Asianet News MalayalamAsianet News Malayalam

ഓക്സിജന്‍ സിലിണ്ടറില്ലാതെ 10 തവണ എവറസ്റ്റ് കയറിയിറങ്ങിയ മനുഷ്യന്‍, 'ഹിമപ്പുലി' എന്നറിയപ്പെട്ട ഷെര്‍പ ഇനിയില്ല

ഷെര്‍പകളാണ് എവറസ്റ്റ് കയറാനെത്തുന്ന സഞ്ചാരികള്‍ക്ക് ഗൈഡും വഴികാട്ടിയുമായി വര്‍ത്തിക്കുന്നത്. 

Ang Rita Sherpa dies at 72
Author
Kathmandu, First Published Sep 22, 2020, 1:51 PM IST

അംഗ് റിത ഷെര്‍പ, അതാണ് അദ്ദേഹത്തിന്‍റെ പേര്. പ്രത്യേകത, ഏറ്റവുമധികം തവണ ഓക്സിജന്‍ സിലിണ്ടറില്ലാതെ എവറസ്റ്റ് കയറിയിറങ്ങിയ ആദ്യത്തെ ആള്‍. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബം അറിയിച്ചു. നേപ്പാളിനും കൊടുമുടി കയറുന്ന സമൂഹത്തിനും വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും മറ്റ് ഷെര്‍പ്പകള്‍ വ്യക്തമാക്കി. മസ്‍തിഷ്‍ക, കരള്‍ സംബന്ധമായ രോഗങ്ങളാല്‍ ഏറെക്കാലമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു അംഗ് റിത. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. എവറസ്റ്റ് കയറിയിറങ്ങാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ തുടര്‍ന്ന് 'ഹിമപ്പുലി' എന്നും അദ്ദേഹം അറിയപ്പെടുന്നു. 

1983 -നും 1996 -നും ഇടയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് അംഗ് റിത എന്ന ഷെര്‍പ ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായമില്ലാതെ തന്നെ ഇത്രയധികം തവണ കയറിയിറങ്ങിയത്. ഷെര്‍പകളാണ് എവറസ്റ്റ് കയറാനെത്തുന്ന സഞ്ചാരികള്‍ക്ക് ഗൈഡും വഴികാട്ടിയുമായി വര്‍ത്തിക്കുന്നത്. 

'മലകയറുന്നവരിലെ താരം തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മരണം രാജ്യത്തിനും ഷെര്‍പകളുടെ സമൂഹത്തിനും വലിയ നഷ്ടം തന്നെയാണ്' എന്ന് നേപ്പാള്‍ മൗണ്ടിനീറിംഗ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് അംഗ് ഷെറിംഗ് ഷെര്‍പ പറഞ്ഞു. ഷെര്‍പകളുടെ ആചാരപ്രകാരം ബുധനാഴ്ച അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങുകള്‍ നടക്കും. 

ആദ്യമായി ഇത്ര തവണ ഓക്സിജനില്ലാതെ കൊടുമുടി കയറിയത് അംഗ് റിതയായിരുന്നുവെങ്കിലും പിന്നീട് പലരും ആ റെക്കോര്‍ഡുകള്‍ മറികടന്നു. അതില്‍ 24 വരെ എവറസ്റ്റ് കയറിയിറങ്ങിയ ഷെര്‍പയും ഉള്‍പ്പെടുന്നു. 

Follow Us:
Download App:
  • android
  • ios