Asianet News MalayalamAsianet News Malayalam

കൊതുകിനെ കാണാനെങ്ങനെയിരിക്കും, പുലർച്ചെ 2.45 -ന് റൂംമേറ്റുമായി തർക്കം, അടിപിടി, പരിക്ക്, പൊലീസെത്തി

ഇരുവർക്കും നല്ല പരിക്കേറ്റിരുന്നു. റൂംമേറ്റിന്റെ ഇടതു കവിളിലും തലയുടെ വശത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഒന്നിലധികം തുന്നലുകളും വേണ്ടിവന്നു.

argument over  the appearance of a mosquito man attacked roommate
Author
Texas, First Published Apr 9, 2022, 3:48 PM IST

റൂംമേറ്റു(roommate)മായി പലപ്പോഴും നമുക്ക് കലഹിക്കേണ്ടി വരാറുണ്ട്. അത് ചിലപ്പോൾ മുറി വൃത്തിയാക്കുന്നതിനെ ചൊല്ലിയോ, വാടകയെ ചൊല്ലിയോ ഒക്കെ ആയിരിക്കും. അതൊക്കെ പെട്ടെന്ന് തന്നെ തീരുകയും ചെയ്യും. എന്നാൽ, കഴിഞ്ഞ ദിവസം ടെക്സാസി(Texas)ൽ ഒരാൾ തന്റെ റൂംമേറ്റിനെ ആക്രമിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ, അതിന് പിന്നിലെ കാരണം ഒരൽപം വിചിത്രമായിരുന്നു. കൊതുകി(mosquito)ന്റെ രൂപത്തെ ചൊല്ലിയുള്ള തർക്കമാണത്രെ അടിയിൽ കലാശിച്ചത്. 

വിക്ടർ സൈമൺ ഷാവേഴ്സ്(Victor Symone Shavers) എന്ന 43 -കാരനാണ് റൂംമേറ്റിനെ തല്ലിച്ചതച്ചതിനെ തുടർന്ന് ഡാളസ് കൗണ്ടി ജയിലിൽ അടയ്ക്കപ്പെട്ടത്. പൊലീസ് മുറിയിലെത്തിയപ്പോൾ ഇരുവരും നല്ലരീതിയിൽ പരിക്കേറ്റ നിലയിലായിരുന്നു. പുലർച്ചെ 2.45 -നാണ് പൊലീസ് അവിടെ എത്തിയത്. ഷാവേഴ്സിന്റെ റൂംമേറ്റാണ് കൊതുകിനെ ചൊല്ലിയുള്ള തർക്കം ഏതുവിധത്തിലാണ് ഇങ്ങനെ ആയിത്തീർന്നത് എന്ന് വിവരിച്ചത് എന്ന് ദ ഡാളസ് മോണിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഷാവേഴ്സിന്റെ റൂംമേറ്റിന്റെ മുഖത്ത് അപ്പോഴും ചോരയുണ്ടായിരുന്നു. തർക്കത്തിനിടെ ഷാവേഴ്സ് കിടക്കയ്ക്ക് പിന്നിലുണ്ടായിരുന്ന വടിയെടുത്ത് തന്റെ തലയ്ക്കടിക്കുകയായിരുന്നു. ആറ് തവണയെങ്കിലും അയാൾ വടിയെടുത്ത് തന്നെ അടിച്ചു എന്നും റൂംമേറ്റ് പൊലീസിനോട് പറഞ്ഞു. തുടർന്ന് റൂംമേറ്റ് തന്റെ ക്ലോസറ്റിൽ നിന്ന് ഒരു മെറ്റൽ ബാറ്റ് എടുത്ത് ഷാവേഴ്സിന്റെ തലയിൽ പലതവണ അടിച്ചുവത്രെ. പൊലീസ് കാണുമ്പോൾ തലയിലും കൈയിലും രക്തവുമായി കട്ടിലിൽ ഇരിക്കുകയായിരുന്നു ഷാവേഴ്സ്. 

ഇരുവർക്കും നല്ല പരിക്കേറ്റിരുന്നു. റൂംമേറ്റിന്റെ ഇടതു കവിളിലും തലയുടെ വശത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഒന്നിലധികം തുന്നലുകളും വേണ്ടിവന്നു. ഷാവേഴ്‌സിന് തലയുടെ പിൻഭാഗത്ത് വെട്ടുണ്ട്. കൈ ഒടിഞ്ഞിരിക്കാം എന്നും പറയുന്നു. റൂംമേറ്റിനെ ആക്രമിച്ചതായി സമ്മതിച്ചതിനെ തുടർന്ന് ഷാവേഴ്സിനെ കസ്റ്റഡിയിലെടുത്തു. 

Follow Us:
Download App:
  • android
  • ios