ചോളരാജാക്കന്മാരുടെ കാലഘട്ടത്തിലെ നാണയങ്ങളെക്കുറിച്ച് പറഞ്ഞപ്പോളാണ് അത്തരമൊരു ചെമ്പ് നാണയം തന്‍റെ കൈവശമുള്ളതായി സെല്‍വത്തിന് ഓര്‍മ്മ വന്നത്. 

After 12 years the history teacher realized that his student had given him a 1000 year old coin bkg
Author
First Published Mar 27, 2023, 12:45 PM IST

ന്‍റെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ചെമ്പ് നാണയങ്ങള്‍ 1,000 വര്‍ഷം മുമ്പ് തമിഴ്‍നാട് ഭരിച്ചിരുന്ന രാജരാജ ചോള ഒന്നാമന്‍റെ കാലഘട്ടത്തിലേതാണെന്ന് അധ്യാപകന്‍ തിരിച്ചറിഞ്ഞത് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം. അതും സർക്കാർ സ്‌കൂൾ അധ്യാപകർക്കുള്ള പുരാവസ്തു പരിശീലന പരിപാടിയിൽ പങ്കെടുക്കവേ. 

തമിഴ്നാട്ടിലെ വിരുദുനഗറിലെ ശിവന്തിപ്പട്ടി നാടാർ ഹയർസെക്കൻഡറി സ്‌കൂളില്‍ പഠിപ്പിക്കവേയാണ് അദ്ദേഹന്‍റെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ നാണയം അദ്ദേഹത്തിന് സമ്മാനിച്ചത്. നാണയം അത്ര സാധാരണമല്ലാത്തതിനാല്‍ അദ്ദേഹം അത് സൂക്ഷിച്ച് വച്ചു. ഒടുവില്‍ പന്ത്രണ്ട് വർഷത്തിന് ശേഷം, അധ്യാപകര്‍ക്കായി നടത്തിയ ഒരു കോഴ്സ് വര്‍ക്കിനിടെ ക്ലാസെടുക്കാനെത്തിയ തഞ്ചാവൂരിലെ നാണയശാസ്ത്രജ്ഞൻ അറുമുഖ സീതാരാമൻ ചോളരാജാക്കന്മാരുടെ കാലഘട്ടത്തിലെ നാണയങ്ങളെക്കുറിച്ച് പറഞ്ഞപ്പോളാണ് അത്തരമൊരു ചെമ്പ് നാണയം തന്‍റെ കൈവശമുള്ളതായി സെല്‍വത്തിന് ഓര്‍മ്മ വന്നത്. 

അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി നാണയം പരിശോധിച്ചു. ശേഷം തന്‍റെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വി രാജഗുരുവുമായി ബന്ധപ്പെട്ടു. ഇംഗ്ലീഷ് അധ്യാപകനാണെങ്കിലും പുരാവസ്തു ശാസ്ത്രത്തില്‍ തത്പരനായിരുന്നു വി രാജഗുരു. നാണയം പരിശോധിച്ച രാജഗുരു, നാണയം തമിഴ്‍നാട്ടിന്‍റെ പുരാതന ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന് കണ്ടെത്തി. 

സൗദി അറേബ്യയില്‍ 7,000 വർഷം പഴക്കമുള്ള സ്മാരകത്തിൽ മനുഷ്യനെ അടക്കം ചെയ്തിരുന്നെന്ന് പുരാവസ്തു ഗവേഷകർ

1,000 വർഷം പഴക്കമുള്ളതായിരുന്നു ആ ചെമ്പ് നാണയം രാജരാജ ചോളൻ ഒന്നാമന്‍റെ കാലഘട്ടം മുതൽ കുലോത്തുംഗ ചോളൻ ഒന്നാമന്‍റെ (985 AD-1120 AD)കാലം വരെ ഈ നാണയങ്ങള്‍  ഉപയോഗത്തിലുണ്ടായിരുന്നു. സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളില്‍ ഇക്കാലത്ത് നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. യുദ്ധവിജയങ്ങളുടെ പേരിലും അക്കാലത്ത് നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു.  ചോളാധിപന്‍ ശ്രീലങ്ക കീഴടക്കിയതന്‍റെ ഓര്‍മ്മയ്ക്കായി ചെമ്പ് നാണയങ്ങള്‍ പുറത്തിറക്കി. ഈ ചെമ്പ് നാണയങ്ങള്‍ കാലക്രമേണ ക്ലാവ് പിടിച്ച് കറുക്കുന്നതിനാല്‍ ഇവയെ 'ഈളം കരുങ്കാസു'  (കറുത്ത നാണയം)എന്നും വിളിച്ചിരുന്നു. ഇത്തരം നാണയങ്ങളില്‍ പേരുകള്‍ കൊത്തിവയ്ക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. 

സെല്‍വത്തിന്‍റെ കൈയിലുണ്ടായിരുന്ന നാണയം ഇത്തരത്തില്‍ ശ്രീലങ്ക കീഴടക്കിയപ്പോള്‍ പുറത്തിറക്കിയ  'ഈളം കരുങ്കാസു' എന്ന ചെമ്പ് നാണയമാണെന്നും വി. രാജഗുരു തിരിച്ചറിഞ്ഞു. നാണയത്തിന്‍റെ ഒരു വശത്ത് ഇടതുകൈയിൽ പുഷ്പം പിടിച്ചിരിക്കുന്ന ഒരു മനുഷ്യന്‍റെ രൂപം കൊത്തിയിട്ടുണ്ട്. വലത് വശത്തെ കൈയില്‍ ഒരു ശംഖും നാല് വൃത്തങ്ങളുമാണ് ഉള്ളത്. അതിന് താഴെ ഒരു പൂവും മുകളിൽ ചന്ദ്രക്കലയും കാണാം. മറുവശത്ത് കൈയിൽ ശംഖുമായി ഒരു മനുഷ്യൻ ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ ഇടതുകൈയ്‌ക്ക് സമീപം ദേവനാഗരി ലിപിയിൽ 'ശ്രീരാജരാജ' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. 

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

Follow Us:
Download App:
  • android
  • ios