Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരെ അന്യായമായി തടവിൽ പാർപ്പിച്ചു, പണം തട്ടി, സ്വയംപ്രഖ്യാപിത പാസ്റ്ററും ഭാര്യയും പിടിയിൽ

ദമ്പതികൾ ഏകദേശം 14 മാസമായി ഈ വസ്തു പാട്ടത്തിനെടുക്കുകയും ഒരു 'പേഴ്സണൽ കെയർ ഹോം' ആയി ഉപയോഗിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി, ഈ ഭിന്നശേഷിക്കാരെ അവരുടെ സമ്മതമില്ലാതെ ദമ്പതികള്‍ തടവിലിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് ആരോപിക്കുന്നു.

allegedly locked disabled people in the basement self styled pastor arrested
Author
Georgia, First Published Jan 22, 2022, 11:52 AM IST

ആളുകൾ പലതരത്തിലുമുള്ള തട്ടിപ്പുകൾ നടത്താറുണ്ട്. ഇവിടെ ഒരു ദമ്പതികൾ പറ്റിച്ചതും പ്രയാസത്തിലാക്കിയതും ഭിന്നശേഷിക്കാരായ കുറച്ച് ആളുകളെയാണ്. ഭിന്നശേഷിക്കാരായ എട്ട് പേരെ സ്വന്തം വീടിന്റെ ബേസ്‌മെന്റിൽ പൂട്ടിയിട്ടെന്നാരോപിച്ച് ഒരു സ്വയം പ്രഖ്യാപിത പാസ്റ്ററും(Self-styled pastor) ഭാര്യയും അറസ്റ്റിലായിരിക്കുകയാണ്. 55 -കാരനായ കർട്ടിസ് കീത്ത് ബാങ്ക്സ്റ്റണും(Curtis Keith Bankston) ഭാര്യയുമാണ് അറസ്റ്റിലായത്. ജോർജിയയിലെ അറ്റ്ലാന്റയ്ക്കടുത്തുള്ള ഗ്രിഫിനിലുള്ള ഒരു വസ്തുവിൽ ലൈസൻസില്ലാതെ ഇരുവരും ഒരു 'പരിചരണ കേന്ദ്രം' നടത്തിയിരുന്നതായി പൊലീസ് പറയുന്നു. 

അവിടെയെത്തിയ ആളുകളുടെ സാമ്പത്തികം ഇവര്‍ നിയന്ത്രിച്ചിരുന്നതായും അവര്‍ക്ക് ചികിത്സ നിഷേധിച്ചിരുന്നതായും പറയുന്നു. ജനുവരി 13 -ന് ഇവിടെ താമസിപ്പിച്ചിരുന്ന ഒരാൾക്ക് ചുഴലി ഉണ്ടായിരുന്നതായി പാരാമെഡിക്കുകള്‍ സ്ഥിരീകരിച്ചു. ബേസ്‌മെന്റിന്റെ വാതിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. 

25 -നും 65 -നും ഇടയിൽ പ്രായമുള്ള ശാരീരികമോ മാനസികമോ ആയി വെല്ലുവിളികൾ നേരിടുന്ന എട്ട് ആളുകളെ ബാങ്ക്സ്റ്റണും ഭാര്യ സോഫിയ സിം ബാങ്ക്സ്റ്റണും ചില സമയങ്ങളിൽ പൂട്ടിയിട്ടിരുന്നതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികൾ ഏകദേശം 14 മാസമായി ഈ വസ്തു പാട്ടത്തിനെടുക്കുകയും ഒരു 'പേഴ്സണൽ കെയർ ഹോം' ആയി ഉപയോഗിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി, ഈ ഭിന്നശേഷിക്കാരെ അവരുടെ സമ്മതമില്ലാതെ ദമ്പതികള്‍ തടവിലിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് ആരോപിക്കുന്നു. കൂടാതെ, കർട്ടിസ് ബാങ്ക്സ്റ്റൺ ഒരു സ്വയം പ്രഖ്യാപിത പാസ്റ്ററാണ് എന്നും പൊലീസ് പറയുന്നു. അന്യായമായി ആളുകളെ തടവില്‍ വച്ചതിന് ദമ്പതികള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. 

സ്റ്റേറ്റ് ഡിവിഷൻ ഓഫ് ഏജിംഗ് സർവീസസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ സർവീസസ് എന്നിവയെ വിളിച്ച് എട്ട് പേരെയും മോചിപ്പിച്ച് ശരിയായ പരിചരണം നല്‍കാന്‍ ഏര്‍പ്പാടാക്കി. ബാങ്ക്സ്റ്റൺസിന്റെ സംരക്ഷണയിൽ കുടുംബാംഗങ്ങളോ പ്രിയപ്പെട്ടവരോ ഉണ്ടായിരുന്നേക്കാവുന്ന മറ്റ് പ്രദേശവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. കർട്ടിസ് ബാങ്ക്സ്റ്റണിന്റെ അഭിഭാഷകൻ നൽകിയ പ്രസ്താവനയിൽ, തനിക്കെതിരായ ആരോപണങ്ങൾ അയാള്‍ നിഷേധിച്ചുവെന്നും അതൊന്നും സത്യമല്ല എന്നും ബാങ്ക്സ്റ്റണ്‍ പറഞ്ഞതായി വ്യക്തമാക്കുന്നു. 

ഈ 'കെയര്‍ ഹോം' പലപ്പോഴും ഭവനരഹിതരോ സംസ്ഥാനത്തിന്റെ ആശ്രിതരോ ആയ വ്യക്തികൾക്ക് മുറി നൽകുന്ന ഒരു ക്രിസ്ത്യൻ മന്ത്രാലയമാണ് എന്നും പ്രസ്താവനയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios