ഇതിൽ കാണുന്നത് ഒരു കുട്ടിയാന തന്റെ അമ്മയാനയെ നോക്കി എങ്ങനെയാണ് വെള്ളം കുടിക്കുന്നത് എന്ന് പഠിച്ചെടുക്കുന്നതാണ്. അമ്മയാന കുട്ടിയാനയുടെ തൊട്ടടുത്ത് നിന്നുകൊണ്ടാണ് തുമ്പിക്കയ്യിൽ വെള്ളം കോരി കുടിക്കുന്നത്.
ബുദ്ധിശക്തി കൊണ്ടും, മറ്റ് ആനകളോടുള്ള അടുപ്പം കൊണ്ടുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന മൃഗങ്ങളാണ് ആനകൾ. അവ കുടുംബമായും കൂട്ടമായും ജീവിക്കുന്ന മൃഗങ്ങളാണ്. അതുപോലെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. പ്രത്യേകിച്ചും കുട്ടിയാനയുടെ വീഡിയോകൾ. ഇവയുടെ കുസൃതിയും കൗതുകവും നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, elephantsofworld എന്ന ഇൻസ്റ്റഗ്രാം യൂസറാണ്. ഒരു കുട്ടിയാനയാണ് വീഡിയോയിലെ ഫോക്കസ്. തന്റെ അമ്മയേയും ചുറ്റുമുള്ള ആനകളേയും നോക്കി എങ്ങനെയാണ് ഒരു കുട്ടിയാന പുതിയ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്നത് എന്ന് കാണിക്കുന്ന വീഡിയോകൾ ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
ഇതിൽ കാണുന്നത് ഒരു കുട്ടിയാന തന്റെ അമ്മയാനയെ നോക്കി എങ്ങനെയാണ് വെള്ളം കുടിക്കുന്നത് എന്ന് പഠിച്ചെടുക്കുന്നതാണ്. അമ്മയാന കുട്ടിയാനയുടെ തൊട്ടടുത്ത് നിന്നുകൊണ്ടാണ് തുമ്പിക്കയ്യിൽ വെള്ളം കോരി കുടിക്കുന്നത്. അത് സസൂക്ഷ്മം നിരീക്ഷിച്ച് അതുപോലെ അനുകരിക്കാൻ നോക്കുന്ന കുട്ടിയാനയെ വീഡിയോയിൽ കാണാം. അങ്ങനെ തന്നെ വെള്ളം കുടിക്കുന്നതും കാണാം. വളരെ കൗതുകത്തോടെയാണ് കുട്ടിയാന ഇതെല്ലാം ചെയ്യുന്നത്.
ഒരുപാടുപേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കുട്ടിയാനയുടെ ക്യൂട്ട്നെസ്സിനെ പുകഴ്ത്താതിരിക്കാൻ പലർക്കും സാധിച്ചില്ല എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. 'നമ്മുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും വിടർത്തുന്നതിൽ പ്രകൃതി ഒരിക്കലും പരാജയപ്പെടാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. അതുപോലെ 'ക്യൂട്ട്നെസ് ഓവർലോഡഡ്' എന്നും 'അമ്മയിൽ നിന്നുമാണ് ശരിയായ പരിശീലനം ലഭിക്കുന്നത്' എന്നുമൊക്കെ ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.
