Asianet News MalayalamAsianet News Malayalam

'ഇമ്പമുള്ള കുടുംബം' ; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ 199 പേരും ഇന്നും താമസിക്കുന്നത് ഒരു വീട്ടില്‍ !

36 ഭാര്യമാര്‍ അവരില്‍  89 കുട്ടികള്‍, പേരകുട്ടികള്‍ അങ്ങനെ അങ്ങനെ ആ കുടുംബം ഇന്ന് വളര്‍ന്ന് പന്തലിച്ച് 199 അംഗങ്ങളായി വളര്‍ന്നിരിക്കുന്നു. 

All members of the world s largest family still live in one house today bkg
Author
First Published Nov 15, 2023, 1:07 PM IST


മീപ പതിറ്റാണ്ടുകള്‍ വരെ ഇന്ത്യയില്‍ കുട്ടുകുംബങ്ങള്‍ അത്ര അപൂര്‍വ്വതയായിരുന്നില്ല.  കുടുംബമെന്നാല്‍ കൂട്ടുകുടുംബമെന്ന സാമൂഹികാവസ്ഥയായിരുന്നു ഇന്ത്യയില്‍ നിലനിന്നിരുന്നത്. എന്നാല്‍, കോളനി സാംസ്കാരവുമായി എത്തിയ യൂറോപ്യന്മാര്‍ കൂട്ടുകുടുംബം അപരിഷ്കൃതമായ ഒന്നാണെന്നും അണു കുടുംബമാണ് പരിഷ്കൃതമെന്നുമുള്ള ബോധം സാധാരണക്കാരിലുണ്ടാക്കി. സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വര്‍ദ്ധിച്ചതോടെ കൂട്ടുകുടുംബങ്ങള്‍ പല വഴി ചിതറിപ്പോവുകയും തത് സ്ഥാനത്ത് അണുകുടുംബങ്ങള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. അപ്പോഴും കൂട്ടുകുടുംബത്തെ മുറുക്കെ പിടിച്ച ചിലര്‍ അവശേഷിച്ചു. അത്തരമൊരാളായിരുന്നു മിസോറാമിലെ സിയോണ ചാന. 

ഇന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലാണ് ക്രിസ്ത്യന്‍ മതാനുയായിയായ സിയോണ ചാനയുടെ കുടുംബമുള്ളത്. സിയോണ ചാനയുടെ കുടുംബം ഇന്ന് 'ലോകത്തിലെ ഏറ്റവും വലിയ കുടുംബം' എന്നാണ് അറിയപ്പെടുന്നത്. 199 അംഗങ്ങളാണ് ഇന്ന് സിയോണ ചാനയുടെ കുടുംബത്തിലുള്ളത്. എല്ലാവരും ഒരു വീട്ടില്‍ ഒറ്റ കുടുംബമായി താമസിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ശക്തമായപ്പോള്‍ 2021-ൽ 76-ആം വയസ്സിൽ സിയോണ ചാന അന്തരിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ അസാധാരണമായ കുടുംബഘടന സ്ഥാപിക്കപ്പെട്ടിരുന്നു. സിയോണ ചാനയ്ക്ക് 38 ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ഭാര്യമാരിലുമായി ആകെ 89 കുട്ടുകളും. അവരില്‍ 36 പേരക്കുട്ടികളും. പുതിയ തലമുറകള്‍ വീണ്ടും ഉണ്ടാകുന്നു. ഇവരെല്ലാവരും  ബക്തവാങ് ഗ്രാമത്തിലെ വിദൂര പ്രദേശത്തുള്ള ഒരു കുന്നില്‍ മുകളിലെ നൂറോളം മുറികളുള്ള നാല് നില വീട്ടില്‍ ഒരു കുടുംബമായി കഴിയുന്നു. തങ്ങളുടെ കാരണവര്‍ സിയോണ ചാനയുടെ മരണ ശേഷവും കുടുംബം ശിഥിലമാകാതെ അവര്‍ ഒത്തൊരുമയോടെ കഴിയുന്നു. ഇന്ന് വിദൂര ദേശങ്ങളിലുള്ളവര്‍ ഈ വീട് സന്ദര്‍ശിക്കുന്നത് പതിവാണ്. 

'പൂച്ചയെ പോലെ പമ്മി പമ്മി വീട്ടില്‍ കയറിയ ആളെ കണ്ട് ഞെട്ടി' ! ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക് !

All members of the world s largest family still live in one house today bkg

സെഡാനില്‍ വന്ന് വീട്ടിലെ ചെടി ചട്ടികള്‍ മോഷ്ടിക്കുന്ന യുവതികള്‍; സിസിടിവി ക്യാമറ ദൃശം വൈറല്‍ !

'ചാന' എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു സിയോണ. അദ്ദേഹത്തിന്‍റെ പിതാവ് 1942 -ലാണ് ഈ കുടുംബത്തിന് തുടക്കമിടുന്നത്. 1947 ല്‍ ജനിച്ചെന്ന് അവകാശപ്പെടുന്ന സിയോണ 17 വയസുള്ളപ്പോള്‍ ആദ്യ ഭാര്യയെ വിവാഹം കഴിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ പത്ത് യുവതികളെ വിവാഹം കഴിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. പിന്നാലെ തന്‍റെ കിടപ്പ് മുറിക്ക് സമീപം അദ്ദേഹം ഒരു വലിയ ഹാള്‍ പണിതു. അതിനെ ഡോര്‍മിറ്ററിയാക്കി മാറ്റി. എങ്കിലും സിയോണയ്ക്ക് ഒപ്പം എപ്പോഴും ഏഴോ എട്ടോ ഭാര്യമാര്‍ ഉണ്ടായിരുന്നെന്നും അത് അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. ഇന്നും വിശാലമായ ഭക്ഷണമുറിയില്‍ എല്ലാവരും ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ അതൊരു ഹോസ്റ്റല്‍ മെസ് പോലെ സമ്പന്നമാണ്. ഒരു ദിവസം 80 കിലോയുടെ അരിയാണ് ഇവിടെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.

ഒത്തൊരുമിച്ചുള്ള അത്തരം പാരമ്പര്യ രീതികളൊന്നും ഒഴിവാക്കാന്‍ ഈ കുടുംബാംഗങ്ങള്‍ ഇന്നും തയ്യാറല്ല. മരിക്കുന്നതിന് പത്ത് വര്‍ഷം മുമ്പ് 2011 -ല്‍ ഒരു റോയിറ്റേഴ്സ് അഭിമുഖത്തില്‍ സിയോണ പറഞ്ഞത് തനിക്ക് ഇനിയും കുടുംബത്തെ വലുതാക്കണമെന്നായിരുന്നു. “എന്‍റെ കുടുംബം വികസിപ്പിക്കാൻ ഞാൻ തയ്യാറാണ്, വിവാഹം കഴിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണ്. ഇന്ന് എന്നെ പരിപാലിക്കാന്‍ ധാരാളം ആളുകളുണ്ട്. ഞാൻ എന്നെ ഒരു ഭാഗ്യവാനാണെന്ന് കരുതുന്നു” എന്നായിരുന്നു. ഇന്ന് കുടുംബാഗങ്ങള്‍ കൃഷിയും മരപ്പണിയുമായി ജീവിക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മുറികള്‍ നിലവിലുള്ള വീടിനോട് ചേര്‍ന്ന് പണിയുന്നതും കുടുംബാഗങ്ങള്‍ തന്നെ. പുതിയ തലമുറ വീട് വിട്ട് ഗ്രാമത്തിന് പുറത്തേക്ക് പഠിക്കാനായി പോകുന്നതും അപൂര്‍വ്വമല്ലാതായിരിക്കുന്നു. 

'റീൽ രംഗമല്ല, റിയൽ ജീവിതം'; ഓടുന്ന കാറിന് മുകളിൽ കത്തിച്ച് വച്ച പടക്കം, ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ വൈറൽ !

 

Follow Us:
Download App:
  • android
  • ios