Asianet News MalayalamAsianet News Malayalam

അന്യ​ഗ്രഹ ജീവികൾക്ക് മനുഷ്യനെ കാണാം; പക്ഷേ, ഇപ്പോൾ കാണുന്നത് 3,000 വർഷം മുമ്പത്തെ നാഗരികതയെന്ന് പഠനം

അന്യഗ്രഹ ജീവികളുടെ ഭൂമിയിലെ കാഴ്ചയ്ക്ക്  3,000 വർഷത്തിന്‍റെ പഴക്കമെങ്കിലും ഉണ്ടാകാമെന്നാണ് പഠനം അവകാശപ്പെടുന്നത്. 

Aliens are now seeing views of Earth 3000 years ago Study bkg
Author
First Published Jan 20, 2024, 2:38 PM IST

പികെ എന്ന ഹിന്ദി സിനിമയിലെ അമീര്‍ഖാന്‍റെ കഥാപാത്രം ഭൂമി സന്ദര്‍ശിക്കാനെത്തിയ ഒരു ഹ്യൂമനൈഡ് അന്യഗ്രഹ ജീവിയുടേതാണ്. ഭാവിയില്‍ ഇത്തരം അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുമോ? ഈ ചോദ്യത്തിന് ഉത്തരമില്ലെങ്കിലും അന്യഗ്രഹ ജീവികള്‍ ഭൂമിയിലെ കാഴ്ചകള്‍ കാണുന്നുവെന്ന് ചില പഠനങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു. അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തെക്കുറിച്ച് സമീപകാലങ്ങളിൽ പലതരത്തിലുള്ള അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്.  അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘം തന്നെ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അന്യഗ്രഹ ജീവികൾ അവരുടെ  ദൂരദർശിനികൾ ഉപയോഗിച്ച് നമ്മെ കാണുന്നുണ്ടെന്ന് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് തോന്നും? ഉത്തരം എന്തുതന്നെ ആയാലും പ്രകാശവർഷങ്ങൾക്കപ്പുറത്ത് നിന്ന് അന്യഗ്രഹജീവികൾ അവരുടെ അത്യാധുനിക ദൂരദർശിനികൾ ഉപയോഗിച്ച് ഭൂമിയിലെ മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ട് അവകാശപ്പെടുന്നു. 

ന്യൂഇയർ പാര്‍ട്ടിക്കിടെ സംഘർഷം ഒപ്പം ഏലിയന്‍ സാന്നിധ്യവും; വൈറൽ വീഡിയോയ്ക്ക് വിശദീകരണവുമായി മിയാമി പോലീസ് !

പക്ഷേ, ഇത് തത്സമയം നിരീക്ഷണമല്ലെന്നും ഏതാണ്ട് 3,000 വർഷങ്ങൾക്ക് ശേഷമെങ്കിലും ഭൂമിയിലെ ഇന്നത്തെ സംഭവങ്ങളെക്കുറിച്ച് അവർ അറിയുമെന്നുമാണ് പുതിയ പഠനത്തില്‍ അവകാശപ്പെടുന്നത്. അനേകായിരം കിലോമീറ്റര്‍ ദൂരെ നിന്ന് നോക്കുമ്പോള്‍ കാഴ്ചയിലുണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായി പഠന സംഘം ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയില്‍ നിന്നുള്ള വെളിച്ചം അന്യഗ്രഹ ജീവികളുടെ അടുത്തെത്താന്‍ കുറഞ്ഞത്  3,000 വർഷമെങ്കിലും സഞ്ചരിക്കേണ്ടിവരുമെന്നും പഠനം അവകാശപ്പെടുന്നു. അതിനാല്‍ അന്യഗ്രഹ ജീവികള്‍ ഇപ്പോള്‍ കാണുന്നത് ഭൂമിയിലെ മനുഷ്യരുടെ പൂര്‍വ്വികരെയാണ്. അതായത്, റോമൻ, യെമൻ, ഇന്ത്യൻ, ഈജിപ്ഷ്യൻ നാഗരികതകളായിരിക്കാം അവർ ഇപ്പോൾ കാണുന്നതെന്നാണ് ഈ ഗവേഷണ സംഘത്തിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 

'ഏലിയന്‍ മമ്മികളെ തിരിച്ചറിഞ്ഞു'; വീഡിയോ കണ്ട് ലോകം ഞെട്ടി !

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ പൂർത്തിയായികൊണ്ടിരിക്കുന്ന 2024 മാർച്ച് മാസത്തെ ആക്റ്റ ആസ്ട്രോനോട്ടിക്ക (Acta Astronautica) എഡിഷനിൽ, ആർ വി വിസിബിൾ ടു അഡ്വാൻസ്ഡ് ഏലിയൻ സിവിലൈസേഷൻസ് (Are We Visible To Advanced Alien Civilisations?) എന്ന തലക്കെട്ടിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്‍റലിജൻസ് (SETI) ഇൻസ്റ്റിറ്റ്യൂട്ടിലെ (Research Affiliate at the Search for Extraterrestrial Intelligence (SETI) Institute) ​ഗവേഷകനായ  സെഡ്എന്‍ ഉസ്മാനോവ് (ZN Osmanov) ആണ് ഈ പഠനത്തിന്‍റെ രചിയതാവ്.  ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് നമ്മുടെ നീല ഗ്രഹം അന്യ​ഗ്രഹ ജീവികൾക്ക് ദൃശ്യമാകാൻ പരമാവധി 3,000 പ്രകാശവർഷം എടുക്കുമെന്നാണ് ഉസ്മാനോവ് അവകാശപ്പെടുന്നത്. 

കശ്മീരില്‍ മഞ്ഞ് വീഴ്ച ഒരു സ്വപ്നമാകുമോ ? ഇല്ല, അടുത്ത ആഴ്ച തന്നെയെന്ന് കാലാവസ്ഥാ കേന്ദ്രം

Follow Us:
Download App:
  • android
  • ios