യുവാവും വളരെ സ്നേഹത്തോടെ കുട്ടിയാനയെ ചേർത്ത് പിടിക്കുകയും അതിനെ തലോടുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ആര് കണ്ടാലും ക്യൂട്ട് എന്ന് പറഞ്ഞു പോകുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത് എന്ന് പറയാതെ വയ്യ.

സോഷ്യൽ മീഡിയ സജീവമായിത്തുടങ്ങിയ കാലം തൊട്ട് ആന, കടുവ, പുലി തുടങ്ങി അനേകം വന്യമൃ​ഗങ്ങളുടെ ഇഷ്ടം പോലെ വീഡിയോകൾ നമ്മുടെ ഫീഡിൽ കയറി വരാറുണ്ട്. അതിൽ തന്നെ ആനകളുടെ വീഡിയോ പ്രത്യേകിച്ച് കുട്ടിയാനകളുടെ വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവർ വളരെ വളരെ കുറവാണ്. അതുപോലെ ഒരു ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത് റിട്ട. ഐ എഫ് എസ് ഓഫീസറായ സുശാന്ത നന്ദയാണ്. വന്യമൃ​ഗങ്ങളുടെയും കാടിന്റെയും ഒക്കെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന അനേകം വീഡിയോകൾ ഇതുപോലെ സുശാന്ത നന്ദ ഷെയർ ചെയ്യാറുണ്ട്.

ഈ വീഡിയോയിൽ കാണുന്നത്, ഒരു കുട്ടിയാനയെയും അതിന്റെ കെയർടേക്കറേയും ആണ്. ആനകൾക്ക് പലപ്പോഴും കുട്ടിയായിരിക്കുമ്പോൾ മുതൽ തങ്ങളെ പരിചരിച്ചിരുന്ന മനുഷ്യരോട് വലിയ അടുപ്പം ഉണ്ടാകാറുണ്ട്. അത് തെളിയിക്കുന്ന വീഡിയോയാണ് ഇതും.

ഇവിടെ ഒരു യുവാവ് കസേരയിൽ ഇരിക്കുന്നതാണ് കാണുന്നത്. അയാളുടെ അടുത്തായി ഒരു കുട്ടിയാനയും ഉണ്ട്. ആന യുവാവിന്റെ മടിയിൽ ഇരിക്കുന്നത് പോലെയാണ് കാണുമ്പോൾ തോന്നുന്നത്. അത് യുവാവിനെ കെട്ടിപ്പിടിക്കുന്നത് കാണാം. എത്ര കെട്ടിപ്പിടിച്ചിട്ടും മതിയാവാത്തതു പോലെ അത് പിന്നെയും പിന്നെയും ഇയാളെ കെട്ടിപ്പിടിക്കുകയാണ്.

Scroll to load tweet…

യുവാവും വളരെ സ്നേഹത്തോടെ കുട്ടിയാനയെ ചേർത്ത് പിടിക്കുകയും അതിനെ തലോടുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ആര് കണ്ടാലും ക്യൂട്ട് എന്ന് പറഞ്ഞു പോകുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത് എന്ന് പറയാതെ വയ്യ. ചോട്ടുവിന്റെ ആലിം​ഗനം സമ്മർദ്ദം കുറക്കാൻ നല്ലതാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചോട്ടുവിനെ ഒന്ന് കെട്ടിപ്പിടിച്ചാൽ കൊള്ളാം എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.