Asianet News MalayalamAsianet News Malayalam

അണ്ടർവാട്ടർ മ്യൂസിക് സിസ്റ്റം, സ്വകാര്യ ടണൽ: ബിൽ ഗേറ്റ്‌സിൻ്റെ ആഡംബര മാളിക സനാഡുവിന്റെ വിശേഷങ്ങളറിയാം

ഏഴ് വർഷം കൊണ്ടാണ് ഈ മാളികയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നിർമ്മാണ പ്രവൃത്തികൾക്കായി ചെലവഴിച്ചതാകട്ടെ 63 മില്യൺ ഡോളറും.

all about Bill Gates house Xanadu 2.0
Author
First Published May 22, 2024, 4:48 PM IST

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ പ്രധാനിയാണ് ബിൽ ഗേറ്റ്‌സ്. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 131 ബില്യൺ ഡോളർ ആസ്തിയുണ്ട് അദ്ദേഹത്തിന്. വാഷിംഗ്ടണിലെ മദീനയിൽ സ്ഥിതി ചെയ്യുന്ന ബിൽഗേറ്റ്സിന്റെ മാൻഷൻ ആഡംബരത്തിന്റെ അവസാന വാക്കായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ, വീടിൻറെ മൂല്യത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയുടെ മുംബൈയിലെ ആൻ്റിലിയ തന്നെയാണത്രേ മുൻപിൽ. 

66,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ബിൽഗേറ്റ്സിന്റെ ആഡംബര മാളികയുടെ പേര് സനാഡു 2.0 എന്നാണ്.  സിറ്റിസൺ കെയ്ൻ എന്ന സിനിമയിലെ സാങ്കൽപ്പിക എസ്റ്റേറ്റിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഏഴ് വർഷം കൊണ്ടാണ് ഈ മാളികയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നിർമ്മാണ പ്രവൃത്തികൾക്കായി ചെലവഴിച്ചതാകട്ടെ 63 മില്യൺ ഡോളറും. നിലവിൽ ബിൽ ഗേറ്റ്‌സിൻ്റെ വീടിന് 130 മില്യൺ യുഎസ് ഡോളറിലധികം വിലയുണ്ടെന്നാണ് റിപ്പോർട്ട്. അതായത് 1080 കോടി രൂപ. എന്നാൽ, 27 നിലകളുള്ള അംബാനിയുടെ അംബരചുംബിയായ ആൻ്റിലിയയുടെ വില ഏകദേശം 15000 കോടി രൂപയാണ്. അതിനാൽ, മുകേഷ് അംബാനിയുടെ ആൻ്റിലിയയ്ക്ക് സനാഡു 2.0-യെക്കാൾ മൂല്യമുണ്ട്. 

100 ഇലക്‌ട്രീഷ്യൻമാരുൾപ്പെടെ 300 ഓളം നിർമാണ തൊഴിലാളികൾ ചേർന്നാണ് മാൻഷൻ നിർമ്മിച്ചതത്രെ. ഈ മാളികയിൽ അണ്ടർവാട്ടർ മ്യൂസിക് സിസ്റ്റം മുതൽ ഹൈവേയെ ബന്ധിപ്പിക്കുന്ന ഒരു സ്വകാര്യ ടണൽ വരെയുണ്ട്. സനാഡു 2.0 -യുടെ മറ്റു സൗകര്യങ്ങൾ ഇവയൊക്കെയാണ്:

ഏഴ് കിടപ്പുമുറികളും 24 ബാത്ത് റൂമുകളും.
ആറ് അടുക്കളകൾ, ഒരു സ്റ്റീം റൂം.
25,000 ചതുരശ്ര അടി ജിം.
തടാകവും കൃത്രിമ അരുവിയും.
2,100 ചതുരശ്ര അടി വിസ്തീർണമുള്ള ലൈബ്രറി.
അണ്ടർവാട്ടർ മ്യൂസിക് സിസ്റ്റമുള്ള 60-അടി നീന്തൽക്കുളം.
1,000 ചതുരശ്ര അടി ഡൈനിംഗ് റൂം.
20-കാർ ഗാരേജ്.
150 പേർക്കുള്ള സ്വീകരണ മുറി.

Latest Videos
Follow Us:
Download App:
  • android
  • ios